22.9 C
Irinjālakuda
Saturday, January 25, 2025
Home Blog Page 566

ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ ഡി.വൈ.എഫ്.ഐ ഘോഷയാത്ര സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട:ലോക മനസ്സ് കീഴടക്കി കാല്‍പ്പന്ത് ഉരുളുന്നതിനെ വരവേല്‍ക്കാന്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി ഘോഷയാത്ര സംഘടിപ്പിച്ചു. പുതംകുളം മൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആര്‍.എല്‍.ശ്രീലാല്‍, പ്രസിഡണ്ട് വി.എ.അനീഷ് സഹ ഭാരവാഹികളായ ആര്‍ .എല്‍ .ജീവന്‍ലാല്‍, പി.കെ.മനുമോഹന്‍, ഐ.വി. സജിത്ത്, കെ.ആര്‍.അഞ്ജന, വി.എച്ച്.വിജീഷ്, അതീഷ് ഗോകുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement

ചേലൂര്‍ വെളുത്തേടത്ത് കൊച്ചുക്കുട്ടിയമ്മ മകന്‍ സി വി ഗോപാലന്‍ നായര്‍ (87)നിര്യാതനായി

ചേലൂര്‍:ചേലൂര്‍ വെളുത്തേടത്ത് കൊച്ചുക്കുട്ടിയമ്മ മകന്‍ സി വി ഗോപാലന്‍ നായര്‍ (87) (റിട്ട .ഓഫീസ് സ്റ്റാഫ് നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇരിങ്ങാലക്കുട )നിര്യാതനായി .ഭാര്യ:ലീല , മക്കള്‍-ലതിക (അംഗന്‍വാടി ടീച്ചര്‍),ലളിത ,മധു(കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഇരിങ്ങാലക്കുട)മരുമക്കള്‍: സി വി ചന്ദ്രന്‍ (ബിസിനസ് )ശ്രീജ

Advertisement

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകരില്‍ നിന്ന് ആത്മ അവാര്‍ഡിനും സംയോജിത കൃഷി ചെയ്യുവാനും അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട:കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലുള്ള കര്‍ഷകരില്‍ നിന്ന് അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു.കുറഞ്ഞത് 50 സെന്റ് സ്ഥലവും സംയോജിത കൃഷിയും ചെയ്യുന്ന കര്‍ഷകര്‍ക്ക് അപേക്ഷിക്കാം .കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടുക.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 23.06.2018
കൃഷി വകുപ്പിന്റെ ആത്മ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലുള്ള സംയോജിത കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.മൃഗ സംരക്ഷണം ,കോഴി വളര്‍ത്തല്‍ ,കൂണ്‍ കൃഷി ,തേനീച്ച വളര്‍ത്തല്‍ ,മീന്‍ വളര്‍ത്തല്‍ ,സൂക്ഷമ ജലസേചനം ,പ്ലാസ്റ്റിക്ക് പുതയിടല്‍ ,അക്വാപോണിക്‌സ്,തിരിനന,വെര്‍ട്ടിക്കല്‍ ഫാമിംഗ് ,കമ്പോസ്റ്റിംഗ് തുടങ്ങിയ രീതികളില്‍ മൂന്ന് കൃഷി രീതികള്‍ ഒന്നിച്ച് ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് കൃഷിയിടത്തിന്റെ വിസ്തൃതിക്ക് ആനുപാതികമായി ധനസഹായം നല്‍കുന്നു.താല്‍പര്യമുള്ള കര്‍ഷകര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ 23.06.2018 ന് മുമ്പായി ബന്ധപ്പെടുക

Advertisement

കാട്ടൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ലാബ് ഉദ്ഘാടനവും മെറിറ്റ് ഡേ ആഘോഷവും നടന്നു

കാട്ടൂര്‍:കാട്ടൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബഹുമാനപ്പെട്ട സി എന്‍ ജയദേവന്‍ എം പി യുടെ 2016-17 വര്‍ഷത്തെ പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും 2017-18 അധ്യയനവര്‍ഷം മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങും 2018 ജൂണ്‍ 13 ബുധനാഴ്ച രാവിലെ 10 മണിക്ക് നടന്നു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശൂര്‍ എം പി സി എന്‍ ജയദേവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപ്പറമ്പില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ കെ ഉദയപ്രകാശ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.കൂടാതെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിച്ചു.പ്രസ്തുത ചടങ്ങില്‍ കാട്ടൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുജാത എസ് സ്വാഗതവും ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് മരിയ പോള്‍ നന്ദിയും പറഞ്ഞു

