കൃഷി ഒരു കലയും സംസ്‌ക്കാരവുമാണ് വി കെ ശ്രീരാമന്‍

732

ഇരിങ്ങാലക്കുട : കൃഷി ഒരു കലയും സംസ്‌ക്കാരവുമാണെന്നും സംസ്‌കൃതിയെ സംരക്ഷിക്കുന്നതില്‍ കൃഷിയ്ക്ക് മര്‍മ്മപ്രധാനമായ സ്ഥാനമുണ്ടെന്നും പ്രശസ്ത സിനിമനടന്‍ വി കെ ശ്രീരാമന്‍ അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ 7-ാമത് ഞാറ്റുവേല മഹോത്സവം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ്മാരായ ഇന്ദിര തിലകന്‍ വേളൂക്കര,മനോജ് വലിയപറമ്പില്‍ കാട്ടൂര്‍,സരള വിക്രമന്‍ മുരിയാട്,കെ എസ് ബാബു കാറളം,സന്ധ്യ നൈസണ്‍ ആളൂര്‍,വര്‍ഷ രാജേഷ് പൂമംഗലം,സി എസ് സുതന്‍ പടിയൂര്‍,കാത്തലിക് സെന്റര്‍ അഡ്മിനിസ്റ്റ്രേര്‍ ഫാ.ജോണ്‍ പാലിയേക്കര,വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.പ്ലാവ് ജയന്‍,പത്മിനി ശിവദാസ് ,ബാബു കോടശ്ശേരി,രാധിക സനോജ്,കൃഷി ഓഫീസര്‍മാരായ മുഹമ്മദ് ഹാരീസ്,രാധിക ഷിനോജ്,ശ്യാമ എസ് മേനോന്‍,ബാനു ശാലിനി എന്നിവരെ ആദരിച്ചു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി സ്വാഗതവും എം എന്‍ തമ്പാന്‍ നന്ദിയും പറഞ്ഞു.ചിത്രരചന മത്സരം കാര്‍ട്ടൂണിസ്റ്റ് എം മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.ജാതിക്ക,ചക്ക എന്നവയുടെ മൂല്യവര്‍ദ്ധിത ഉത്പന്ന പരിശീലനവും ഉണ്ടായിരുന്നു.ഞായറാഴ്ച്ച കാലത്ത് 10ന് നടക്കുന്ന ഞാറ്റുവേല ഹരിതസംഗമത്തില്‍ ഇരിങ്ങാലക്കുടയിലെ കലാകാരന്‍മാരെയും റസിഡന്‍സ് അസോസിയേഷനുകളെയും ജനമൈത്രി നൈറ്റ് പെട്രോള്‍ ടീം അംഗങ്ങളെയും വൃക്കദാതാവ് റോസ് ആന്റോ, സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് ഹരി കല്ലിങ്കാട്,കാര്‍ഷിക അവാര്‍ഡ് ജേതാവ് സെബി കള്ളാപറമ്പില്‍ എന്നിവരെയും ആദരിക്കുന്നു.കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍,എം പി ടി വി ഇന്നസെന്റ് ,എം എല്‍ എ കെ യു അരുണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.കുരുത്തോല കളരിയും നാടന്‍ ഔഷധ കൂട്ട് നിര്‍മ്മാണവും ചക്ക ഉത്പന്ന നിര്‍മ്മാണ പരിശീലനവും തുടികൊട്ടിപാടുന്ന നാട്ടുനന്മ എന്നിവ ആയിരിക്കും ഞായറാഴ്ച്ച നടക്കുന്ന പരിപാടികള്‍

Advertisement