33.9 C
Irinjālakuda
Sunday, January 26, 2025
Home Blog Page 564

ഡി വൈ എഫ് ഐ അനുമോദനസദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :ഡി വൈ എഫ് ഐ അനുമോദനസദസ്സ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ വെസ്റ്റ് മേഖലയിലെ പൂച്ചക്കുളം യൂണിറ്റ് SSLC,PLUSTWO, പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പൂച്ചക്കുളം സെന്ററില്‍ അനുമോദിച്ചു .DYFI ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് VA അനീഷ് ഉദ്ഘാടനം ചെയ്തു. DYFI ടൗണ്‍ വെസ്റ്റ് മേഖല ജോ.സെക്രട്ടറി കിരണ്‍ജോയ് സ്വാഗതം പറഞ്ഞ യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി അരുണ്‍ കെ രാജ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പുരോഗമന പ്രസ്ഥാനത്തിന്റെ ലോക്കല്‍ സെക്രട്ടറി VN കൃഷ്ണന്കുട്ടി, കഥാകൃത് രാജേഷ് തെക്കിനിയേടത്, പുരോഗമന പ്രസ്ഥാനത്തിന്റെ പൂച്ചക്കുളം ബ്രാഞ്ച് സെക്രട്ടറി ജോയ് കോനേങ്ങാടന്‍,DYFI മേഖല സെക്രട്ടറി KKശ്രീജിത്ത്,പ്രസിഡന്റ് നിതീഷ് മോഹന്‍,ട്രഷറര്‍ AS ഷാരംഗ് തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.. DYFI പൂച്ചക്കുളം യൂണിറ്റ് ഭാരവാഹി റിജു യോഗത്തിന് നന്ദിയും പറഞ്ഞു.തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈ വിതരണം ചെയ്തു.

 

Advertisement

അവിട്ടത്തൂര്‍ പഴയാറ്റില്‍ വര്‍ക്കി മകന്‍ ആന്റു (68) നിര്യാതനായി

ഇരിങ്ങാലക്കുട :അവിട്ടത്തൂര്‍ പഴയാറ്റില്‍ വര്‍ക്കി മകന്‍ ആന്റു (68) നിര്യാതനായി.സംസ്‌ക്കാരം പുത്തന്‍ചിറ ഈസ്റ്റ് സെന്റ് ജോസഫ് പളളി സെമിത്തേരിയില്‍ നടത്തി. ഭാര്യ :ആനി. മക്കള്‍ :ആനിത, ആനന്ദ്. മരുമക്കള്‍ :വിനോദ്,ശില്‍പ.

 

Advertisement

കടുപ്പശ്ശേരി ചിറ്റിലപ്പിള്ളി പറപ്പുള്ളി പരേതനായ റാഫേലിന്റെ ഭാര്യ ചിന്നമ്മ റാഫേല്‍ നിര്യാതനായി

കടുപ്പശ്ശേരി ചിറ്റിലപ്പിള്ളി പറപ്പുള്ളി പരേതനായ റാഫേലിന്റെ ഭാര്യ ചിന്നമ്മ റാഫേല്‍ നിര്യാതനായി.സംസ്‌ക്കാരം 18-06-2018 തിങ്കളാഴ്ച്ച വൈകീട്ട് 4 മണിക്ക് കടുപ്പശ്ശേരി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നടത്തപ്പെടും .മക്കള്‍- ബാബു റാഫേല്‍ (സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക് -തഞ്ചാവൂര്‍ ),പ്രൊഫ പി ആര്‍ ബോസ് (ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് ഇരിഞ്ഞാലക്കുട,ബെന്നി റാഫേല്‍ (ബിസിനസ്സ് ),മരുമക്കള്‍ -ഷീല (കാളന്‍-നെല്ലായി),മിനി (മുളരിക്കല്‍ -ഞാറയ്ക്കല്‍),റെജി (പണ്ടാരവളപ്പില്‍-കണ്ടശാങ്കടവ്

Advertisement

താണിശ്ശേരിയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

കാട്ടൂര്‍ : താണിശ്ശേരി തെക്കേകാവുപുരയില്‍ വെച്ച് ജൂണ്‍ 13ന് വൈകീട്ട് 3.30 മണിക്കാണ് ഓട്ടോഡ്രൈവറായ മണപ്പെട്ടി വീട്ടില്‍ സുരേഷ്, എന്നയാളെ പ്രതിയായ താണിശ്ശേരി സ്വദേശിയായ കൂനമ്മാവ് വീട്ടില്‍ പോള്‍ മാത്യൂ എന്ന പോളുട്ടന്‍ മുന്‍വൈരാഗ്യം മൂലം തടഞ്ഞ് നിര്‍ത്തി അടിച്ച് വീഴ്തുകയും കരിങ്കല്ല് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ സുരേഷിന്റെ ഇടത് കൈയുടെ എല്ല് ഒടിയുകയും തുടര്‍ന്ന് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് പ്രതിയെ കാട്ടൂര്‍ Sl E.R. Byju, Asi Sajeev Kumar, CPO Shouker എന്നിവര്‍ ചേര്‍ന്ന് arrest ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Advertisement

മരട് ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ യുവമോര്‍ച്ച പ്രതിഷേധ വേലിയൊരുക്കി .

