28.9 C
Irinjālakuda
Monday, January 27, 2025
Home Blog Page 563

വായനയ്ക്ക് പുതിയ സങ്കേതിക വിദ്യകളെ ഉപയോഗിക്കണം : കെ എല്‍ മോഹനവര്‍മ്മ

ഇരിങ്ങാലക്കുട : ഏത് ഭാഷയിലും വായനയ്ക്ക് സ്ഥലം,പ്രായം,സമയം,തുടങ്ങിയവ ഒരു പരിമിതിയുമല്ലെന്നും പുതുതലമുറയെ വായനയിലേയ്ക്ക് അടുപ്പിക്കാന്‍ സാങ്കേതിക വിദ്യകളെ ഉപയോഗിക്കണമെന്നും പ്രശസ്ത സാഹിത്യക്കാരന്‍ കെ എല്‍ മോഹനവര്‍മ്മ അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തില്‍ സാഹിത്യസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.അശോകന്‍ ചെരുവില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.പ്രൊഫ.വി കെ ലക്ഷ്മണന്‍ നായരുടെ ‘ലക്ഷം വീട്’,കെ ഹരിയുടെ ‘വെളുത്ത വെളുത്ത പൂക്കള്‍’,റഷീദ് കാറളത്തിന്റെ ‘രുദാലിമാര്‍ വരട്ടെ’,സിമിത ലെനീഷിന്റെ ‘പെയ്ത് തോരുന്നത്’ രാജേഷ് തെക്കിനിയേടത്തിന്റെ ‘ഇനി ഞാന്‍ മടങ്ങട്ടെ ‘എന്നി പുസ്തകങ്ങളുടെ പ്രകാശനവും കെ എല്‍ മോഹനവര്‍മ്മ നിര്‍വഹിച്ചു.പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തി,സെന്റ് ജോസഫ് കോളേജ് മലയാളം വിഭാഗം മേധാവി ലിറ്റി ചാക്കോ ആശംസകള്‍ നേര്‍ന്നു.ഇരിങ്ങാലക്കുടയിലെ പുതുസാഹിത്യക്കാരെ ചടങ്ങില്‍ ആദരിച്ചു.കണ്‍വീനര്‍ രാജേഷ് തെക്കിനിയേടത്ത് സ്വാഗതവും അരുണ്‍ ഗാന്ധിഗ്രാം നന്ദിയും പറഞ്ഞു.അറിവരങ്ങില്‍ പി കെ ഭരതന്റെ കഥകള്‍ എന്ന പുസ്തക ചര്‍ച്ചസനോജ് എം ആര്‍ നയിച്ചു.നാട്ടറിവ് മൂലയില്‍ മുള ഉത്പന്ന നിര്‍മ്മാണവും മാമ്പഴ ഉത്പന്ന മൂല്യവര്‍ദ്ധിത ഉത്പന്ന പരിശീലനവും നടത്തി.ബുധനാഴ്ച്ച കാലത്ത് നടക്കുന്ന എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സംഗമം പ്രശസ്ത സിനിമ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ ഉദ്ഘാടനം ചെയ്യും.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ലഹരിക്കെതിരെയുള്ള പെണ്‍കരുത്തിന്റെ യുവപ്രതീകം 10-ാം ക്ലാസ്‌ക്കാരി ആനി റിബു ജോഷി മുഖ്യപ്രഭാഷണം നടത്തും.

Advertisement

താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ വായനാദിനം ആചരിച്ചു

താണിശ്ശേരി :താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ വായനാദിനം ആചരിച്ചുകൊണ്ടു വായനവാരത്തിന് തുടക്കം കുറിച്ചു. ബഹുമാന്യ പ്രിന്‍സിപ്പല്‍ റവ .സിസ്റ്റര്‍സെലിന്‍ നെല്ലംകുഴിയുടെ സാന്നിധ്യത്തില്‍ കുമാരി ഐറീന്‍ ജോസ് സ്വാഗതം ആശംസിച്ചു.പി എന്‍ പണിക്കരെ കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും മലയാളം ക്ലബ് അംഗമായഅരുന്ധതി നമ്പ്യാര്‍ സംസാരിച്ചു. വിവിധക്ലബ്ബഗ്ഗങ്ങള്‍ ഹിന്ദി ഭാഷാകവികളെയും ആംഗലേയ കവികളെയും അവരുടെ കൃതികളെയും പരിചയപ്പെടുത്തി. പുസ്തകപ്രദര്‍ശനം സംഘടിപ്പിച്ചു. കുമാരി മഹാ മുബാറക് നന്ദി രേഖപ്പെടുത്തി

