ചാരായം വാറ്റുന്നതിനിടയില്‍ പ്രതി പിടിയില്‍

1002

കോടാലി മുരിക്കങ്ങല്‍ പ്രദേശത്ത് നിന്നും മുരിക്കങ്ങള്‍ പൂരത്തോടനുബന്ധിച്ച് വീട്ടില്‍ ചാരായം വാറ്റി കൊണ്ടിരുന്ന വെള്ളിക്കുളങ്ങര വില്ലേജില്‍ മുരിക്കങ്ങല്‍ ദേശത്ത് ഞാറ്റുവെട്ടി വീട്ടില്‍ നാരായണന്‍ മകന്‍ അശോകന്‍ (57 വയസ്) എന്നയാളെ 10 ലിറ്റര്‍ ‘ ചാരായവും വാറ്റുപുരണങ്ങളായ അലുമിനിയം പാത്രങ്ങള്‍ ,ഗ്യാസ് അടുപ്പ് 100 ലിറ്റര്‍ വാഷും സഹിതം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിലെ വി.എ.ഉമ്മറും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.ഇരിഞ്ഞാലക്കുട എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടിയുടെ സഹായത്തോടെയാണ് വീടും പരിസരവും റെയ്ഡ് ചെയ്തത്.റെയ്ഡില്‍ ഷാഡോ ടീം അംഗങ്ങളായ അബ്ദുള്‍ ജബാര്‍ സ്മിബിന്‍, സന്തോഷ്, ശ്രീജിത്ത് എന്നിവരും റെയ്ഞ്ച് ടീം പ്രിവന്റീവ് ഓഫീസ്സര്‍ അനുകുമാര്‍ ,Wceo പിങ്കി എന്നിവര്‍ പങ്കെടുത്തു.

 

Advertisement