ഇരിങ്ങാലക്കുടയില്‍ വീണ്ടും കോവീഡ് മരണം

211

ഇരിങ്ങാലക്കുട:ബഹ്‌റെയിനിലെ മലയാളി കൂട്ടായ്മ്മയായ സംഗമം ഇരിങ്ങാലക്കുടയുടെ സ്ഥാപക ജനറള്‍ സെക്രട്ടറിയും ഓ ബിസി മോര്‍ച്ച ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ വേണുഗോപാല്‍ (62) നിര്യാതനായി.കോവീഡ് ബാധിച്ച് വീട്ടില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച്ച രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഭാര്യ അരുണ. മക്കള്‍ സുജിത്ത് (പരേതന്‍) സുവര്‍ണ്ണ.സംസ്‌ക്കാരം നാളെ 9.30 ന് കോവീഡ് മാനദണ്ഡങ്ങള്‍ പ്രകാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും.സഹോദരിയെ കളിയാക്കിയതിന് രണ്ടു വര്‍ഷം മുമ്പ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഓട്ടോ ഡ്രൈവര്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സുജിത്തിന്റെ പിതാവാണ് വേണുഗോപാല്‍.

Advertisement