Advertisement

ചിറ്റിലപ്പിള്ളി തണ്ട്യേക്കല്‍ ആന്റണി മകന്‍ ജോണ്‍സണ്‍(ഷാജു) (48) നിര്യാതനായി

ഇരിങ്ങാലക്കുട:ചിറ്റിലപ്പിള്ളി തണ്ട്യേക്കല്‍ ആന്റണി മകന്‍ ജോണ്‍സണ്‍(ഷാജു) (48) നിര്യാതനായി .സംസ്‌ക്കാരം 13-06-18 ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഇരിങ്ങാലക്കുടയിലുള്ള വസതിയില്‍ നിന്നാരംഭിച്ച് കല്ലേറ്റുംക്കര ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയില്‍ വെച്ച് നടക്കും

Advertisement

സെന്റ് ജോസഫ് കോളേജില്‍ ബോട്ടണി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-പരിസ്ഥിതിദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചു കൊണ്ട് സെന്റ് ജോസഫ്‌സ് കോളേജില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടു കൂടി ബോട്ടണി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു.ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്ലാസ്റ്റിക്ക് മാലിന്യവും അതിന്റെ നിര്‍മാര്‍ജ്ജനവും എന്ന വിഷയത്തെ കുറിച്ചാണ് സെമിനാര്‍ നടത്തിയത്.സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ഇസബെല്ലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ബോട്ടണി വിഭാഗം മേധാവിയും സെമിനാറിന്റെ കണ്‍വീനറുമായ ഡോ.മീന തോമസ് ഇരിമ്പന്‍ സ്വാഗതമാശംസിച്ചു.മാംഗ്ലൂര്‍ മറൈന്‍ ആന്റ് കോസ്റ്റല്‍ സര്‍വ്വെ ഡിവിഷന്‍ ഡയറക്ടര്‍ ഡോ .എ.ഡി ദിനേശ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.സെമിനാര്‍ നടപടികളുടെ പ്രകാശനം ,കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുടെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ.ജി മധു നിര്‍വ്വഹിച്ചു.ഗോ ഗ്രീന്‍ ,സീറോ വേസ്റ്റ് എന്ന പ്രൊജക്ടിന് ക്രൈസ്റ്റ് കോളേജ് ജിയോളജി വിഭാഗം മുന്‍ മേധാവിയും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ.എസ് ശ്രീകുമാര്‍ തുടക്കം കുറിച്ചു.ബോട്ടണി വിഭാഗം അധ്യാപികയും സെമിനാര്‍ കോര്‍ഡിനേറ്ററുമായ ഡോ.ബിനു ടി വി നന്ദി പ്രകാശിപ്പിച്ചു.പ്രസ്തുത ചടങ്ങില്‍ വിവിധ കോളേജുകളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ പങ്കെടുക്കുകയും പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തുകയും ചെയ്തു.പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം നേരിടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സെമിനാറുകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായി ഉദ്ഘാടനപ്രസംഗത്തില്‍ ഡോ.എ ബി ദിനേശ് വ്യക്തമാക്കി.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കേണ്ട വിവിധ രീതികളെക്കുറിച്ച് ഡോ.ജി മധു ക്ലാസ്സെടുത്തു

 

Advertisement

ടാറിംങ്ങ് നടത്തി രണ്ട് മാസംതികയുന്നതിന് മുന്‍പ് റോഡ് തകര്‍ന്നു

പുല്ലൂര്‍ : തുറവന്‍കാട് മുരിയാട് റോഡിലാണ് ടാറിംങ്ങ് നടത്തി രണ്ട് മാസംതികയുന്നതിന് മുന്‍പ് റോഡ് തകര്‍ന്നത്.റോഡ് നിര്‍മ്മാണ സമയത്ത് തന്നേ നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ റോഡ് നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചിരുന്നു.പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇവിടെ നിര്‍മ്മാണം നടന്നത്.ആദ്യത്തേ മഴ പെയ്തപ്പോള്‍ തന്നെ റോഡിലെ ടാറിംങ്ങ് ഒലിച്ച് പോവുകയായിരുന്നുവെന്ന് നാട്ടുക്കാര്‍ പറയുന്നു.