മുരിയാട് : പഞ്ചായത്തിലെ 13 വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മുടിച്ചിറയുടെ നവീകരണം നടത്താത്തതിലും റോഡിനു ചേര്‍ന്നുള്ള ഭാഗത്ത് സുരക്ഷ സംവിധാനങ്ങളോ ഭിത്തികളോ നിര്‍മ്മിക്കാത്തതില്‍ യുവമോര്‍ച്ച ചിറയോട് ചേര്‍ന്നുള്ള ഭാഗത്ത് പ്രതിഷേധ വേലി കെട്ടി. യുവമോര്‍ച്ച യൂണിറ്റ് പ്രസിഡന്റ് അരുണ്‍ ഏറാട്ടില്‍ അദ്ധ്യക്ഷനായി. ബിജെപി പഞ്ചായത്ത് സമിതി അംഗം മനോജ് നെല്ലിപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു വലിയ അപകടത്തിനു വഴിയൊരുക്കലാണ് മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിരുത്തരവാദിത്വം കൊണ്ട് സംഭവിക്കാന്‍ പോകുന്നത് എന്ന് യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സജിത്ത് വട്ടപറമ്പില്‍ സ്വാഗതവും മിഷാദ് ദയാനന്ദന്‍ നന്ദിയും പറഞ്ഞു. സുനില്‍ ഇയ്യാനി, വിശാഖ്, അനീഷ് കൈപ്പമംഗലം, മിഥുന്‍, സുതന്‍ തവളകുളങ്ങര, ഷിബു മഞ്ഞോളി, ദയാനന്ദന്‍, ജിനു, അമ്പാടിഎന്നിവര്‍ നേതൃതം നല്‍കി.

Advertisement

പുല്ലൂര്‍ അവിട്ടത്തൂര്‍ റോഡിലെ പൊതുമ്പുചിറ അപകട വളവില്‍ വീണ്ടും അപകടം.

പുല്ലൂര്‍ : ശനിയാഴ്ച്ച വൈകിട്ട് 10.15 നായിരുന്നു അപകടം നടന്നത് . പൊതുമ്പുചിറ ഭാഗത്ത് നിന്ന് വന്ന കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.അമിത വേഗതയില്‍ വന്ന കാര്‍ പുല്ലൂര്‍ പൊതുമ്പുചിറക്കടുത്ത് നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയുമായിരുന്നു.മതിലില്‍ ഇടിച്ചതിന് ശേഷം റോഡിലേയ്ക്ക് തിരിഞ്ഞ കാറില്‍ പുറകില്‍ വരികയായിരുന്ന ബൈക്ക് ഇടിയ്ക്കുകയും ചെയ്തു. ബൈക്ക് യാത്രികനായ യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിട്ടത്തൂര്‍ മണ്ണാമ്മൂല ചിദംബരത്തിന്റെ മകന്‍ ജിഷ്ണുവിനാണ് പരിക്കേറ്റത്.

Advertisement

അനുഭവങ്ങളാണ് മനുഷ്യത്വം രൂപപെടുത്തുന്നത് : ഇന്നസെന്റ്

ഇരിങ്ങാലക്കുട : വിദ്യഭ്യാസം കൊണ്ട് മാത്രമല്ല അനുഭവങ്ങളില്‍ കൂടിയുമാണ് മനുഷ്യത്വം രൂപപെടുന്നതെന്ന് ചാലക്കുടി എം പി ടി വി ഇന്നസെന്റ് എം പി അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തില്‍ ഞാറ്റുവേല ഹരിത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.പ്രൊഫ.കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സമ്മാനദാനം നിര്‍വഹിച്ചു.ഇരിങ്ങാലക്കുടയിലെ കലാകാരന്‍മാര്‍,റസിഡന്‍സ് അസോസിയേഷനുകള്‍,ജനമൈത്രി നൈറ്റ് പെട്രോള്‍ ടീംഅംഗങ്ങള്‍,സി.റോസ് ആന്റോ,അയ്യപ്പന്‍കുട്ടി ഉദിമാനം,സെബി കള്ളാപറമ്പില്‍ എന്നിവരെയും ആദരിച്ചു.ജില്ലാപഞ്ചായത്തംഗം എന്‍ കെ ഉദയപ്രകാശ്,നഗരസഭ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി എ അബ്ദുള്‍ ബഷീര്‍,വത്സല ശശി,അഡ്വ.വി സി വര്‍ഗ്ഗീസ്,,സെബാസ്റ്റ്യന്‍ മാളിയേക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ഉപഹാര സമര്‍പ്പണം നടത്തി.കോ ഓര്‍ഡിനേറ്റര്‍മാരായ അഡ്വ.അജയകുമാര്‍ സ്വാഗതവും ഡോ.ഇ ജെ വിന്‍സെന്റ് നന്ദിയും പറഞ്ഞു.തിങ്കളാഴ്ച്ച രാവിലെ 10ന് വനിതാസംഗമം വനിത കമ്മിഷന്‍ ഉപാധ്യക്ഷ എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്യും.നബാര്‍ഡ് ജനറല്‍ മനേജര്‍ ദീപ പിള്ള,വനിത ഫെഡ് അദ്ധ്യക്ഷ കെ ആര്‍ വിജയ,നഗരസഭ അദ്ധ്യക്ഷ നിമ്യ ഷിജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.തിങ്കളാഴ്ച്ച കാലത്ത് 10 ന് വനിതാസംഗമം,11ന് തിരുവാതിരകളി,12 ന് നാടോടി നൃത്തം,12.30 ന് ഒപ്പന,ഗ്രൂപ്പ് ഡാന്‍സ്,12.45ന് പ്രച്ഛന്നവേഷം,1 മണിയ്ക്ക് ഓലമെടയല്‍,ഓലപീപ്പി,ചൂല്‍,പാളതൊപ്പി നിര്‍മ്മാണം,2 മണിയക്ക് കവിതാലാപനം,2.30ന് മോണോ ആക്റ്റ്,3 ന് ലളിതഗാനം,4 മണിയക്ക് നാടന്‍ പാട്ട് മത്സരവും ഉണ്ടായിരിക്കും.11 മണിയ്ക്ക് കൃഷി പാഠശാല,12ന് ഈറ്റ നിര്‍മ്മാണ പരിശീലനം,2മണിയ്ക്ക് വാഴപ്പഴ ഉല്‍പന്ന നിര്‍മ്മാണ പരിശീലനവും ഉണ്ടായിരിക്കും.

