വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഡി.വൈ.എഫ്.ഐ ഹെല്‍പ്പ്ഡസ്‌ക്

68
Advertisement

ഇരിങ്ങാലക്കുട: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുടയില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം ചേലൂരില്‍ വച്ച് ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈ. പ്രസിഡന്റ് പി.എം സനീഷ്, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ കെ.കെ ശ്രീജിത്ത്, പി.യു.സാന്ദ്ര എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ ദിവസങ്ങളില്‍ യൂണിറ്റ് – മേഖല കേന്ദ്രങ്ങളില്‍ സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.

Advertisement