 

Advertisement

ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായനദിനാചരണം നടത്തി

ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായനദിനാചരണം നടത്തി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ TS ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ KC വേണു മാസ്റ്റര്‍ വായനാദിനാ സന്ദേശം നല്‍കി സംസാരിച്ചു. പാറയില്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതവും ഗിരിജന്‍ കാറളം നന്ദിയും പറഞ്ഞു. ജയന്‍ ആനന്ദപുരം, മഹേഷ് വെളിയത്ത്, അഖിലാഷ് വിശ്വനാഥന്‍, KP മിഥുന്‍, മുകുന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement

ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വായന പക്ഷാചരണം മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു

ഇരിഞ്ഞാലക്കുട:ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വായാനാപക്ഷാചാരണത്തിന്റെ ഉദ്ഘാടനം രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു . സ്‌കൂള്‍ മാനേജര്‍ റവ.ഫാ.ഡോ.ആന്റൂ ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാന അധ്യാപിക സി.ഐ.ലിസി, പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത്, വാര്‍ഡ് കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍, പള്ളി ട്രസ്റ്റി പ്രൊഫ. ഇ ടി ജോണ്‍, ബി ആര്‍ സി ട്രെയ്‌നര്‍ ജമുന പി എന്‍ ,സി വി അല്‍സ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement

ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാലയത്തില്‍  വായനാപക്ഷാചരണത്തിന് ആരംഭം 

ഇരിങ്ങാലക്കുട- ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ വായനാപക്ഷാചരണം ഡയറ്റ് ഫാക്കല്‍റ്റി മിനി ചെറിയാന്‍ ‘സ്‌കൂള്‍ എഴുത്തുപ്പെട്ടിയില്‍ ‘സ്വരചന നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്  പി ടി ജോര്‍ജ്ജ് ,ഹെഡ്മിസ്ട്രസ് സി .റോസ്ലറ്റ് ,ശ്രീദേവി വി എം ,ജിന്‍സോ ജോസ് വി എന്നീ അധ്യാപകര്‍ പ്രസംഗിച്ചു.മലയാളം അധ്യാപിക സി .ലിന്‍സ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.വിദ്യാര്‍ത്ഥിനികളുടെ തുറന്ന വായനക്കായ് സജ്ജമാക്കിയ ഓപ്പണ്‍ ലൈബ്രറിയുടെ സാധ്യതകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക്  ഹെഡ്മിസ്ട്രസ് ഉപഹാരങ്ങള്‍ നല്‍കി .വിവിധ ഭാഷകളില്‍ അരങ്ങേറിയ  വിദ്യാര്‍ത്ഥിനികളുടെ പ്രകടനങ്ങള്‍ വായനാദിനാഘോഷ പരിപാടികള്‍ക്ക് കൂടുതല്‍ മിഴിവേകി .വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ആദിത്യ ഇ ഡി ,സ്വാഗതമാശംസിച്ച് ആരംഭിച്ച വായനാപക്ഷാചരണം കുമാരി റിയ റാഫേല്‍ നന്ദിയര്‍പ്പിച്ചു

Advertisement

സതീഷ് വിമലനെ വീണ്ടും ഹൗസിങ്ങ് സൊസൈറ്റി പ്രസിഡന്റായി തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഹൗസിങ്ങ് സൊസൈറ്റി പ്രസിഡന്റായി സതീഷ് വിമലനെ 18/06/2018 ന് നടന്ന സംഘം തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുത്തു വൈസ് പ്രസിഡന്റായി എ.ആര്‍.ശങ്കരന്‍ മാസ്റ്ററെ യും അoഗങ്ങളായി അഡ്വ.CG ബാലചന്ദ്രന്‍, ജോസ് പൈനാടത്ത്, എ.ആര്‍ ജയചന്ദ്രന്‍, വിജയന്‍ ചിറ്റേത്ത്, സജീഷ് ജോസഫ്, കദീജ അലവി, ഹണി ജോയ്, കെ. ഇന്ദിരദേവി, ഷീബ സുനില്‍ എന്നിവരേയും തിരഞ്ഞെടുത്തു സതീഷ് വിമലന്‍ രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത് ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സെക്രട്ടറി കുടിയാണ്

 