Advertisement

കാര്‍ഷിക മേളകള്‍ നാടിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കും : കൃഷി മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍

ഇരിങ്ങാലക്കുട : കാര്‍ഷിക മേളകള്‍ പ്രകൃതി സ്‌നേഹവും കാര്‍ഷിക ഉത്പാദനവും വര്‍ദ്ധിപ്പിക്കുമെന്നും അത് വഴി നാടിന്റെ ചൈതന്യം കാക്കാനും ഇടയാക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.പുതുതലമുറയെ കൃഷി സംസ്‌ക്കാരത്തിലെയ്ക്ക് കൊണ്ട് വരാന്‍ ഇത്തരം മേളകള്‍ക്ക് കഴിയുമെന്നത് കൊണ്ടാണ് സര്‍ക്കാര്‍ തന്നെ ഇത്തരം മേളകള്‍ക്ക് മുന്‍കൈ എടുക്കുന്നതെന്നും അദേഹം ചൂണ്ടികാട്ടി.വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടക്കുന്ന ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി പത്മിനി വയനാട് നയിക്കുന്ന ചക്ക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളില്‍ ചക്ക ബിരിയാണി,ജാപ്പനീസ് ജാക്ക് സ്വീറ്റ് ബോള്‍ എന്നിവയുടെ നിര്‍മ്മാണ പരിശീലനം വരിക്ക ചക്ക മുറിച്ച് കൊണ്ട് അദേഹം ഉദ്ഘാടനം ചെയ്തു.മുന്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ സി പ്രേമരാജന്‍,പ്രൊഫ.ആര്‍ ജയറാം,സ്റ്റാന്‍ലി പി ആര്‍,ബാലകൃഷ്ണന്‍ അഞ്ചത്ത്,ടെല്‍സണ്‍ കെ പി,ഷക്കീല ടീച്ചര്‍,എം എന്‍ തമ്പാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ചക്ക മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണത്തിലെ അന്താരാഷ്ട്ര പരിശീലക പത്മിനി വയനാട് മന്ത്രിയെ ഓലത്തൊപ്പി അണിയിച്ച് സ്വീകരിച്ചു.പ്രദര്‍ശന നഗരിയിലെ ഭീമന്‍ പോത്ത് സുല്‍ത്താനോടും കാസര്‍ക്കോട് കുള്ളന്‍ ടിപ്പുവിനെയും സന്ദര്‍ശിച്ച് കുരുത്തോല കളരിയിലും പങ്കെടുത്ത് ചക്ക ബിരിയാണിയും കഞ്ഞിയും പുഴുക്കും കഴിച്ചാണ് മന്ത്രി പ്രദര്‍ശന നഗരിയില്‍ നിന്നും മടങ്ങിയത്.തിങ്കളാഴ്ച്ച കാലത്ത് 10 ന് വനിതാസംഗമം,11ന് തിരുവാതിരകളി,12 ന് നാടോടി നൃത്തം,12.30 ന് ഒപ്പന,ഗ്രൂപ്പ് ഡാന്‍സ്,12.45ന് പ്രച്ഛന്നവേഷം,1 മണിയ്ക്ക് ഓലമെടയല്‍,ഓലപീപ്പി,ചൂല്‍,പാളതൊപ്പി നിര്‍മ്മാണം,2 മണിയക്ക് കവിതാലാപനം,2.30ന് മോണോ ആക്റ്റ്,3 ന് ലളിതഗാനം,4 മണിയക്ക് നാടന്‍ പാട്ട് മത്സരവും ഉണ്ടായിരിക്കും.11 മണിയ്ക്ക് കൃഷി പാഠശാല,12ന് ഈറ്റ നിര്‍മ്മാണ പരിശീലനം,2മണിയ്ക്ക് വാഴപ്പഴ ഉല്‍പന്ന നിര്‍മ്മാണ പരിശീലനവും ഉണ്ടായിരിക്കും.

