ടീച്ചര്‍മാരുടെ പരിശീലനം എസ് എന്‍ ടി ടി ഐ യില്‍ വച്ച് നടന്നു

53
Advertisement

ഇരിങ്ങാലക്കുട : ടി ടി ഐ വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ അധ്യാപന പരിശീലനവുമായി ബന്ധപ്പെട്ടുള്ള മെന്റര്‍ ടീച്ചര്‍മാരുടെ പരിശീലനം എസ് എന്‍ ടി ടി ഐ യില്‍ വച്ച് നടന്നു. ഇരിങ്ങാലക്കുട, മാള, ചാലക്കുടി, കൊടുങ്ങല്ലൂര്‍ ഉപജില്ലകളിലെ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ.പി.കെ.ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ഡയറ്റിലെ ലക്ചറര്‍മാരായ സനോജ്.എം.ആര്‍, ഡോ.സിജി എന്നിവര്‍ ക്ലാസ്സ് നയിച്ചു. എസ് എന്‍ ടി ടി ഐ പ്രിന്‍സിപ്പല്‍ ശ്രീമതി.എ.ബി.മൃദുല, ലിസ്യു ടി ടി ഐ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ് ജോ, എസ് എന്‍ ടി ടി ഐ അധ്യാപകനായ ജിനോ.ടി.ജി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Advertisement