Advertisement

ഇരിങ്ങാലക്കുട ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ വായന വാരാഘോഷം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട:  ഇരിങ്ങാലക്കുട  ഗവ: ഗേള്‍സ് ഹൈസ്‌ക്കൂള്‍ വായന വാരാഘോഷം മുന്‍ എ.ഇ.ഒ യും സാഹിത്യകാരനുമായ ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് ജോയ് കേനേങ്ങാടന്‍ അധ്യക്ഷത വഹിച്ചു പ്രധാനധ്യാപക ടി.വി. രമണി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ബീന വി.എസ് സ്റ്റാഫ് സെക്രട്ടറി സി.എസ്.അബ്ദുള്‍ ഹഖ് എന്നിവര്‍ സംസാരിച്ചു.ഡാലി ഡേവിസ് നന്ദി രേഖപ്പെടുത്തി വിദ്യാത്ഥിനികള്‍ വായനാ കുറിപ്പുകള്‍ അവതരിപ്പിച്ചു ബാലകൃഷ്ണന് അഞ്ചത്ത് എഴുതിയ മര രാമന്‍ എന്ന പുസ്തകം സ്‌ക്കൂള്‍ ലൈബ്രററിയിലേക്ക് വേണ്ടി സ്‌ക്കുള്‍ പ്രധ്യാനധ്യാപക രമണിയ്ക്ക് കൈമാറി

 

Advertisement

സേവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും

ഇരിങ്ങാലക്കുട: സേവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും 2018 ജൂണ്‍ 24 ഞായറാഴ്ച വൈകീട്ട്  4 മണിക്ക് എം സി പി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടും.കൂടാതെ ഈ വര്‍ഷത്തെ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവും ,ഗസല്‍ ഗായകനും .സംഗീത സംവിധായകനും ,ചലച്ചിത്ര പിന്നണി ഗായകനുമെല്ലാമായ ഷഹബാസ് അമന്റെ മ്യൂസിക്കല്‍ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്.കൃഷി വകുപ്പ്് മന്ത്രി വി എസ് സുനില്‍ കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.എം പിമാരായ സി എന്‍ ജയദേവന്‍ , ടി വി ഇന്നസെന്റ് ,ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ ,മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു ,ഡോ.വി പി ഗംഗാധരന്‍ ,ചലച്ചിത്ര താരം ടൊവിനോ തോമസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും

Advertisement

ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലക്ക് അഭിമാനമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം

ഇരിങ്ങാലക്കുട-വംശമറ്റുപോയി എന്നു കരുതിയിരുന്ന അപൂര്‍വ്വയിനം ചിലന്തിയുടെ പെണ്‍ചിലന്തിയെ ആദ്യമായി ഈ ഭൂമുഖത്തു നിന്നും കണ്ടെത്തി.150 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1868 ല്‍ ജര്‍മനിയിലെ ബെര്‍ലിന്‍ സുവോളജിക്കല്‍ മ്യൂസിയത്തിലെ ചിലന്തി ഗവേഷകനായ ഡോ.ഫെര്‍ഡിനാന്റ് ആന്റണ്‍ ഫ്രാന്‍സ് കാര്‍ഷ് ഗുജറാത്തിലെ പരിയെജ് വന്യജീവി സങ്കേതത്തില്‍ നിന്നും കണ്ടെത്തിയ ആണ്‍ ചിലന്തിയുടെ പെണ്‍ ചിലന്തിയെയാണ് ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലക്ക് ആഭിമാനമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ നിന്നും കണ്ടെത്തിയത് .ചാട്ടചിലന്തി കുടുംബത്തില്‍ വരുന്ന ഇതിന്റെ ശാസ്ത്ര നാമം ക്രൈസിലവോളുപസ് എന്നാണ്.വളരെ സുന്ദരിയായ പെണ്‍ ചിലന്തിയുടെ തലയുടെ മുകള്‍ ഭാഗം നീല നിറത്തിലുള്ള ശല്കങ്ങള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു.പാര്‍ശ്വങ്ങളിലായി ഓറഞ്ചു നിറത്തിലുള്ള രോമങ്ങള്‍ കൊണ്ടും പൊതിഞ്ഞിരിക്കുന്നു.ഇതിന്റെ അടിഭാഗത്തായി വെളുത്ത നിറത്തിലുളള വരകളുണ്ട് .ഉദരത്തിന്റെ മുകള്‍ ഭാഗം കറുപ്പും തിളങ്ങുന്ന നീലയും ഇടകലര്‍ന്നതാണ്.മഞ്ഞ നിറത്തിലുള്ള കാലുകളില്‍ ഇടവിട്ട കറുത്ത വളയങ്ങളുണ്ട് .കറുത്ത നിറത്തിലുള്ള എട്ടു കണ്ണുകള്‍ തലയുടെ മുന്നിലായും വശങ്ങളിലായും ആണ് കാണുന്നത് .കണ്ണുകള്‍ക്കു ചുറ്റും മുകളിലായി ചുവന്ന നിറത്തിലുള്ള കണ്‍പീലികളും താഴെയായി വെളുത്ത കണ്‍പീലികളും കാണാം .സാധാരണയായി പെണ്‍ ചിലന്തി അഞ്ചോ ആറോ മുട്ടകളിടുന്നു.
ജൈവ വൈവിധ്യ ഗവേഷണകേന്ദ്രം മേധാവി ഡോ.സുധികുമാര്‍ എ.വി യുടെ നേതൃത്വത്തില്‍ ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തി കൊണ്ടിരിക്കുന്ന സംയുക്ത പഠനത്തില്‍ കൊല്‍ക്കത്ത സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ ഡോ.ജോണ്‍ കലേബ് ,ബാംഗ്ലൂര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ ഗവേഷകരായ രാജേഷ് സനപ് ,കൗശല്‍ പട്ടേല്‍ ,ക്രൈസ്റ്റ് കോളേജിലെ ചിലന്തി ഗവേഷണ വിദ്യാര്‍ത്ഥികളായ സുധിന്‍ പി പി ,നഫിന്‍ കെ എസ് എന്നിവര്‍ പങ്കാളികളായി .ഈ കണ്ടുപിടുത്തം റഷ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആര്‍ത്രോപോടസെലക്റ്റ എന്ന അന്തര്‍ദേശീയ ശാസ്ത്ര മാസികയുടെ അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് .ശാസ്ത്ര നിയമങ്ങളനുസരിച്ച് ഒരു ജീവജാലത്തെ 100 വര്‍ഷം കണ്ടില്ല എങ്കില്‍ അതിന് വംശനാശം സംഭവിച്ചു എന്ന് അനുമാനിക്കാം .ഇന്ത്യയിലെ ഇനിയും വെളിപ്പെടാത്ത ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ കണ്ടുപിടുത്തം തെളിയിക്കുന്നത് എന്ന് ഡോ.സുധികുമാര്‍ അഭിപ്രായപ്പെട്ടു