Advertisement

മാപ്രാണം സ്വദേശികളെ വിസാ തട്ടിപ്പ് നടത്തി കോടികള്‍ കൈക്കലാക്കി വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍.

ഇരിങ്ങാലക്കുട : കനേഡിയന്‍ ജോബ് വീസ റെഡിയാക്കി തരാമെന്ന് കളവ് പറഞ്ഞ് വിശ്വസിപ്പിച്ച് മാപ്രാണം സ്വദേശികളായ യുവദമ്പതികളില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സില്‍ വരന്തരപ്പിള്ളി കുണ്ടായി സ്വദേശി കരീം കുളങ്ങര വീട്ടില്‍ രഞ്ജിത്ത് 27 വയസ്സ് എന്നയാളെ ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാറും സംഘവും ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റു ചെയ്തു.2016 വര്‍ഷം ഡിസംബറില്‍ ആണ് പരാതിക്കിടയായ സംഭവം ഉണ്ടായത്.
പ്രതി വിദേശ എംബസിയില്‍ ജീവനക്കാരനാണെന്നും വിവധ എംബസികളില്‍ ഉന്നതരുമായി ബന്ധമുണ്ടെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്
പരാതിയില്‍ വരന്തരപ്പിളളി പോലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്.തുടര്‍ന്ന് സംഭവസ്ഥലം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ അന്വേഷണം ഇരിങ്ങാലക്കുട പോലീസിനു കൈമാറുക ആയിരുന്നു.തുടര്‍ന്ന് ഇരിങ്ങാലക്കുട DySP , CI Mk സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്തത്തില്‍ SI മാരായ KS സുശാന്ത് , തോമസ് വടക്കന്‍ ,ക്രൈം സ്‌ക്കോഡ് അംഗങ്ങളായ ASI പ്രതാപന്‍ , മുരുകേഷ് കടവത്ത് , രമേഷ് KD . അരുണ്‍ , MS വൈശാഖ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.പ്രതി വിദേശ എംബസിയില്‍ ജീവനക്കാരനാണെന്നും വിവധ എംബസികളില്‍ ഉന്നതരുമായി ബന്ധമുണ്ടെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് കാനഡയില്‍ മാസംതോറും ലക്ഷങ്ങള്‍ വേതനം ലഭിക്കുന്ന ജോലിയും , ഫാമിലി വീസ ശരിയാക്കി തരാമെന്നും പ്രതി പരാതികാരോട് പറഞ്ഞു വിശ്വസിപ്പിച്ച് പലപ്പോഴായി ഇരിങ്ങാലക്കുടയിലെ വിവിധ ബാങ്കുകളില്‍ നിന്നും പ്രതിയുടെ അകൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തായിരുന്നു തട്ടിപ്പു നടത്തിയത്.പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വീസ ലഭിക്കാതിരുന്ന മാപ്രാണത്തുള്ള ദമ്പതികള്‍ രഞ്ജിത്തിനെ കാണാനും മറ്റും ശ്രമം നടത്തിയപ്പോള്‍ പ്രതി നാട്ടില്‍ നിന്നും മുങ്ങി നടക്കുക ആയിരുന്നു.പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ ഞ്ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.പ്രതി സംസ്ഥാനത്തിനകത്തും ,പുറത്തുമായി വിവിധ സ്ഥലങ്ങളില്‍ സമാന രീതിയില്‍ വീസ തട്ടിപ്പിലൂടെ കോടികള്‍ സംബാധിച്ചിട്ടുണ്ടെന്നും വെളിവായി.വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടുന്നതിനായി ഇന്ത്യയിലെ മുഴവന്‍ എയര്‍പോര്‍ട്ടിലേക്കും പ്രത്യേക അന്യേഷണം സംഘം ‘ ലുക്ക് ഔട്ട് ‘ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അടുത്തിടെ പ്രതിയുടെ സ്വകാര്യ ആവശ്യത്തിനായി ഇയാള്‍ നാട്ടില്‍ വരാന്‍ സാധ്യത ഉള്ളതായി അന്യേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. കേരളത്തിലെ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാല്‍ പിടിയിലാവുമെന്ന സൂചന കിട്ടിയതിനാല്‍ പ്രതി ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതിനെ തുടര്‍ന്നാണ് പോലീസ് പിടിയിലായത്.ശ്രീലങ്കയില്‍ നിന്നുമാണ് പ്രതി ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത് .ചെന്നൈ എയര്‍പോര്‍ട്ടില്‍ പിടിയലായ പ്രതിയെ അവിടത്തെ ‘I B ‘ ഉദ്യോഗസ്ഥരും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.പ്രതി പരാതിക്കാരിയെ കൃത്യമമായി നിര്‍മ്മിച്ച വ്യാജ കനേഡിയന്‍ വീസ വീട്ടില്‍ കൊണ്ടുവന്ന് കാണിച്ച് വിശ്വാസം നേടുകയും ചെയ്തിരുന്നു. പ്രതിയുടെ തട്ടിപ്പിനിരയായ കണ്ണൂര്‍ ജില്ലയിലെ രണ്ടു യുവാക്കള്‍ പ്രതി വ്യാജമായി നിര്‍മ്മിച്ചു നല്‍കിയ ജോബ് വിസയുമായി കാനഡയിലേക്ക് പോവുന്നതിനായി ശ്രമം നടത്തിയപ്പോള്‍ മുംബെ എയര്‍ പോര്‍ട്ടിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയും മുംബെ ജയിലില്‍ മാസങ്ങളോളം തടവിലാവുകയും ചെയ്തിരുന്നു.പ്രതി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി യുവാക്കളെ സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുള്ളതായി പ്രതി പോലീസിനോട് സമ്മതിച്ചു. മാപ്രാണത്തുള്ള ദമ്പതിമാരെ രണ്ടു പ്രാവശ്യം ഇന്റര്‍വ്യൂവിന്നെന്നും പറഞ്ഞ് ജക്കാര്‍ത്തയിലേക്ക് കൊണ്ടുപോയി ആഴ്ചകളോളം താമസിപ്പിച്ച് തിരിച്ചയക്കുകയും ഉണ്ടായിട്ടുണ്ട്.പിടിയിലായ പ്രതിയുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകള്‍ പരിശോധിച്ചതില്‍ പ്രതി രഞ്ജിത്ത് ഫിലിപീന്‍സ് . തായ്‌ലന്റ്, ഫിജി ,വിയറ്റ്‌നാം , Uk , മലേഷ്യ , സിംഗപ്പൂര്‍ , ശ്രീലങ്ക ,ആസ്‌ട്രേലിയ , തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളതായും മനസ്സിലായിട്ടുള്ളതാണ്.തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിദേശ രാജ്യത്തിലെ നിശാക്ലബുകളിലെ നിത്യ സന്ദര്‍ശനം നടത്തുന്നതാണ് ഇയ്യാളുടെ രീതി.വിദ്യാസമ്പനരെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ നേടി പിടിച്ചാണ് ഇയ്യാള്‍ തട്ടിപ്പിനായി സമീപിക്കുന്നത്.
തനിക്ക് UK പാസ്‌പോര്‍ട്ടും ഉണ്ടെന്ന് പാസ്‌പോര്‍ട്ട് ശ്രീലങ്കയിലെ റൂമിലാണ് ഉള്ളതെന്നും പ്രതി പോലീസിനോട് പറഞ്ഞു.പഞ്ചാബ് സ്വദേശികളായ രണ്ടു പേരുടെ സഹായം തട്ടിപ്പിന് ഉണ്ടായെന്നു പറഞ്ഞതിനാല്‍ മറ്റുള്ള പ്രതികളെ കുറിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

