മരട് ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ യുവമോര്‍ച്ച പ്രതിഷേധ വേലിയൊരുക്കി .

429
Advertisement

മുരിയാട് : പഞ്ചായത്തിലെ 13 വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മുടിച്ചിറയുടെ നവീകരണം നടത്താത്തതിലും റോഡിനു ചേര്‍ന്നുള്ള ഭാഗത്ത് സുരക്ഷ സംവിധാനങ്ങളോ ഭിത്തികളോ നിര്‍മ്മിക്കാത്തതില്‍ യുവമോര്‍ച്ച ചിറയോട് ചേര്‍ന്നുള്ള ഭാഗത്ത് പ്രതിഷേധ വേലി കെട്ടി. യുവമോര്‍ച്ച യൂണിറ്റ് പ്രസിഡന്റ് അരുണ്‍ ഏറാട്ടില്‍ അദ്ധ്യക്ഷനായി. ബിജെപി പഞ്ചായത്ത് സമിതി അംഗം മനോജ് നെല്ലിപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു വലിയ അപകടത്തിനു വഴിയൊരുക്കലാണ് മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിരുത്തരവാദിത്വം കൊണ്ട് സംഭവിക്കാന്‍ പോകുന്നത് എന്ന് യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സജിത്ത് വട്ടപറമ്പില്‍ സ്വാഗതവും മിഷാദ് ദയാനന്ദന്‍ നന്ദിയും പറഞ്ഞു. സുനില്‍ ഇയ്യാനി, വിശാഖ്, അനീഷ് കൈപ്പമംഗലം, മിഥുന്‍, സുതന്‍ തവളകുളങ്ങര, ഷിബു മഞ്ഞോളി, ദയാനന്ദന്‍, ജിനു, അമ്പാടിഎന്നിവര്‍ നേതൃതം നല്‍കി.

Advertisement