Advertisement

മുകുന്ദപുരം താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡ് കരൂപ്പടന്ന ഗ്രാമീണ വായനശാല പ്രസിഡന്റ് എ.കെ. അബ്ദുള്‍മജീദിന്

കരൂപ്പടന്ന: മുകുന്ദപുരം താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡ് കരൂപ്പടന്ന ഗ്രാമീണവായനശാല പ്രസിഡന്റ് എ.കെ.അബ്ദുള്‍ മജീദിന് ലഭിച്ചു. നാല് വര്‍ഷമായി കരൂപ്പടന്ന ഗ്രാമീണ വായനശാലയില്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. വായനശാലയിലെ യുവത, വനിതാ വേദി, ബാലവേദി, ഫിലിം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചു. 2016 -ലെ താലൂക്കിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്‌കാരവും ജൈവ പച്ചക്കറി വ്യാപനത്തിനുള്ള ലൈബ്രറി കൗണ്‍സിലിന്റെ പ്രഥമ ജില്ലാതല അവാര്‍ഡും കരൂപ്പടന്ന ഗ്രാമീണവായനശാലക്ക് ലഭിച്ചതില്‍ വലിയ പങ്കാണ് മജീദിനുള്ളത്. നാടകക്കളരി, വാനനിരീക്ഷണം, ജൈവപച്ചക്കറി വ്യാപനം, ഫ്‌ലഡ് ലിറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ബാലവേദി ക്യാമ്പുകള്‍, സെമിനാറുകള്‍ തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ പരിപാടികള്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ നടപ്പാക്കി. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കൂടിയായ മജീദ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവ മാണ്. ദീര്‍ഘകാലം പ്രവസിയായിരുന്ന മജീദ് നാട്ടിലെത്തിയതിന് ശേഷം പൊതുപ്രവര്‍ത്തനത്തില്‍ സജീവമാവുകയായിരുന്നു. ഒമാനിലെ കൈരളി ആര്‍ട്‌സ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി, ഇടം മസ്‌ക്കത്തിന്റെ ചെയര്‍മാന്‍ എന്നിങ്ങനെ മസ്‌ക്കത്തിലെ പ്രവാസ കാലയളവിലും സജീവമായി തന്നെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു. ഭാര്യ :റാബിയ. മക്കള്‍: ബിജാസ്, ജിബീന. ജൂണ്‍ 19 -ന് രാവിലെ തൃശ്ശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നടക്കുന്ന വായനപക്ഷാചരണം ജില്ലാ തല ഉദ്ഘാടന വേദിയില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