Advertisement

പടിയൂര്‍ പഞ്ചായത്തിന് പുതിയ പ്രസിഡന്റ് സി എസ് സുതന്‍

പടിയൂര്‍ : പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയി സി പി ഐ (എം) പ്രതിനിധി സി എസ് സുതന്‍ തെരഞ്ഞെടുക്കപ്പെട്ടു.ഇടതുപക്ഷ ധാരണ പ്രകാരം മുന്‍ പ്രസിഡന്റ് സി പി ഐയിലെ കെ സി ബുജു സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് തെരെഞ്ഞെടുപ്പ് നടക്കുകയായിരുന്നു.മത്സരത്തില്‍ കോണ്‍ഗ്രസിലെ സി എം ഉണ്ണികൃഷ്ണന് നാല് വോട്ടും സി എസ് സുതന് എട്ട് വോട്ടും ലഭിച്ചു.സി എസ് സുതനെ കെ സി ബിജുവാണ് നാമനിര്‍ദ്ദേശം ചെയ്തത്.സി എ ശിവദാസന്‍ പിന്‍താങ്ങി.പെതുമാരമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷന്‍ അസി.എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ വരണാധികാരിയായിരുന്നു.പഞ്ചായത്തിലെ പ്രധാന പ്രശ്‌നമായ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതായിരിക്കും പുതിയ ഭരണസമിതിയുടെ പ്രഥമ പരിഗണന എന്ന് പുതിയ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Advertisement

ചന്തകുന്നില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം

ഇരിങ്ങാലക്കുട : ചന്തകുന്ന് ബസ് സ്റ്റോപ്പിന് സമീപം കാറും ബസും കൂട്ടിയിടിച്ചു.ചെവ്വാഴ്ച്ച വൈകീട്ട് 7.30 തോടെയാണ് അപകടം നടന്നത്.കെടുങ്ങല്ലൂരില്‍ നിന്നും തൃശൂരിലേയ്ക്ക് പോവുകയായിരുന്ന ബ്രൈന്റ് ബസില്‍ ചെട്ടിപറമ്പ് ഭാഗത്ത് നിന്ന് വരുകയായിരുന്ന അവിട്ടത്തൂര്‍ സ്വദേശി കൊടിയില്‍ ജോജോ ജോണ്‍(40) എന്നയാണ് സഞ്ചരിച്ചിരുന്ന കാറ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറ് ഭാഗിഗമായി തകര്‍ന്നു.പരിക്കേറ്റ ഇദേഹത്തേ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൗണ്‍സിലര്‍ പി വി ശിവകുമാറിന്റെയും എസ് ഐ കെ എസ് സുശാന്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി ഗതാഗതം നിയന്ത്രണവിധേയമാക്കിയത്.

