ഓണറേറിയം നീക്കിവെച്ച് സ്വന്തം വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറിയെത്തിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ 37 -ാം വാർഡ് കൗൺസിലർ സി.എം സാനി

102

ഇരിങ്ങാലക്കുട :ഓണറെറിയം നീക്കിവെച്ചും കേരളമാർട്ടിന്റെ സഹായത്തോടെയും സ്വന്തം വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറിയെത്തിച്ച് പുതു ചരിത്രം തീർത്തിരിക്കുകയാണ് ഇരിങ്ങാലക്കുട നഗരസഭയിലെ മുപ്പത്തിയേഴാം വാർഡ് കൗൺസിലർ സി എം സാനി.സ്വന്തമായി വീടോ, സ്ഥലംമോ ഇല്ലാത്ത കൗൺസിലർ വാടകയ്ക്കാണ് കഴിയുന്നത്ത്.തയ്യലാണ് ഉപജീവന മാർഗ്ഗം. പെരുന്നാളായതു കൊണ്ട് തയ്ക്കാൻ ഇത്തവണ ഒരുപാട് ലഭിച്ചു. അതുകൊണ്ട് ജനങ്ങൾ അറിഞ്ഞ് തന്ന പദവിയുടെ ഓണറേറിയം അവർക്കു തന്നെയിരിക്കട്ടെയെന്ന് കൗൺസിലർ സി.എം സാനി പറഞ്ഞു.രണ്ട് പെൺക്കുട്ടികളുൾെപ്പെടെ മൂന്ന് കുട്ടികളുള്ള സാനി പത്ത് വർഷത്തിലേറെയായി വാടകയ്ക്ക് കഴിയുന്നു. അത് കൊണ്ട് കഷ്ടപ്പാട് നന്നായിയറിയാം. കൗൺസിലർ പദവി സാനിക്ക് ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ചതാണ്. അഞ്ച് വർഷം കഴിഞ്ഞാൽ അത് അവസാനിക്കും. അത് കൊണ്ട് കൗൺസിലറുടെ ഓണറേറിയം കണക്കാക്കി ജീവിതം ചിട്ടപ്പെടുത്തിയിട്ടില്ല. മുൻപൊരിക്കൽ വാർഡിലെ പൊതുകിണറുകളുടെ നവീകരണം സാനി സ്വന്തം ഓണറേറിയത്തിൽ നിന്ന് സംഖ്യയെടുത്ത് നടത്തിയിരുന്നു.ഇപ്പോൾ കേരളത്തിൽ എല്ലാ വീടുകളിലേക്കും സംസ്ഥാന സർക്കാർ പലചരക്കെത്തിക്കുന്നുണ്ട്. എന്നാൽ പച്ചക്കറികൾ വാങ്ങാൻ അളുകൾ പുറത്തിറങ്ങുന്നു. ആ വീടുകളിൽ പച്ചക്കറിയെത്തിച്ചാൽ അതിനുവേണ്ടിയും ആർക്കും ഇറങ്ങേണ്ടിവരില്ല. അത്കൊണ്ട് സ്വന്തം വാർഡിൽ ആരെയും മാറ്റി നിർത്താതെ പച്ചക്കറികളത്തിക്കുകയായിരുന്നു സി.എം.സാനി.ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണ് സി.എം സാനി ഏറ്റെടുത്തതെന്ന് പച്ചക്കറി വിതരണം ഉദ്ഘാടനം ചെയ്ത്കൊണ്ട് ഇരിങ്ങാലക്കുട ഫുട്ബോൾ കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി മനോജ്കുമാർ പറഞ്ഞു.ലോകത്താകെ ദുരന്തം പടർന്നിരിക്കുന്ന ഈ കാലത്ത് മനുഷ്യർക്കെല്ലാം വിശപ്പിൽ തരംതിരിവില്ലെന്ന് മനസ്സിലാക്കിയുള്ള പ്രവർത്തനം മനുഷ്യത്വപരമാണെന്ന് എഴുത്തുകാരൻ ആർ.എൽ ജീവൻലാൽ പറഞ്ഞു.ഏറ്റെടുത്ത ഉത്തരവാദിത്വം ഒരു ദിവസം കൊണ്ട് പൂർത്തീകരിക്കാൻ രാവിലെ മുതലുള്ള മഴയെ വകവയ്ക്കാതെ പ്രവർത്തിച്ച് കൂടെ നിന്ന എം.എസ് സനീഷിൻ്റെയും, പി.എം നന്ദുലാലിൻ്റെയും, ബിൻസാഗറിൻ്റെയും നേതൃത്വത്തിലെ സി.പി.ഐ.എം, ഡി.വൈ.എഫ് ഐ പ്രവർത്തകർക്ക് സി.എം സാനി കടപ്പാടറിയിച്ചു.

Advertisement