കാര്‍ഷിക മേളകള്‍ നാടിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കും : കൃഷി മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍

584

ഇരിങ്ങാലക്കുട : കാര്‍ഷിക മേളകള്‍ പ്രകൃതി സ്‌നേഹവും കാര്‍ഷിക ഉത്പാദനവും വര്‍ദ്ധിപ്പിക്കുമെന്നും അത് വഴി നാടിന്റെ ചൈതന്യം കാക്കാനും ഇടയാക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.പുതുതലമുറയെ കൃഷി സംസ്‌ക്കാരത്തിലെയ്ക്ക് കൊണ്ട് വരാന്‍ ഇത്തരം മേളകള്‍ക്ക് കഴിയുമെന്നത് കൊണ്ടാണ് സര്‍ക്കാര്‍ തന്നെ ഇത്തരം മേളകള്‍ക്ക് മുന്‍കൈ എടുക്കുന്നതെന്നും അദേഹം ചൂണ്ടികാട്ടി.വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടക്കുന്ന ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി പത്മിനി വയനാട് നയിക്കുന്ന ചക്ക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളില്‍ ചക്ക ബിരിയാണി,ജാപ്പനീസ് ജാക്ക് സ്വീറ്റ് ബോള്‍ എന്നിവയുടെ നിര്‍മ്മാണ പരിശീലനം വരിക്ക ചക്ക മുറിച്ച് കൊണ്ട് അദേഹം ഉദ്ഘാടനം ചെയ്തു.മുന്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ സി പ്രേമരാജന്‍,പ്രൊഫ.ആര്‍ ജയറാം,സ്റ്റാന്‍ലി പി ആര്‍,ബാലകൃഷ്ണന്‍ അഞ്ചത്ത്,ടെല്‍സണ്‍ കെ പി,ഷക്കീല ടീച്ചര്‍,എം എന്‍ തമ്പാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ചക്ക മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണത്തിലെ അന്താരാഷ്ട്ര പരിശീലക പത്മിനി വയനാട് മന്ത്രിയെ ഓലത്തൊപ്പി അണിയിച്ച് സ്വീകരിച്ചു.പ്രദര്‍ശന നഗരിയിലെ ഭീമന്‍ പോത്ത് സുല്‍ത്താനോടും കാസര്‍ക്കോട് കുള്ളന്‍ ടിപ്പുവിനെയും സന്ദര്‍ശിച്ച് കുരുത്തോല കളരിയിലും പങ്കെടുത്ത് ചക്ക ബിരിയാണിയും കഞ്ഞിയും പുഴുക്കും കഴിച്ചാണ് മന്ത്രി പ്രദര്‍ശന നഗരിയില്‍ നിന്നും മടങ്ങിയത്.തിങ്കളാഴ്ച്ച കാലത്ത് 10 ന് വനിതാസംഗമം,11ന് തിരുവാതിരകളി,12 ന് നാടോടി നൃത്തം,12.30 ന് ഒപ്പന,ഗ്രൂപ്പ് ഡാന്‍സ്,12.45ന് പ്രച്ഛന്നവേഷം,1 മണിയ്ക്ക് ഓലമെടയല്‍,ഓലപീപ്പി,ചൂല്‍,പാളതൊപ്പി നിര്‍മ്മാണം,2 മണിയക്ക് കവിതാലാപനം,2.30ന് മോണോ ആക്റ്റ്,3 ന് ലളിതഗാനം,4 മണിയക്ക് നാടന്‍ പാട്ട് മത്സരവും ഉണ്ടായിരിക്കും.11 മണിയ്ക്ക് കൃഷി പാഠശാല,12ന് ഈറ്റ നിര്‍മ്മാണ പരിശീലനം,2മണിയ്ക്ക് വാഴപ്പഴ ഉല്‍പന്ന നിര്‍മ്മാണ പരിശീലനവും ഉണ്ടായിരിക്കും.

Advertisement