Advertisement

മുടിച്ചിറയുടെ ശോചിനിയാവസ്ഥയില്‍ യുവമോര്‍ച്ച പ്രതിഷേധം രേഖപ്പെടുത്തി

പുല്ലൂര്‍: പുല്ലൂര്‍ തുറവന്‍കാട് റോഡില്‍ സ്ഥിതി ചെയ്യുന്ന മുടിച്ചിറയുടെ ശോചിനിയാവസ്ഥയില്‍ യുവമോര്‍ച്ച പ്രതിഷേധം രേഖപ്പെടുത്തി. മുരിയാട് പഞ്ചായത്തിലെ 13 വാര്‍ഡിലെ മുടിച്ചിറയുടെ പടിഞ്ഞാറു ഭാഗം റോഡിനു ചേര്‍ന്ന് യാതൊരു സുരക്ഷയുമില്ലാതെ വഴിയാത്രക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അപകട ഭീക്ഷണിയില്‍ ആണ് നിലനില്‍ക്കുന്നത്. ഇരിങ്ങാലക്കുടയിലെമുഴുവന്‍ സ്‌കൂള്‍ ബസുകളും ഈ ചിറയോട് ചേര്‍ന്ന റോഡിലോട് പോകുന്നുണ്ട് കുടാക്കെ തുറവന്‍കാട് LP സ്‌കൂളിലെ കുട്ടികള്‍ സ്ഥിരമായി കാല്‍നടയായും യാത്ര ചെയ്യുന്ന വഴിയിലെ ഈ ചിറയുടെ ബിത്തികള്‍ നിര്‍മ്മിക്കാതെ ഭരണ സമിതി മുന്നോട്ട് പോവുകയാണെങ്കില്‍ എറണാകുളം ജില്ലയിലെ മരടില്‍ സംഭവിച്ച ദുരന്തം ഇവിടെയും ആവര്‍ത്തിക്കാന്‍ കാരണമായേക്കും എന്നു യുവമോര്‍ച്ച ആരോപിച്ചു. കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ ഈ ചിറക്കുവേണ്ടി നല്‍കിയിട്ടും ആ ഫണ്ട് വേണ്ട വിധത്തില്‍ വിനിയോഗിക്കാന്‍ പഞ്ചായത്ത് ഭരണ സമിതിക്ക് സാധിച്ചില്ല എന്നും 2017 മാര്‍ച്ചില്‍ കിട്ടിയ വിവരാവകാശ രേഖ പ്രകാരം ചിറയുടെ സ്ഥലം സര്‍വേയ്യര്‍ അളന്നു തിട്ടപ്പെടുത്തിയതില്‍ കയ്യേറ്റം നടന്നിട്ടുണ്ടെന്നും അത് തിരിച്ചുപിടിക്കാനുള്ള ചുമതല പഞ്ചായത്തിനാണെന്നും അറിയാന്‍ സാധിച്ചു. എന്നാല്‍ ഇവിടെ യാതൊരു വിധത്തിലുള്ള നടപടികളും നാളിതുവരെ നടന്നിട്ടില്ല കൂടാതെ ചിറയോട് ചേര്‍ന്നുള്ള പുറംമ്പോക്ക് ഭൂമി കൈവശം വച്ചു ഉപയോഗിച്ചു വരുന്ന കുടുംബത്തെ മാറ്റി പാര്‍പ്പിക്കാനോ ഈ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. മുടിച്ചിറയുടെ നവീകരണം നടത്താതെ പഞ്ചായത്ത് ഭരണസമിതിയുടെ മെല്ലേ പോക്ക് നയം തുടരാനാണ് ഉദ്ദേശം എങ്കില്‍ യുവമോര്‍ച്ചയുടെ ശക്ത്തമായ സമരത്തെ നേരിടേണ്ടി വരും എന്നും യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യുവമോര്‍ച്ച യൂണിറ്റ് പ്രസിഡന്റ് അരുണ്‍ ഏറാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.
മിഷാദ് ദയാനന്ദന്‍, കൃഷ്ണരാജ്, സജിത്ത് വട്ടപറമ്പില്‍, സുനില്‍ ഇയ്യാനി, സംഗീത്, അനന്തകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Advertisement

എ.എം. പരമന്‍ അനുശോചന യോഗം നടന്നു

ഇരിങ്ങാലക്കുട:സമുന്നത ട്രേഡ് യൂണിയന്‍ നേതാവും, മുന്‍ MLA യും CPlനേതാവുമായ എ.എം.പരമന്‍ അനുസ്മരണ യോഗത്തില്‍ കെ നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു കെ ശ്രീകുമാര്‍ ,വി എ മനോജ് കുമാര്‍, പി . മണി, കെ എ ഗോപി ,സിദ്ധാര്‍ത്ഥന്‍, കെ വി രാമകൃഷ്ണന്‍, കെ കെ ശിവന്‍ എന്നീവര്‍ സംസാരിച്ചു

 

 

Advertisement

തൃശൂര്‍ 7 കേരള ഗേള്‍സ് ബറ്റാലിയന്റെ നേതൃത്വത്തില്‍ വിമല കോളേജിലെയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെയും NCC കേഡറ്റുകള്‍ പ്രകൃതി പഠനയാത്ര നടത്തി.

ഇരിങ്ങാലക്കുട: തൃശൂര്‍ 7 കേരള ഗേള്‍സ് ബറ്റാലിയന്റെ നേതൃത്വത്തില്‍ വിമല കോളേജിലെയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെയും NCC കേഡറ്റുകള്‍ പ്രകൃതി പഠനയാത്ര നടത്തി.മഴ നനഞ്ഞ് കാടിനെ അടുത്തറിഞ്ഞ് പരിസ്ഥിതി പഠനം നടത്തിയ കുട്ടികള്‍ വഴിയും വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പരിസരവും വൃത്തിയാക്കി.കമാന്റിംഗ് ഓഫീസര്‍ കേണല്‍ H. പദ്മനാഭന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ധോണിയിലേക്കു നടത്തിയ യാത്രയ്ക്ക് ബറ്റാലിയന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ മേജര്‍ ദുര്‍ഗ്ഗ സുരേഷ്, ലഫ്റ്റനന്റ് ലവ്ജി KN, ലഫ്റ്റനന്റ് ലിറ്റി ചാക്കോ, GCI ബവിത MB, ഹവില്‍ദാര്‍ പാണ്ഡെ, നായിക്ക് അജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

.