 

 

Advertisement

കൂടല്‍മാണിക്യം കച്ചേരിവളപ്പിലെ കെട്ടിട ഭാഗങ്ങള്‍ വാടകക്കെടുക്കാന്‍ വമ്പിച്ച തിരക്ക്.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള കച്ചേരിവളപ്പിലെ കെട്ടിടമുറികള്‍ വാടകക്ക് നല്‍കി ദേവസ്വത്തിന് ആദായം ഉണ്ടാക്കാന്‍ ദേവസ്വം ഭരണസമിതി ഈയിടെ കൂടിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു.തിങ്കളാഴ്ച്ച 3.30 ന് ദേവസ്വം ഓഫീസ് പരിസരത്തു നടന്ന ലേല നടപടികളില്‍ പങ്കെടുക്കാന്‍ നൂറില്‍ താഴെ ആളുകള്‍ എത്തി.പലമുറികളും വാടകക്ക് ലഭിക്കാന്‍ വാശിയേറിയ ലേലംവിളി ഉണ്ടായി.2018 ഉത്സവാഘോഷക്കമ്മിറ്റി ഓഫീസായി ഉപയോഗിച്ച മുറി പ്രതിമാസം 36000 രൂപ വാടകക്ക് ലേലം വിളിച്ചുറപ്പിച്ചു.ഇതോടെ ഒരു മാസത്തിനകം വാടക അസ്വാന്‍സായി പത്തുലക്ഷം രൂപയില്‍ താഴെയും പ്രതിമാസ വാടകയായി 87,000 രൂപയും ദേവസ്വത്തിന് ലഭിക്കും.വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈവശം ലഭിച്ച കച്ചേരിപ്പറമ്പിലെ കെട്ടിടങ്ങള്‍ കേടുവന്ന് നശിച്ചുകൊണ്ടിരിക്കെ പുതിയ ഭരണസമിതിയുടെ ഭാവനാസമ്പന്നമായ നടപടി മൂലം ദേവസ്വത്തിന് പ്രതിവര്‍ഷം അനേകലക്ഷം രൂപയുടെ വരുമാനം ഉണ്ടാകും.

Advertisement

വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് വാര്‍ഷിക സമ്മേളനം നടത്തി

ഇരിങ്ങാലക്കുട: വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട പ്രഖണ്ഡ് വാര്‍ഷിക സമ്മേളനം സ്വാമി തേജസ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സംഘചാലക്ക് പി.കെ.പ്രതാപവര്‍മ്മ രാജ അദ്ധ്യക്ഷത വഹിച്ചു. ജില്ല മാതൃശക്തി സഹസംയോജിക രമ്യ ശിവജിയും പ്രീതി സുനീലും ദീപപ്രോജ്വലനം നടത്തി. പി രാജന്‍ സ്വാഗതം പറഞ്ഞു . ജില്ല ജോ. സെക്രട്ടറി ശിവജി യു കെ മുഖ്യ പ്രഭാഷണം നടത്തി. അഭിലാഷ് കണ്ടാരംതറ, രാധാകൃഷ്ണന്‍ കര്‍ത്ത, വി എസ്സ് പ്രിന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.രാജന്‍ സജീവന്‍ പുതുക്കാട്ടില്‍, വി.എസ് പ്രിന്‍സ്, ദാസന്‍ വെട്ടത്ത്, ജയന്‍ പൂമമഗലം , രേഖ ബിജുറാം, പ്രീതി സുനില്‍ എന്നിവരെ തിരഞ്ഞെടുത്തു. ജയന്‍ പൂമംഗലം കൃതജ്ഞത രേഖപ്പെടുത്തി.

 

Advertisement

കല്ലേരി കാഞ്ഞിരക്കാടന്‍ ഔസേപ്പ് മകന്‍ പൈലോത് (90) നിര്യാതനായി

കല്ലേരി കാഞ്ഞിരക്കാടന്‍ ഔസേപ്പ് മകന്‍ പൈലോത് (90) നിര്യാതനായി.സംസ്‌ക്കാരം 18-06-2018 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടന്നു
മക്കള്‍- ജോസ് ,ആന്റോ ,പോള്‍,ലില്ലി,ലോനപ്പന്‍,ജോണ്‍സണ്‍ .
മരുമക്കള്‍-ചിന്നമ്മ,സെലീന,മിനി ,ജോസ് ,മിനി ,ലിസി

 

Advertisement

മെട്രോ ആശുപത്രിയില്‍ ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയില്‍ പുതിയതായി ആരംഭിച്ച ആത്യാധുനിക സൗകര്യങ്ങളോടെയുള്ള ഫിസിയോതെറാപ്പി വിഭാഗത്തിന്റെ ഉദ്ഘാടനം മാനേജിംഗ് പാര്‍ട്ട്ണര്‍ ഡോ. എം ആര്‍ രാജീവ് നിര്‍വ്വഹിച്ചു

 

Advertisement

മാപ്രാണം പള്ളിയിലെ വി കുരിശിന്റെ പുകഴ്ചയുടെ തിരുന്നാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.