Advertisement

മാതൃപ്പിള്ളി ചാത്തായി മകന്‍ വേലായുധന്‍ (87) നിര്യാതനായി

മാതൃപ്പിള്ളി ചാത്തായി മകന്‍ വേലായുധന്‍ (87) 15-06-2018 നു നിര്യാതനായി .ശവസംസ്‌കാരം നടത്തി.ബന്ധുമിത്രാദികള്‍ ഇത് ഒരു അറിയിപ്പായി കണക്കാകുക.
ഭാര്യ-തങ്കമണി (late)
മകന്‍ -ഗണേശന്‍
മരുമകള്‍-അനിത

Advertisement

വായനാപക്ഷാചരണത്തോടനുബന്ധിച്ച അസ്വാദനക്കുറിപ്പ് രചനാമല്‍സരം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട: വായനാപക്ഷാചരണത്തോടനുബന്ധിച്ച് മുകുന്ദപുരം താലൂക്കിലെ അദ്ധ്യാപകര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍,മറ്റുള്ളവര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി അസ്വാദനക്കുറിപ്പ് രചനാമല്‍സരം സംഘടിപ്പിക്കുന്നു.മല്‍സരാര്‍ത്ഥികള്‍ക്ക് തങ്ങള്‍ വായിച്ചിട്ടുള്ള ഏത് കൃതിയെപ്പറ്റിയും എഴുതാം. ഓരോ സ്‌കൂളില്‍നിന്നും വിദ്യാര്‍ത്ഥികളുടെ രചനകളില്‍ എറ്റവും മികച്ച ഒന്ന് തെരഞ്ഞെടുത്താണു സ്‌ക്കൂള്‍ അധികൃതര്‍ മല്‍സരത്തിനയക്കേണ്ടത്.വിജയികള്‍ക്ക് ജൂലായ് 7നു ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ വെച്ച് നടക്കുന്ന സമാപന പരിപാടിയില്‍ സമ്മാനങ്ങല്‍ വിതരണം ചെയ്യും. രചനകള്‍ ജൂലായ് 2നകം സെക്രട്ടറി,താലൂക്ക് ലൈബ്രറി കൗണ്‍സില്‍,അയ്യങ്കാവ് മൈതാനിക്കു സമീപം,ഇരിങ്ങാലക്കുട – 680121 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.ഫോണ്‍:9288147061.

