കേന്ദ്ര സർക്കാരിൻറെ സാമ്പത്തിക നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് സി പി ഐ

42
Advertisement

ഇരിങ്ങാലക്കുട :കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളിലും,  പൊതുമേഖല സ്ഥാപനങ്ങളെ  കോവിഡിന്റെ മറവിൽ സ്വകാര്യവൽകരിക്കുന്ന പ്രവൃത്തികളിലും പ്രതിഷേധിച്ച് ദേശീയ വ്യാപകമായി നടത്തുന്ന സമരത്തിന്റെ  ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ സി പി ഐ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരം മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി  കെ എസ്  പ്രസാദ്,  ബെന്നി വിൻസെൻറ്, വർദ്ധനൻ പുളിക്കൽ, വി കെ സരിത ,സുകുമാരൻ എന്നിവർ പങ്കെടുത്തു.കാറളത്ത് കെ ശ്രീകുമാര്‍ കല്ലേറ്റുങ്കരയില്‍ ടി സി അര്‍ജുനന്‍,കൊമ്പിടിയില്‍ എം ബി ലത്തീഫ്,ഇരിങ്ങാലക്കുടയില്‍ പി.മണി ,പടിയൂരില്‍ കെ സി ബിജു,താണിശ്ശേരിയില്‍ എന്‍ കെ ഉദയപ്രകാശ് ,എടതിരിഞ്ഞിയില്‍  കെ വി രാമകൃഷ്ണന്‍,പുമംഗലത്ത് കെ എസ് രാധാകൃഷ്ണന്‍ ,നടവരമ്പില്‍ കെ കെ ശിവന്‍,പുല്ലൂരില്‍ കെ സി ഗംഗാധരന്‍മാസ്റ്റര്‍ ,കാട്ടൂരില്‍ എന്‍ കെ ഉദയപ്രകാശ് ,കരുവന്നൂരില്‍ കെ നന്ദനന്‍,എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്തു.സഖാക്കള്‍ വി ആര്‍ രമേഷ്,അനിതരാധാകൃഷ്ണന്‍,ടി.വി വിബിന്‍,കെ എസ് ബെെജു,സുധീര്‍ദാസ്,പി ആര്‍ സുന്ദരന്‍,ടി കെ വിക്രമന്‍,സി. സുരേഷ്,എ ജെ ബേബി,എന്നിവര്‍ വിവിധകേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി.

.

Advertisement