മാപ്രാണം: ചരിത്ര പ്രസിദ്ധവും പ്രഥമ രൂപതാ തീര്‍ത്ഥാടന ദൈവാലയമായ മാപ്രാണം ഹോളിക്രോസ് പള്ളിയിലെ കുരിശുമുത്തപ്പന്റെ തിരുന്നാള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.റെക്ടറും വികാരിയുമായ റവ ഫാ .ഡോ ജോജോ ആന്റണി തൊടുപറമ്പലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 501 അംഗ ആഘോഷ കമ്മിറ്റിയെയും വിവിധ കണവീനര്‍മാരെയും തെരഞ്ഞടുത്തു.തിരുന്നാള്‍ കമ്മിറ്റി ഓഫീസ് എല്ലാ ഇടവകാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ .ആന്റോ തച്ചില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.അസി.വികാരി റവ ഫാ ജോയേല്‍ ചെറുവത്തൂര്‍ നന്ദി പ്രകാശിപ്പിച്ചു.ജോസഫ് തൊങ്ങോലപറമ്പില്‍ (ട്രസ്റ്റി ,ജനറല്‍ കണ്‍വീനര്‍),ജോസ് കൂടലി ,ചാര്‍ളി തൊമ്മാന (ട്രസ്റ്റിസ് -ജോ ജന.കണ്‍വീനേഴ്‌സ് ,സി .റോസ്മിന്‍ എഫ് സി സി (ലിറ്റര്‍ജി),ജോഷി കൂനന്‍ (പബ്ലിസിറ്റി് ),ജിഷു കൂവ്വാപറമ്പില്‍ (പുഷ്പകുരിശ്ശ് ) ,സാജു മല്‍പ്പാടന്‍ (നേര്‍ച്ചയൂട്ട് ),ജോഫി അരണാട്ടുകരക്കാരന്‍ (തിരി തെളിക്കല്‍),ആന്റണി കണ്ടംകുളത്തി(വളണ്ടിയര്‍ )ജോസ് കള്ളാപ്പറമ്പില്‍ (റിസപ്ഷന്‍ )എന്നിവരാണ് വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ .ആഗോള കത്തോലിക്ക സഭയില്‍ വി.കുരിശിന്റെ പുകഴ്ചയുടെ ദിനമായ സെപ്തംബര്‍ 14 ന് ആണ് മാപ്രാണം പള്ളി തിരുന്നാള്‍ ആഘോഷവും നടത്തപ്പെടുന്നത് .വി കുരിശിന്റെ പ്രതിഷ്ഠയില്‍ ഭാരതത്തിലെ ആദ്യ കത്തോലിക്ക് ദൈവാലവും അവിഭക്ത തൃശൂര്‍ രൂപതയില്‍ വി .കുരിശിന്റെ നാമത്തിലുള്ള ഏക തീര്‍ത്ഥാടന ദൈവാലയമാണ് മാപ്രാണം പള്ളി.യേശുക്രിസ്തുവിനെ ക്രൂശിച്ച തിരുകുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച് വണങ്ങി പോരുന്ന അപൂര്‍വ്വ ദൈവാലയങ്ങളില്‍ ഒന്നായ ഈ പള്ളിയിലെ ആള്‍ തൂക്കത്തിലുള്ള തിരി വഴിപാട് ഏറെ പ്രസിദ്ധമാണ്

 

 