Advertisement

ഫുട്ട്‌ബോള്‍ ആവേശം തലയ്ക്ക് പിടിച്ച അരിപ്പാലം സദ്വേശി മണി വ്യതസ്തനാവുകയാണ്

അരിപ്പാലം : ഫുട്ട്‌ബോള്‍ ആവേശം തലയ്ക്ക് പിടിച്ചാന്‍ പിന്നെ എന്താല്ലാം ആണ് ചെയ്യുക എന്നത് പ്രവചനാതീതമാണ്.ലോകകപ്പ് ആവേശം റഷ്യയില്‍ നിന്ന് കേരളത്തിലെത്തുമ്പോള്‍ കളി കമ്പം മൂത്ത് പല വിക്രിയകളും കാട്ടുന്നവരെ ഇന്ന് നമ്മുക്കിടയില്‍ കാണാന്‍ സാധിക്കും.അത്തരക്കാരില്‍ തലയ്ക്ക് പിടിച്ച കളികമ്പവുമായി വ്യതസ്തനാവുകയാണ് പൂമംഗലം പഞ്ചായത്തിലെ അരിപ്പാലം സ്വദേശി ചേലക്കാടന്‍ സജീവന്‍ എന്ന മണി.തന്റെ പ്രിയപ്പെട്ട ടീമായ ബ്രസിലിന്റെ പേര് ആലേഖനം ചെയ്ത് പന്തിന്റെ മാതൃകയില്‍ തലമുടി വെട്ടിയാണ് മണി ആവേശം പങ്കിടുന്നത്. സി.ഐ.ടി.യു ഹെഡ്ലോഡ് വര്‍ക്കറായ മണി ബ്രസീലിന്റെ കടുത്ത ആരാധകനാണ്.കഴിഞ്ഞ നാല് ലോകകപ്പിലും മണി ഇത്തരത്തില്‍ തന്റെ തലമുടി ഡിസൈന്‍ ചെയ്തിരുന്നു. മണിയുടെ തലമുടി ഈ രീതിയില്‍ ഡിസൈന്‍ ചെയ്തത് ബാര്‍ബര്‍ തൊഴിലാളിയായ രാജീവാണ്. ലോകകപ്പ് ഫുട്ബോളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അരിപ്പാലത്തെ ഫുട്ട്‌ബോള്‍ ആരാധകരെല്ലാം ആവേശത്തിലാണ്. പലരും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ടീമിന്റെ പതാകയും കളിക്കാരുടെ ചിത്രങ്ങളും കൊണ്ട് മൈതാനം നിറയ്ക്കുകയാണിവിടെ.

Advertisement

ഗര്‍ഭിണിയായ പശുവിന് പേപ്പട്ടി വിഷബാധ.

ഇരിങ്ങാലക്കുട: ഏകദേശം അഞ്ചു മാസം ഗര്‍ഭിണിയായ പശുവിന് പേപ്പട്ടി വിബാധയേറ്റിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. മുരിയാട് പഞ്ചായത്തിലെ തുറവന്‍കാട് പ്രദേശത്തെ ചക്കാലമറ്റത്ത്ചെമ്പോട്ടി വര്‍ഗീസും സഹോദരന്‍ ജോയിയും കൂടി നടത്തുന്ന ചെറിയ ഫാമിലെ പശുവിനാണ് പേപ്പട്ടി വിഷബാധയേറ്റത്. കഴിഞ്ഞ മാസം ഒരു കാളയ്ക്കും രണ്ട് കാളക്കുട്ടികള്‍ക്കും പേപ്പട്ടി വിഷബാധയേറ്റിനെ തുടര്‍ന്ന് അവ ചത്തിരുന്നു. കാളയുടെ വായയില്‍ നിന്ന ്നുരയും പതയും വരികയും ഭക്ഷണമോ വെളളമോ കഴിക്കാതിരുന്നിനെ തുടര്‍്ന്ന് അത് ചാവുകയും ചെയ്തു. അന്ന് കാളയ്ക്ക് പാമ്പിന്റെ കടിയേങ്ങാനും ഏറ്റിരിക്കാമെന്നാണ് വീട്ടുക്കാര്‍ ധരിച്ചത്. വര്‍ഗീസിന്റെ വീടിനു സമിപം ഒഴിഞ്ഞ പറമ്പില്‍ ഒരു പട്ടി ചത്ത് കിടന്നിരുന്നു. ദുര്‍ഗന്ധം സഹിക്കവയ്യാതെ വന്നപ്പോള്‍ നടനടത്തിയ അന്വേ്ഷണത്തിലാണ് ചത്ത പട്ടിയെ കണ്ടെത്തി യത്. അവര്‍ അതിനെ കുഴിച്ചിടുകയും ചെയ്തു. എന്നാല്‍ പട്ടി ചത്തിന് ശേഷമാണ് കാളയുടെ വായയില്‍ നിന്നും പതയും നുരയും വന്നത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് കാളയ്ക്കുണ്ടായ രോഗ ലക്ഷണങ്ങള്‍ രണ്ടു കാളക്കുട്ടികളും കാണിച്ചപ്പോഴാണ് വീട്ടുക്കാര്‍ മ്യഗഡോക്ടറുടെ സേവനം തേടിയത്. ഡോക്ടറുടെ പരിശോധനതിലാണ് കാളക്കുട്ടികള്‍ക്ക് പേപ്പട്ടി വിഷബാധയേറ്റതായി വ്യക്തമായത്. കാളക്കുട്ടികള്‍ ചാവുകയും ചെയ്തു.അപ്പോഴയ്ക്കും ഗര്‍ഭിണിയായ പശുവു ം രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. പേപ്പട്ടി വിഷബാധയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ വീട്ടുക്കാര്‍ക്കും ഫാമിലെ മറ്റു മ്യഗങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പും നല്‍കിയതായി മുരിയാട് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഷാജു വെളിയത്ത് പറഞ്ഞു. കഴിഞ്ഞ മാസം തന്നെ സമീപ പ്രദേശത്തും ഇത്തരത്തില്‍ ചില പശുക്കള്‍ വായയില്‍ നിന്ന് നുരയും പതയും വന്ന് ചത്തിരുന്നു. അന്നും ആ വീട്ടുക്കാര്‍ ധരിച്ചിരുന്നത് പാമ്പ് കടിയേറ്റിരിക്കാമെന്നാണ്. ഫാമിലെ മറ്റു പശുക്കള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിട്ടില്ലെന്ന ്വീട്ടുക്കാര്‍ പറഞ്ഞു. ആപ്രദേശത്ത് മറ്റു മ്യഗങ്ങള്‍ക്ക് ഇതുവരേയും രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്ന് പഞ്ചായത്ത ്വൈസ് പ്രസിഡണ്ട് ഷാജൂ പറഞ്ഞു.