 

Advertisement

മാള ബ്ലോക്ക് ടൗണ്‍ സഹകരണ ബാങ്കിന്റെ ഹൈടെക് നീതി ലാബ് ഉദ്ഘാടനം ചെയ്തു

അഷ്ടമിച്ചിറ- മാള ബ്ലോക്ക് ടൗണ്‍ സഹകരണ ബാങ്കിന്റെ ഹൈടെക് നീതി ലാബ് കൊടുങ്ങല്ലൂര്‍ എം എല്‍ എ അഡ്വ .വി ആര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് അയ്യപ്പന്‍ ആങ്കാരത്ത് അദ്ധ്യക്ഷത വഹിച്ചു.മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി ,മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ സുകുമാരന്‍ മുഖ്യാതിഥികളായിരുന്നു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മലല്‍ പാത്താടന്‍
മാള ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി പി രവീന്ദ്രന്‍ ,പഞ്ചായത്ത് മെമ്പര്‍ രാധാ ഭാസ്‌കരന്‍ ,ബാങ്ക് ഡയറക്ടര്‍ വി എം സ്റ്റീഫന്‍ ,നീതി ക്ലിനിക്ക് ഡോ .രഞ്ജിത്ത് കെ ആര്‍ ,അഷ്ടമിച്ചിറ വ്യാപാരി വ്യവസായി പ്രസിഡന്റ് വിന്‍സെന്റ് ഇല്ലിക്കാണി എന്നിവര്‍ പ്രസംഗിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് എ സി ജോണ്‍സണ്‍ സ്വാഗതവും സെക്രട്ടറി ഷാജു വാഴപ്പിള്ളി നന്ദിയും രേഖപ്പെടുത്തി

Advertisement

എബിവിപി പ്രതിഭപുരസ്‌കാരം നടന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എബിവിപിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ഇരിങ്ങാലക്കുട പ്രിയ ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഡോ.കെ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എബിവിപി സംസ്ഥാന ജോ. സെക്രട്ടറി സിഎസ് അനുമോദ് മുഖ്യപ്രഭാഷണം നടത്തി. തപസ്യ സംസ്ഥാന സഹസംഘടന സെക്രട്ടറി സി.സി.സുരേഷ് വിദ്യാര്‍ത്ഥികള്‍ക്ക് ആശംസ നേര്‍ന്നു. സംസ്ഥാന സമിതി അംഗം കെ.പി.ലക്ഷമി പ്രിയ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗര്‍ പ്രസിഡന്റ് ഗോകുല്‍ കൃഷ്ണ നന്ദി പ്രകാശിപ്പിച്ചു.

 

Advertisement

ആനന്ദപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ വിദഗ്ധ പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

ആനന്ദപുരം:ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന ഗവര്‍മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആനന്ദപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ വിദഗ്ധ പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബഹു ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വീടുകളില്‍ പോയി കിടപ്പു രോഗികളെ പരിചരിക്കുന്നതിന് ഒരു സ്റ്റാഫ് നേഴ്‌സിനേയും ഒരു ഫിസിയോ തെറാപ്പിസ്റ്റിനേയും സംസ്ഥാന ഗവ. അനുവദിച്ചിരുന്നു.അവര്‍ക്ക് കിടപ്പു രോഗികളുടെ അടുത്ത് പോകുന്നതിനുള്ള വാഹന സൗകര്യം ബ്ലോക്ക് പഞ്ചായത്തും ഏര്‍പ്പെടുത്തിയിരിക്കയാണ് രാവിലെ ആനന്ദപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ നടന്ന ചടങ്ങിന് ബ്ലോക്ക് പ്രസിഡന്റ് ശ്രീ VA മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി വനജ ജയന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സൂപ്രണ്ട് ഡോ രാജിവ് ശ്രീ വിമല്‍ കാട്ടൂക്കാരന്‍ എന്നിവര്‍ പദ്ധതി വിശദീകരണവും മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമന്‍ ജി്ല്ലാ കോഡിനേറ്റര്‍ അഡ്വ മായാ ദാസ് ഡോ സതീശന്‍ എന്നിവരും ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ബ്ലോക്ക് മെമ്പര്‍മാര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേഷ് നന്ദി പറഞ്ഞു.

 

Advertisement

ഞാറ്റുവേല പുസ്തക ചര്‍ച്ച ‘ഉള്‍കാഴ്ച്ച ‘

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഗമ സാഹിതി സംഘടിപ്പിച്ച രണ്ടാമത്തേ പുസ്തക ചര്‍ച്ചയില്‍ പ്രൊഫ മാമ്പുഴ കുമാരന്‍ രചിച്ച ‘ ഉള്‍കാഴ്ച്ചകള്‍ ‘ എന്ന നിരൂപണ ഗ്രന്ഥം സാവിത്രി ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ച വേദിയില്‍ കെ കെ സുനില്‍കുമാര്‍ അവതരിപ്പിച്ചു.കെ ഹരി,ഉണ്ണികൃഷ്ണന്‍ കിഴുത്താണി എന്നിവര്‍ പുസ്തകത്തെ വിലയിരുത്തി സംസാരിച്ചു.

Advertisement

ഇരിങ്ങാലക്കുടയില്‍ കാസറ്റുകടയില്‍ കഞ്ചാവുവില്‍പ്പന പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട: കാസറ്റുകടയില്‍ കഞ്ചാവുവില്‍പ്പന നടത്തിയിരുന്ന ആളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഓലക്കോട്ട് വീട്ടില്‍ ഷാജന്‍ (53)നെയാണ് ഇരിങ്ങാലക്കുട എക്സൈസ് എസ്.ഐ. എം.ഒ. വിനോദും സംഘവും അറസ്റ്റ് ചെയ്തത്. കൂടല്‍മാണിക്യം റോഡിലെ കാസറ്റുകടയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 25 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു.എക്സൈസ് ഓഫീസര്‍മാരായ ഇ.പി.ദബോസ്, കെ. ജയദേവന്‍, പി.എ. ഗോവിന്ദന്‍,എം.എല്‍. റാഫേല്‍, ബാബു കെ.എ. എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Advertisement

ഞാറ്റുവേല മഹോത്സവത്തിന് അഴകേകി സുല്‍ത്താനും ടിപ്പുവുമെത്തി

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തില്‍ പോത്തുകളിലെ ഭീമനും സുന്ദരനുമായ സുല്‍ത്താനും കുഞ്ഞന്‍ കാള ടിപ്പുവും കാണികളുടെ മനം കവര്‍ന്നു.നാല് വയസ്സ് പ്രായമുള്ള മുറ വിഭാഗത്തില്‍ പ്പെട്ട സുല്‍ത്താന് അഞ്ച് അടിയിലധികം പൊക്കവും എട്ടര അടിയിലധികം നീളവും 1100 കീലോയോളം തൂക്കവുമുണ്ട്.ശാന്ത സ്വഭാവക്കാരായ ഇരുവരുടെയും അരികത്ത് നിന്ന് ഫോട്ടോകള്‍ പകര്‍ത്തുന്നതിനും എന്തിനേറെ കൊച്ചുകുട്ടികളെ സുല്‍ത്താന്റെ പുറത്തിരുത്തുന്നതിനും വരെ തിരക്കാണ് ഞാറ്റുവേല അങ്കണത്തില്‍.കാസര്‍ക്കോട് കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട ടിപ്പുവിന് അഞ്ച് വയസായെങ്കില്ലും ഒരു മീറ്ററില്‍ താഴെ മാത്രമാണ് ഉയരം.വ്യതസ്തനായ ഈ കുള്ളന്‍ കാണികളെ ഏറെ ആകര്‍ഷിക്കുന്നു.ഓള്‍ കേരള പോത്ത് പ്രദര്‍ശന മത്സരത്തില്‍ ഏറ്റവും ഭംഗിയുള്ള പോത്തിനുള്ള അവാര്‍ഡ് സുല്‍ത്താനാണ് ലഭിച്ചത്.പരുത്തിപിണ്ണാക്ക്,തേങ്ങപിണ്ണാക്ക്,കപ്പലണ്ടി പിണ്ണാക്ക്,ഉഴുന്ന് തവിട്,ചോളപൊടി,കൊള്ളിപൊടി,കടലതൊണ്ട്,സൊയബീന്‍ തവിട്,പുളിയരി,ഗോതമ്പ് തവിട്,കാല്‍സ്യം ടോണിക്ക്,ന്യൂട്രിഷന്‍ സപ്ലീമെന്റ് എന്നിവയടക്കം 25 കിലോയോളം തീറ്റയായി ദിവസവും സുല്‍ത്താന് നല്‍കുന്നുണ്ട് കൂടാതെ വൈക്കോലും പുല്ലും വെറെയും നല്‍കുന്നു.ഹരിയാനയില്‍ നിന്ന് മതിലകം സ്വദേശി കുട്ടനാണ് സുല്‍ത്താനെ കൊണ്ട് വന്നത്.രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇപ്പോഴത്തേ ഉടമയായ മതിലകം സ്വദേശി പൂവാലൂര്‍ മുഹമ്മദ് അമീറാണ് സുല്‍ത്താനെ സ്വന്തമാക്കുന്നത്.10 ലക്ഷം രൂപ വരെ വിലയിട്ടിട്ടും സുല്‍ത്താനെ വിട്ട് നല്‍കാന്‍ അമീര്‍ തയ്യാറായിട്ടില്ല.പോത്ത് വളര്‍ത്തല്‍ കേരള,പോത്ത് കമ്പനി എന്നി വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളിലെ  നിര്‍ദ്ദേശനുസരണമാണ് ഇരുവരുടെയും പരിചരണം.
Advertisement

‘ലാവോസ് 2018’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- ഉദയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ലാവോസ് 2018 യുവജന ഏകദിന സെമിനാര്‍ മാള കാര്‍മ്മല്‍ കോളേജില്‍ വച്ച് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട സി എം സി ഉദയ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ റോസ് മേരി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.കറുകുറ്റി ജോഷി ജോസഫും ടീം അംഗങ്ങളും സെമിനാര്‍ നയിച്ചു.ഫ്രാന്‍സിസ് പാപ്പായുടെ ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ എന്ന അപ്പസ്‌തോലികപ്രബോധനം യുവജനങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊണ്ട് അത് ്അവര്‍ക്ക് ലാവോസ്് 2018 ന്റെ മെമ്മോന്റോയായി നല്‍കി.വിശ്വാസരൂപീകരണ കൗണ്‍സിലര്‍ സി .ഫ്‌ളവററ്റ് സ്വാഗതവും മിത്തു ഹെന്ററി നന്ദിയും പറഞ്ഞു

Advertisement

കൃഷി ഒരു കലയും സംസ്‌ക്കാരവുമാണ് വി കെ ശ്രീരാമന്‍

ഇരിങ്ങാലക്കുട : കൃഷി ഒരു കലയും സംസ്‌ക്കാരവുമാണെന്നും സംസ്‌കൃതിയെ സംരക്ഷിക്കുന്നതില്‍ കൃഷിയ്ക്ക് മര്‍മ്മപ്രധാനമായ സ്ഥാനമുണ്ടെന്നും പ്രശസ്ത സിനിമനടന്‍ വി കെ ശ്രീരാമന്‍ അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ 7-ാമത് ഞാറ്റുവേല മഹോത്സവം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ്മാരായ ഇന്ദിര തിലകന്‍ വേളൂക്കര,മനോജ് വലിയപറമ്പില്‍ കാട്ടൂര്‍,സരള വിക്രമന്‍ മുരിയാട്,കെ എസ് ബാബു കാറളം,സന്ധ്യ നൈസണ്‍ ആളൂര്‍,വര്‍ഷ രാജേഷ് പൂമംഗലം,സി എസ് സുതന്‍ പടിയൂര്‍,കാത്തലിക് സെന്റര്‍ അഡ്മിനിസ്റ്റ്രേര്‍ ഫാ.ജോണ്‍ പാലിയേക്കര,വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.പ്ലാവ് ജയന്‍,പത്മിനി ശിവദാസ് ,ബാബു കോടശ്ശേരി,രാധിക സനോജ്,കൃഷി ഓഫീസര്‍മാരായ മുഹമ്മദ് ഹാരീസ്,രാധിക ഷിനോജ്,ശ്യാമ എസ് മേനോന്‍,ബാനു ശാലിനി എന്നിവരെ ആദരിച്ചു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി സ്വാഗതവും എം എന്‍ തമ്പാന്‍ നന്ദിയും പറഞ്ഞു.ചിത്രരചന മത്സരം കാര്‍ട്ടൂണിസ്റ്റ് എം മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.ജാതിക്ക,ചക്ക എന്നവയുടെ മൂല്യവര്‍ദ്ധിത ഉത്പന്ന പരിശീലനവും ഉണ്ടായിരുന്നു.ഞായറാഴ്ച്ച കാലത്ത് 10ന് നടക്കുന്ന ഞാറ്റുവേല ഹരിതസംഗമത്തില്‍ ഇരിങ്ങാലക്കുടയിലെ കലാകാരന്‍മാരെയും റസിഡന്‍സ് അസോസിയേഷനുകളെയും ജനമൈത്രി നൈറ്റ് പെട്രോള്‍ ടീം അംഗങ്ങളെയും വൃക്കദാതാവ് റോസ് ആന്റോ, സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് ഹരി കല്ലിങ്കാട്,കാര്‍ഷിക അവാര്‍ഡ് ജേതാവ് സെബി കള്ളാപറമ്പില്‍ എന്നിവരെയും ആദരിക്കുന്നു.കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍,എം പി ടി വി ഇന്നസെന്റ് ,എം എല്‍ എ കെ യു അരുണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.കുരുത്തോല കളരിയും നാടന്‍ ഔഷധ കൂട്ട് നിര്‍മ്മാണവും ചക്ക ഉത്പന്ന നിര്‍മ്മാണ പരിശീലനവും തുടികൊട്ടിപാടുന്ന നാട്ടുനന്മ എന്നിവ ആയിരിക്കും ഞായറാഴ്ച്ച നടക്കുന്ന പരിപാടികള്‍

Advertisement

ജൂലൈ 12 ന് നടത്തുന്ന മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുക : കേരള എന്‍ ജി ഒ യൂണിയന്‍

ഇരിങ്ങാലക്കുട:കേരള എന്‍ ജി ഒ യൂണിയന്‍ ഇരിങ്ങാലക്കുട ഏരിയ ജനറല്‍ ബോഡി യോഗം ഇരിങ്ങാലക്കുട എസ് ആന്‍ഡ് എസ് ഹാളില്‍ ചേര്‍ന്നു.എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഷാലി ടി നാരായണന്‍ യോഗം ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി ആര്‍ എല്‍ സിന്ധു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പ്രസിഡന്റ് കെ എന്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗം ജൂലൈ 12 ന് വിവിധ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാര്‍ ഇരിങ്ങാലക്കുടയില്‍ നടത്തുന്ന മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുന്നതിന് ജീവനക്കാരോട് ആവശ്യപ്പെട്ടു

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe