മാപ്രാണം സ്വദേശികളെ വിസാ തട്ടിപ്പ് നടത്തി കോടികള്‍ കൈക്കലാക്കി വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍.

2029
Advertisement

ഇരിങ്ങാലക്കുട : കനേഡിയന്‍ ജോബ് വീസ റെഡിയാക്കി തരാമെന്ന് കളവ് പറഞ്ഞ് വിശ്വസിപ്പിച്ച് മാപ്രാണം സ്വദേശികളായ യുവദമ്പതികളില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സില്‍ വരന്തരപ്പിള്ളി കുണ്ടായി സ്വദേശി കരീം കുളങ്ങര വീട്ടില്‍ രഞ്ജിത്ത് 27 വയസ്സ് എന്നയാളെ ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാറും സംഘവും ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റു ചെയ്തു.2016 വര്‍ഷം ഡിസംബറില്‍ ആണ് പരാതിക്കിടയായ സംഭവം ഉണ്ടായത്.
പ്രതി വിദേശ എംബസിയില്‍ ജീവനക്കാരനാണെന്നും വിവധ എംബസികളില്‍ ഉന്നതരുമായി ബന്ധമുണ്ടെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്
പരാതിയില്‍ വരന്തരപ്പിളളി പോലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തത്.തുടര്‍ന്ന് സംഭവസ്ഥലം ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ അന്വേഷണം ഇരിങ്ങാലക്കുട പോലീസിനു കൈമാറുക ആയിരുന്നു.തുടര്‍ന്ന് ഇരിങ്ങാലക്കുട DySP , CI Mk സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്തത്തില്‍ SI മാരായ KS സുശാന്ത് , തോമസ് വടക്കന്‍ ,ക്രൈം സ്‌ക്കോഡ് അംഗങ്ങളായ ASI പ്രതാപന്‍ , മുരുകേഷ് കടവത്ത് , രമേഷ് KD . അരുണ്‍ , MS വൈശാഖ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.പ്രതി വിദേശ എംബസിയില്‍ ജീവനക്കാരനാണെന്നും വിവധ എംബസികളില്‍ ഉന്നതരുമായി ബന്ധമുണ്ടെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് കാനഡയില്‍ മാസംതോറും ലക്ഷങ്ങള്‍ വേതനം ലഭിക്കുന്ന ജോലിയും , ഫാമിലി വീസ ശരിയാക്കി തരാമെന്നും പ്രതി പരാതികാരോട് പറഞ്ഞു വിശ്വസിപ്പിച്ച് പലപ്പോഴായി ഇരിങ്ങാലക്കുടയിലെ വിവിധ ബാങ്കുകളില്‍ നിന്നും പ്രതിയുടെ അകൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തായിരുന്നു തട്ടിപ്പു നടത്തിയത്.പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും വീസ ലഭിക്കാതിരുന്ന മാപ്രാണത്തുള്ള ദമ്പതികള്‍ രഞ്ജിത്തിനെ കാണാനും മറ്റും ശ്രമം നടത്തിയപ്പോള്‍ പ്രതി നാട്ടില്‍ നിന്നും മുങ്ങി നടക്കുക ആയിരുന്നു.പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ ഞ്ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.പ്രതി സംസ്ഥാനത്തിനകത്തും ,പുറത്തുമായി വിവിധ സ്ഥലങ്ങളില്‍ സമാന രീതിയില്‍ വീസ തട്ടിപ്പിലൂടെ കോടികള്‍ സംബാധിച്ചിട്ടുണ്ടെന്നും വെളിവായി.വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടുന്നതിനായി ഇന്ത്യയിലെ മുഴവന്‍ എയര്‍പോര്‍ട്ടിലേക്കും പ്രത്യേക അന്യേഷണം സംഘം ‘ ലുക്ക് ഔട്ട് ‘ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അടുത്തിടെ പ്രതിയുടെ സ്വകാര്യ ആവശ്യത്തിനായി ഇയാള്‍ നാട്ടില്‍ വരാന്‍ സാധ്യത ഉള്ളതായി അന്യേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. കേരളത്തിലെ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാല്‍ പിടിയിലാവുമെന്ന സൂചന കിട്ടിയതിനാല്‍ പ്രതി ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതിനെ തുടര്‍ന്നാണ് പോലീസ് പിടിയിലായത്.ശ്രീലങ്കയില്‍ നിന്നുമാണ് പ്രതി ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത് .ചെന്നൈ എയര്‍പോര്‍ട്ടില്‍ പിടിയലായ പ്രതിയെ അവിടത്തെ ‘I B ‘ ഉദ്യോഗസ്ഥരും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.പ്രതി പരാതിക്കാരിയെ കൃത്യമമായി നിര്‍മ്മിച്ച വ്യാജ കനേഡിയന്‍ വീസ വീട്ടില്‍ കൊണ്ടുവന്ന് കാണിച്ച് വിശ്വാസം നേടുകയും ചെയ്തിരുന്നു. പ്രതിയുടെ തട്ടിപ്പിനിരയായ കണ്ണൂര്‍ ജില്ലയിലെ രണ്ടു യുവാക്കള്‍ പ്രതി വ്യാജമായി നിര്‍മ്മിച്ചു നല്‍കിയ ജോബ് വിസയുമായി കാനഡയിലേക്ക് പോവുന്നതിനായി ശ്രമം നടത്തിയപ്പോള്‍ മുംബെ എയര്‍ പോര്‍ട്ടിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലാവുകയും മുംബെ ജയിലില്‍ മാസങ്ങളോളം തടവിലാവുകയും ചെയ്തിരുന്നു.പ്രതി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി യുവാക്കളെ സമാനമായ രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുള്ളതായി പ്രതി പോലീസിനോട് സമ്മതിച്ചു. മാപ്രാണത്തുള്ള ദമ്പതിമാരെ രണ്ടു പ്രാവശ്യം ഇന്റര്‍വ്യൂവിന്നെന്നും പറഞ്ഞ് ജക്കാര്‍ത്തയിലേക്ക് കൊണ്ടുപോയി ആഴ്ചകളോളം താമസിപ്പിച്ച് തിരിച്ചയക്കുകയും ഉണ്ടായിട്ടുണ്ട്.പിടിയിലായ പ്രതിയുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകള്‍ പരിശോധിച്ചതില്‍ പ്രതി രഞ്ജിത്ത് ഫിലിപീന്‍സ് . തായ്‌ലന്റ്, ഫിജി ,വിയറ്റ്‌നാം , Uk , മലേഷ്യ , സിംഗപ്പൂര്‍ , ശ്രീലങ്ക ,ആസ്‌ട്രേലിയ , തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളതായും മനസ്സിലായിട്ടുള്ളതാണ്.തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിദേശ രാജ്യത്തിലെ നിശാക്ലബുകളിലെ നിത്യ സന്ദര്‍ശനം നടത്തുന്നതാണ് ഇയ്യാളുടെ രീതി.വിദ്യാസമ്പനരെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റിലൂടെ നേടി പിടിച്ചാണ് ഇയ്യാള്‍ തട്ടിപ്പിനായി സമീപിക്കുന്നത്.
തനിക്ക് UK പാസ്‌പോര്‍ട്ടും ഉണ്ടെന്ന് പാസ്‌പോര്‍ട്ട് ശ്രീലങ്കയിലെ റൂമിലാണ് ഉള്ളതെന്നും പ്രതി പോലീസിനോട് പറഞ്ഞു.പഞ്ചാബ് സ്വദേശികളായ രണ്ടു പേരുടെ സഹായം തട്ടിപ്പിന് ഉണ്ടായെന്നു പറഞ്ഞതിനാല്‍ മറ്റുള്ള പ്രതികളെ കുറിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

Advertisement