 

 

Advertisement

കരാഞ്ചിറ ആലപ്പാട്ട് പാലത്തിങ്കല്‍ തോമസ് എ ടി നിര്യാതനായി(70)

കരാഞ്ചിറ:ആലപ്പാട്ട് പാലത്തിങ്കല്‍ തോമസ് എ ടി നിര്യാതനായി(70).റിട്ടയര്‍ഡ് സ്‌റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനാണ്. സംസ്‌ക്കാരം 13-06-2018 ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദേവാലയത്തില്‍ വച്ച് നടക്കും .ഭാര്യ-റെജി (ചിറയത്ത് തറയില്‍,തൃശൂര്‍ ),
മകന്‍ -ആഗ്നെല്‍ (ബി ഡി എസ് )മരുമകള്‍-വന്ദന (മുണ്ടക്കല്‍ വീട് ,അനിക്കാട് ,മൂവാറ്റുപുഴ)

Advertisement

വാര്‍ദ്ധക്യത്തിലും തളരാത്ത ഓര്‍മ്മശക്തി

താഴെക്കാട്:അറുപത്തിയഞ്ചിന്റെ നിറവിലും ഓര്‍മ്മകളുടെ മഹാപ്രവാഹമായി രാജേട്ടന്‍ ,പ്രായമാകുമ്പോള്‍ ഓര്‍മ്മശക്തി കുറയുന്ന ഇക്കാലത്ത് അതിനു വിപരീതമാവുകയാണ് റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്‍കൂടിയായ താഴെക്കാട് സ്വദേശി മണപ്പറമ്പില്‍ രാജന്‍ .നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രവചനങ്ങളിലുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസാവഹമാണ്.കേരളത്തിലെ 140 എം എല്‍ എ മാരുടെയും പേര് ,കിട്ടിയ ഭൂരിപക്ഷം ,നിയോദജകമണ്ഡലം ,പാര്‍ട്ടി ,ജില്ല എന്നിവയും ജില്ല തിരിച്ചുള്ള കക്ഷി നിലയും ,പ്രമുഖ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ടിംഗ് ശതമാനം ,19 മന്ത്രിമാരുടെയും പേര് ,വകുപ്പ് ,ഭൂരിപക്ഷം ,എന്നിവയും ,5000 ല്‍ താഴെ ഭൂരിപക്ഷത്തോടെ ജയിച്ച 29 എം എല്‍ എ മാരുടെയും പേര് എന്നിങ്ങനെ ഇലക്ഷന്റെ എല്ലാ വിവരങ്ങളും അദ്ദേഹത്തിന് കാണാപാഠമാണ്.
2011 ,2016 എന്നീ വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങളും അവലോകനവും ഉള്‍കൊള്ളിച്ചുകൊണ്ട് രാഷ്ട്രീയ കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ,മത്സരാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്നവിധത്തില്‍ ഇലക്ഷന്‍ ബുള്ളറ്റിന്‍ എന്ന പേരില്‍ രണ്ട് പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട് സാമൂഹ്യ സാംസ്‌ക്കാരിക ,സാമുദായിക രംഗത്തും സജീവ സാന്നിദ്ധ്യവുമാണ് 2007 ല്‍ ഇരിങ്ങാലക്കുട സബ്ബ് ട്രഷറി ആഫീസര്‍ പദവിയില്‍ നിന്നും വിരമിച്ച മണപ്പറമ്പില്‍ വേലായുധന്റെയും ലക്ഷ്മിയുടെയും മകനായ രാജന്‍ .തന്നെ അലട്ടുന്ന നിരവധി അസുഖങ്ങള്‍ മൂലവും അനാവശ്യ ചിന്തകള്‍ മൂലവും ,മാനസിക പിരിമുറുക്കം അനുഭവപ്പെട്ട സന്ദര്‍ഭങ്ങളില്‍ അതില്‍ നിന്നും മുക്തി നേടി മനസന്തോഷത്തോടെ കഴിയുവാന്‍ ഈ പഠനം ഉപകരിക്കുന്നതായി അദ്ദേഹം അവകാശപ്പെടുന്നു.
ഇലക്ഷന്‍ പ്രവചനം നടത്തുക,വിനോദയാത്രകള്‍ സംഘടിപ്പിക്കുക മുതലായവ അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ഹോബികളാണ്.വിശ്രമ വേളകളില്‍ ഓര്‍മ്മകളുടെ പരിശോധന നടത്തി തന്റെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ശുഷ്‌കാന്തി കാട്ടി മനസമാധാനെേത്താടെ റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുകയാണ് ഈ 65 കാരന്‍

 

Advertisement

സെന്റ് ജോസഫ്സ് കോളജില്‍ ക്യാമ്പസ് റിക്രൂയ്ട്‌മെന്റ് പ്രോഗ്രാം ജൂണ്‍ 14 ന്

ഇരിഞ്ഞാലക്കുട : സെന്റ് ജോസഫ്സ് കോളജില്‍ എച് ഡി എഫ് ഫ്സി ബാങ്ക് നടത്തുന്ന ക്യാമ്പസ് റിക്രൂയ്ട്‌മെന്റ് പ്രോഗ്രാം ജൂണ്‍ 14 ന് രാവിലെ 9 ന് കോളേജില്‍ നടക്കും. എല്ലാ ബിരുദധാരികള്‍ക്കും റിക്രൂയ്ട്‌മെന്റ് പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് : 8136839151

 

 

Advertisement

ഉത്സവഛായയില്‍ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് ആവേശോജ്വലമായി കൊടിയേറ്റം നടന്നു.സാംസ്‌ക്കാരിക,രാഷ്ട്രീയ, സമൂഹിക രംഗത്തെ പ്രഗത്ഭരുടെ നിറസാന്നിദ്ധ്യത്തില്‍ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു കൊടിയേറ്റം നിര്‍വഹിച്ചു.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി.ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍,കാത്തലിക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര,നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍,നഗരസഭ സ്റ്റാന്റംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷി,മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി,കൗണ്‍സിലര്‍മാരായ എം സി രമണന്‍,അല്‍ഫോണ്‍സ തോമസ്,രമേഷ് വാര്യര്‍,അമ്പിളി ജയന്‍,സംഗീത ഫ്രാന്‍സീസ്,പി സി മുരളിധരന്‍,അംബിക പള്ളിപുറത്ത്,കെ ഗിരിജ,പ്രസ് ക്ലബ് പ്രസിഡന്റ് വി ആര്‍ സുകുമാരന്‍,കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത്,കാറളം പഞ്ചായത്തംഗം ഐ ഡി ഫ്രാന്‍സീസ് ,ട്രാന്റസ് ബാങ്ക് പ്രസിഡന്റ് പി കെ ഭാസി,ബലകൃഷ്ണന്‍ അഞ്ചത്ത്,ബാബു കോടശ്ശേരി,സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരായ ലതാ സുരേഷ്,ഷെലജ ബാലന്‍,എ സി സുരേഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.എം എന്‍ തമ്പാന്‍ സ്വാഗതവും ടെല്‍സണ്‍ കോട്ടോളി നന്ദിയും പറഞ്ഞു.ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി പോലിസ് സ്‌റ്റേഷന്‍ കിണര്‍ റിചാര്‍ജ്ജിംങ്ങ് ബുധനാഴ്ച്ച രാവിലെ 10.30 ന് ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും.

 

Advertisement

പുല്ലൂരില്‍ സെയില്‍സ്മാന്‍ ചമഞ്ഞെത്തി വീട്ടില്‍ മോഷണശ്രമത്തിനിടെ യുവാവ് പിടിയില്‍.

പുല്ലൂര്‍ : ആനുരുളി പൊതുമ്പുചിറ വീട്ടില്‍ കൃഷ്ണന്റെ വെട്ടില്‍ പട്ടാപകല്‍ മോഷണത്തിന് ശ്രമിച്ച കുറ്റിച്ചിറ കൈതാരത്തു വീട്ടില്‍ സെബാസ്റ്റ്യന്‍ പോള്‍ (26) എന്നയാളെ ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവും പിടികൂടി.സെയില്‍സ്മാന്‍ എന്ന വ്യാജേന പട്ടാപകല്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നരീതിയാണ് ഇയാള്‍ക്ക്.ആനുരുളിയിലെ വീടിന്റെ പുറകുവശത്തെ വാതില്‍ വഴി അകത്തു കടന്ന മോഷ്ടാവ് അലമാരയില്‍ നിന്നും മോഷ്ടിച്ച പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്.മാന്യമായ വസ്ത്രം ധരിച്ച് പ്രമുഖ സ്വകാര്യകമ്പനിയുടെ സെയില്‍സ് എക്‌സികുട്ടീവ് ആണെന്ന് വ്യാജ തിരിച്ചറിയല്‍ രേഖയുമായി വീടുകളില്‍ ചെന്ന് വാക്ചാതുര്യത്തേടെ സംസാരിച്ച് വീട്ടുടമസ്ഥരുടെ ശ്രദ്ധതിരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു.പിടിയിലായ പ്രതി സമീപകാലം കൊടകര വാസുപുരത്തെ ഒരു വീട്ടില്‍ സമാനമായ രീതിയില്‍ മോഷണം നടത്തിയിട്ടുള്ളതായി പോലീസിനോടു സമ്മതിച്ചു.ഇയാള്‍ക്കെതിരെ കോട്ടയം ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഉള്‍പെടെ നിരവധി സ്റ്റേഷനുകളില്‍ മോഷണ കേസുകള്‍ നിലവിലുണ്ട്.സമാനരീതിയില്‍ പ്രതി മറ്റെവിടെ എങ്കിലും മോഷണം നടത്തിയിട്ടുണ്ടോന്ന് അന്വേഷിച്ചു വരുന്നതായി എസ് ഐ പറഞ്ഞു.വീടുകള്‍ കയറി കച്ചവടത്തിന് വരുന്നവരെ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും പോലീസ് പറഞ്ഞു.അന്വേഷണ സംഘത്തില്‍ എം വി തോമസ്സ് , ഡെന്നീസ് , എന്‍ സുധീഷ് , രാകേഷ് എന്നിവരാണ് ഉണ്ടായിരുന്നത് .

Advertisement

കല്ലേറ്റുംങ്കരയിൽ റിട്ട. ഫോറസ്റ്റ് ഓഫിസറുടെ കഞ്ചാവ് വിൽപ്പന പിടികൂടി

ഇരിങ്ങാലക്കുട: കല്ലേറ്റുംങ്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന റിട്ട. ഫോറസ്റ്റ് ഓഫീസറെ ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി. കല്ലേറ്റുംങ്കര സ്വദേശി ഉള്ളിശ്ശേരി വീട്ടിൽ സെയ്തു ( 60 ) എന്നയാളെയാണ് 150 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പ്രധാനമായും ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് വിൽപ്പന നടത്തിയതിൽ പോലിസിലും ഇയാൾക്കെതിരെ കേസുണ്ട് .പൊള്ളാച്ചിയിൽ നിന്നും കഞ്ചാവ് മൊത്തമായി കൊണ്ട് വന്ന് ചെറു പൊതികളായാണ് വിൽപ്പന നടത്തിയിരുന്നത് .എക്സൈസ് ഓഫീസർമാരായ വി.എ ഉമ്മർ ,എം.ഒ ബെന്നി ,സി.വി ശിവൻ ,പ്രദീപ് എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe