കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് കണ്ടേശ്വരത്ത് ഐക്യദാർഡ്യ സദസ്സ് നടന്നു

68

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ കരിനിയമങ്ങൾക്കെതിരെ നടത്തുന്ന കർഷക സമരം ഒരു വർഷം തികയുന്ന സാഹചര്യത്തിൽ ദേശീയ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും സർക്കാർ കരിനിയമങ്ങൾ പിൻവലിച്ചതിൽ കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് കണ്ടേശ്വരത്ത് ഐക്യദാർഡ്യ സദസ്സ് നടന്നു.29 -ാം വാർഡ് യൂത്ത് കോൺഗ്രസ് രാജീവ് ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗം കിസാൻ കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രവീൺസ് ഞാറ്റുെവെട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസറുദ്ധീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി . യൂത്ത്കോൺഗ്രസ് ടൗൺ മണ്ഡല പ്രസിഡന്റെ് ശ്രീരാം ജയപാലൻ, കോൺഗ്രസ്സ് ടൗൺ മണ്ഡലം സെക്രട്ടറി എ. സി. സുരേഷ് ,കണ്ണൻ, ജോയി പുത്തനാങ്ങടി, ബാലകൃഷ്ണൻ, ബൈജു എന്നിവർ പ്രസംഗിച്ചു. യുണിറ്റ് ചെയർമാൻ മിഥുൻ രവിന്ദ്രൻ സ്വാഗതവും, യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം സെക്രട്ടറി ഷിൻസ് വടക്കൻ നന്ദിയും പറഞ്ഞു.

Advertisement