Advertisement

സ്ത്രീകള്‍ കാര്‍ഷിക സംസ്‌കൃതിയുടെ കാവല്‍ക്കാരാകണം-ദീപാ എസ് പിള്ള

ഇരിങ്ങാലക്കുട : നാടിന്റെ കാര്‍ഷിക സംസ്‌കൃതിയുടെ കാവലാളാകാന്‍ സ്ത്രീകളെ സജ്ഞരാക്കുന്നതില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം മഹത്തരമാണെന്ന് നബാര്‍ഡ് അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ ദീപാ പിള്ള അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ വച്ച് നടക്കുന്ന ഏഴാമത് ഞാറ്റുവേല മഹോത്സവത്തിലെ വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദീപ പിള്ള.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലാ ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍ മുഖ്യാതിഥിയായിരുന്നു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ സമ്മാനദാനം നടത്തി,വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ഉപഹാര സമര്‍പ്പണം നടത്തി.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ ,നഗരസഭ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷി,ഇരിങ്ങാലക്കുട സി ഡി എസ് 1 ചെയര്‍പേഴ്സണ്‍ ലത സുരേഷ് ,വേളൂക്കര സി ഡി എസ് ചെയര്‍പേഴ്സണ്‍ അനിത ബിജു ,പൂമംഗലം സി ഡി എസ് ചെയര്‍പേഴ്സണ്‍ രാഗി ഗിരീഷ് ,കാറളം സി ഡി എസ് ചെയര്‍പേഴ്സണ്‍ ഡാലിയ ,കാട്ടൂര്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ അമിത മനോജ് ,മുരിയാട് സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷീജ മോഹനന്‍ ,പടിയൂര്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ അജിത വിജയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കുടുംബശ്രീ സംഗമം കണ്‍വീനര്‍ ഷൈലജ ബാലന്‍ സ്വാഗതവും ,കോഡിനേറ്റര്‍ രതി സുരേഷ് നന്ദിയും പറഞ്ഞു.അറിവരങ്ങില്‍ സാവിത്രി ലക്ഷ്മണന്റെ നാടകത്തിന്റെ ആദ്യത്തെ ഇരുപത്തെട്ട് എന്ന പുസ്തകത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നു.ശ്രീമതി ഷഹന ജീവന്‍ലാല്‍,അരുണ്‍ ഗാന്ധിഗ്രാം,സ്മിത ലീനീഷ്,സോണിയ ഗിരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.തിങ്കളാഴ്ച്ച നടന്ന കുടുംബശ്രീ മത്സരങ്ങളില്‍ തിരുവാതിരകളി മത്സരത്തില്‍ വേളൂക്കര സി ഡി എസ് ഒന്നാം സ്ഥാനവും രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ ഇരിങ്ങാലക്കുട സി ഡി എസ് 2 കരസ്ഥമാക്കി.നാടോടി നൃത്തം മത്സരത്തില്‍ ഒന്നാം സ്ഥാനം കാറളവും രണ്ടാം സ്ഥാനം ഇരിങ്ങാലക്കുട സി ഡി എസ് വണും കരസ്ഥമാക്കി.പ്രഛന്നവേഷം മത്സരത്തില്‍ ഇരിങ്ങാലക്കുട സി ഡി എസ് വണിലെ മീനാക്ഷി ജോഷി ഒന്നാം സ്ഥാനം കരസ്ഥമാക്കി.രണ്ടാം സ്ഥാനം മുരിയാട് സി ഡി എസിലെ റോസിലി ജോയും മൂന്നാം സ്ഥാനം പ്രസന്നയും കരസ്ഥമാക്കി.ചെവ്വാഴ്ച്ച രാവിലെ നടക്കുന്ന സാഹിത്യസംഗമവും പുസ്തക പ്രകാശനവും നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ഡോ.കെ എല്‍ മോഹന വര്‍മ്മ,സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരിക്കും.11ന് കൃഷി പാഠശാല,12ന് ചിരട്ട പരിശീലനം,1ന് ചക്ക ഉല്‍പ്പന്ന പരിശീലനം,2ന് മാമ്പഴ ഉല്‍പ്പന്ന പരിശീലനം,അറിവരങ്ങില്‍ പി കെ ഭരതന്റെ കഥകള്‍ ചര്‍ച്ച ചെയ്യും.

Advertisement

കുരുന്നുകളുടെ സക്കാത്തുപുണ്യവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍ റംസാന്‍ ആഘോഷം

ഇരിഞ്ഞാലക്കുട:കുഞ്ഞുകുരുന്നുകളുടെ ത്യാഗത്തിന്റെ ‘സക്കാത്തുമായി’ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനില്‍ റംസാന്‍ ആഘോഷിച്ചു. ജൂണ്‍ 18ാം തിയ്യതി തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 1.30ന് ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആഘോഷത്തിന് കുട്ടികള്‍ ഒരുക്കിയ കലാപരിപാടികള്‍ മാറ്റുകൂട്ടി. കഴിഞ്ഞ 10 ദിവസം ഒന്നും രണ്ടും ക്ലാസിലെ കൊച്ചുകുരുന്നുകള്‍ അവരുടെ ചെറിയ ത്യാഗത്തില്‍ നിന്ന് സമാഹരിച്ച 30,000/ രൂപ നജീര്‍ഷാ എന്ന വ്യക്തിക്ക് ഭവന നിര്‍മ്മാണത്തിനായി നല്‍കി മാതൃകയായി. പ്രസ്തുത ആഘോഷസമ്മേളനത്തില്‍ ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. എ. അബ്ദുള്‍ ബഷീര്‍ മുഖ്യാതിഥി ആയിരുന്നു.

 

 

Advertisement

കോണത്തുകുന്നിലും കരൂപ്പടന്നയിലും വ്യാപക മോഷണം

കരൂപ്പടന്ന: കോണത്തുകുന്നിലും കരൂപ്പടന്നയിലും വിവിധ കടകളില്‍ വ്യാപക മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കോണത്തുകുന്ന് അല്‍ റാലി സെന്ററിലെ അഞ്ചോളം കടകള്‍ കുത്തിത്തുറന്ന് 12,000 ത്തോളം രൂപ കവര്‍ന്നു.കരൂപ്പടന്ന പള്ളി നട സെന്ററിലെ സരാസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്തെ ലോക്ക് തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. പുറത്തുള്ള സി.സി.ടി.വി ക്യാമറകള്‍ മോഷ്ടാവ് മറച്ചുവെച്ചു. മോഷ്ടാവ് മുഖം മൂടി ധരിച്ചിരുന്നതായി മറ്റൊരു സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണാനായി.പള്ളി നട സെന്ററിലെ മിയ മിയ സ്റ്റോഴ്‌സ്, തോപ്പില്‍ ഏജന്‍സീസ് എന്നിവിടങ്ങളിലും പൂട്ട് പൊളിച്ചു മോഷണശ്രമം നടത്തി.ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

 

Advertisement

മതില്‍ പൊളിച്ച് ഭൂമി കയ്യേറാന്‍ ശ്രമം

ഇരിങ്ങാലക്കുട-മതില്‍ പൊളിച്ച് ഭൂമി കയ്യേറാന്‍ ശ്രമം .വേളൂക്കര പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ കോമ്പാറ തട്ടില്‍ ജോസിന്റെ വീടിനോട് ചേര്‍ന്ന 80 സെന്റ് സ്ഥലത്തെ പറമ്പിലെ 60 മീറ്ററോളം വരുന്ന ചുറ്റുമതിലാണ് പൊളിച്ചിട്ടിരിക്കുന്നത് .പൂര്‍വ്വികരായി ലഭിച്ച പറമ്പില്‍ രണ്ട് വര്‍ഷം മുമ്പാണ് മതില്‍ കെട്ടിയത്.തിങ്കള്‍,ചൊവ്വ,വെള്ളി എന്നീ ദിവസങ്ങളിലെ രാത്രികളിലായാണ് സംഭവം നടക്കുന്നത് .അപ്പോളോ ടയറേഴ്‌സില്‍ നിന്ന് വിരമിച്ച ജോസും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത് .ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്

Advertisement

ജമാഅത്തെ ഇസ്ലാമി കരുവന്നൂര്‍ യൂണിറ്റ് ഈദ് സുഹൃത് സംഗമം സംഘടിപ്പിച്ചു

കരുവന്നൂര്‍:ജമാഅത്തെ ഇസ്ലാമി കരുവന്നൂര്‍ യൂണിറ്റ് ഈദ് സുഹൃത് സംഗമം സംഘടിപ്പിച്ചു. കരുവന്നൂര്‍ AM I യില്‍ ചേര്‍ന്ന സംഗമത്തില്‍ TSA സലീം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഇരിഞ്ഞാലകുട ഏരിയാ പ്രസിഡന്റ് A. I. മുജീബ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ P. K. ലോഹിതാക്ഷന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. ചേര്‍പ്പ് പഞ്ചായത്ത് 12, 13 വാര്‍ഡ് മെമ്പര്‍മാരായ P.V. അശോകന്‍, K. R. സിദ്ധാര്‍ത്ഥന്‍, എട്ടുമുന ഗ്രമീണ വായനശാല പ്രസിഡന്റ് മനോജ്, DMLPS (പനംകുളം) മാനേജര്‍ A.A. അബ്ദുല്‍ ലത്തീഫ് ,K.A. അബ്ബാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.A.A. മുഹമ്മദ് ഇക്ബാല്‍ നന്ദി പറഞ്ഞു.

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe