ഊരകം പള്ളിയിൽ സ്മാർട്ട് ക്ലാസ് റൂം സമർപ്പിച്ചു
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആറും പത്തും വാര്‍ഡുകളില്‍ യോഗ പരിശീലനക്ലാസ് സംഘടിപ്പിച്ചു
മാടായിക്കോണം -ദേശീയ ആരോഗ്യ മിഷന് നിര്‍ദേശപ്രകാരം ഓരോ വാര്‍ഡിലും യോഗ പരിശീലനം നടത്തുന്നതിന്റെ ഭാഗമായി ആറും പത്തും വാര്‍ഡുകളിലെ യോഗ പരിശീലനക്ലാസ് മാടായിക്കോണം ഗവണ്മെന്റ് യു പി സ്കൂളില്‍ വെച്ച് നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ പ്രജീഷ് അധ്യക്ഷത വഹിച്ച പരിശീലന പരിപാടി 6-ാം വാര്‍ഡ് കൗണ്‍സിലര്‍ ബിജി അജയകുമാര്‍ ഉത്ഘാടനം നിര്‍വഹിച്ചു.പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആന്റോ, നേഴ്സ് ബീന,സ്കൂള്‍ എച്ച് എം കനകവലി, പരിശീലക സരസ്വതി ടീച്ചര്‍, ആശ പ്രവര്‍ത്തകര്‍, എന്നിവര്‍ നേതൃത്വം നല്കി
സംസ്ഥാന പാതയില്‍ തെങ്ങ് ഇലട്രിക് കമ്പിയില്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു.
ഇരിങ്ങാലക്കുട: മൂന്ന്പിടിക_ ഇരിങ്ങാലക്കുട സംസ്ഥാന പാതയില്‍ ചേലൂര്‍ പെട്രോള്‍ പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് ഇലട്രിക് കമ്പിയുടെ മുകളിലൂടെ വീണ് ഗതാഗതം തടസ്സപ്പെട്ടു.ശനിയാഴ്ച്ച വൈകീട്ടാണ് സംഭവം. തെങ്ങ് ഇലട്രിക് കമ്പീയുടെ മുകളിലൂടെ വീണെങ്കില്‍ കമ്പി പൊട്ടാതെ റോഡിലേയ്ക്ക് തുങ്ങി കിടക്കുകയായിരുന്നു.രണ്ട് മണിക്കൂറുകളോളം ഇ അപകടാവസ്ഥയിലും വാഹനങ്ങള്‍ ഇതിനടിയിലൂടെ കടന്ന് പോയിരുന്നു. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് തെങ്ങ് മുറിച്ച് മാറ്റിയത്.
സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നടത്തി
പട്ടേപ്പാടം : താഷ്ക്കന്റ് ലൈബ്രറിയുടേയും ഗവ. ഹോമിയോ ഡിസ്പന്‍സറി വേളൂക്കരയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും പട്ടേപ്പാടം എ യു പി സ്ക്കൂളില്‍ നടന്നു.പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആമിന അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ച സെഷനില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന് ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വേളൂക്കര ഗവ. ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി വിഷ്ണു മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്ലാസ് നടത്തി. വേളൂക്കര ഡിസ്പന്‍സറി പൂര്‍ണ്ണ അധിക ചുമതല വഹിക്കുന്ന പടിയൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ജെ അനിഷ ക്യാമ്പിന് നേതൃത്വം നല്കി. ക്ലബ് ഭാരവാഹികളായതിലകന് സ്വാഗതവും രമിത നന്ദിയും . പറഞ്ഞു.70 രോഗികള്‍ക്ക് മരുന്നും 250 പേര്‍ക്ക് പ്രതിരോധ മരുന്നും വിതരണം ചെയ്തു. ജീവനക്കാരായനജീബ് ,വൃന്ദ ,എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
കാട്ടൂര്‍ ആശുപത്രി സംരക്ഷിക്കാന്‍ ജനകീയ സംരക്ഷണ സമിതി രൂപികരിച്ചു
കാട്ടൂര്‍:കാട്ടൂര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ, കാട്ടൂര്‍-പൊഞ്ഞനം സമഭാവന യില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചു.രാഷ്ട്രീയ പ്രവര്‍ത്തകരും, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, ജനങ്ങളും പങ്കെടുത്ത വിപുലമായ യോഗത്തില്‍, ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥയില്‍ അപലപിച്ചു. കാട്ടൂരിലെയും പരിസര പഞ്ചായത്തുകളിലേയും സാധാരണക്കാരുടെ ആശ്രയമായിരുന്ന ആശുപത്രിയെ പഴയ പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍, കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് ഒറ്റകെട്ടായി നില്‍ക്കുമെന്നും, രാത്രിയില്‍ ഡോക്ടര്‍ സൗകര്യവും കിടത്തി ചികിത്സയും പുനരാരംഭിക്കുന്നത് വരെ, ജനകീയ സമരവുമായി മുന്നോട്ടു പോകാന്‍ യോഗത്തില്‍ തീരുമാനമെടുത്തു.ജനകീയ സംരക്ഷണ സമിതിയുടെ സെക്രട്ടറി പ്രദീപ് കെ. എ,പ്രസിഡന്റ് ജോമോന് വലീയവീട്ടില്‍,ജോ. സെക്രട്ടറി ജോര്‍ജ്ജ് പള്ളിപ്പാട് & വിജയന് കളപ്പുരക്കല്‍,വൈസ് പ്രസിഡന്റ് ജയറാം പുനത്തില്‍ & അബ്ദുള്ള വി. എം.ഖജാന്‍ജി ഹാഷിം കെ. ഇബ്രാഹിം,തുടങ്ങി, 20 ഓളം എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
അക്ഷരദീപം തെളിയിച്ച് ജ്യോതിസ് കോളേജില്‍ വിദ്യാരംഭം
ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസത്തിന്റെ അക്ഷരദീപം പകര്‍ന്ന് ഇരിങ്ങാലക്കുട കാത്തലിക് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് കോളേജില്‍ വിദ്യാരംഭം നടന്നു.കാത്തലിക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര ഉദ്ഘാടനം നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ പ്രൊഫ.എം എം വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജ്യോതിസ് ഗ്രൂപ്പ് ചെയര്മാന് ജോസ് ജെ ചിറ്റിലപ്പിള്ളി മുഖ്യസന്ദേശം നല്കി.അക്കാദമിക്ക് കോഡിനേറ്റര്‍ സി കെ കുമാര്‍ അദ്ധ്യാപകരെ പരിചയപെടുത്തി.സെന്റര്‍ ഇന്‍ ചാര്‍ജ്ജുള്ള സ്വപ്ന ജോസ് പ്രാര്‍ത്ഥനയും പ്രിയ ബൈജു പ്രതിജ്ഞയും ചൊല്ലികൊടുത്തു.എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഹുസൈന് കടലായി സ്വാഗതവും ബിജു പൗലോസ് നന്ദിയും പറഞ്ഞു. പാരന്റസ് റെപ്രസന്ററ്റീവ് ബിനു ജോസ്,സ്റ്റുഡന്റസ് റെപ്രസന്ററ്റീവ് അഖില്‍ ജോസ്,ടീച്ചേര്‍സ് റെപ്രസന്ററ്റീവ് മിധു എഡിസണ് പോള്‍ എന്നിവര്‍ സംസാരിച്ചു.
പൊതു വിദ്യാഭ്യാസ സംരക്ഷണം സര്‍ക്കാരിന് അത്മാത്ഥതയില്ല : അഡ്വ തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തുന്നുവെന്നൂ പറയുന്ന സര്‍ക്കാരിന് ഇതില്‍ യാതൊരു അത്മാത്ഥയില്ല എന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ: തോമസ് ഉണ്ണിയാടന് കുറ്റപ്പെടുത്തി. പൊതു വിദ്യാഭ്യാസ മേഖല പല തരത്തിലും ഇപ്പോള്‍ അസഹിഷ്ണുതയിലാണ് എന്നും ഇതേ സമയം സ്വാശ്രയ മേഖലയെ വഴിവിട്ട് സഹായിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരളപ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച ഇരിങ്ങാലക്കുട ഉപജില്ല ധര്‍ണ്ണ പൂതംകുളം മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.കെ.പി.എസ്.ടി.എ ജില്ല പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ് മുഖ്യപ്രഭാഷണം നടത്തി.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആരോഗ്യ സ്റാന്റിംഗ് കമിറ്റി ചെയര്മാന് പി.എ. അബ്ദുള്ബഷിര് കെ.എ. നാസ്സര്‍ നിക്സ്ണ്‍ പോള്‍ ഷെല്‍ബി ടീച്ചര്‍,കമലം ടീച്ചര്‍, എം ജെ ഷാജി. ,അനില്‍കുമാര്‍ എ.ജി, ഷാര്‍ലറ്റ് പിന്‍ഹിറോ,സുശില്‍ കെ.വി. എന്നിവര്‍ സംസാരിച്ചു
എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്ററി സ്കൂളില്‍ സാഹിത്യകൃതികളുടെ കവര്‍ചിത്ര രചനാ മത്സരവും പ്രദര്‍ശനവും നടത്തി
എടതിരിഞ്ഞി:വായനപക്ഷാചരണസമാപനത്തോടനുബന്ധിച്ച് എടതിരിഞ്ഞി എച്ച ഡി പി സമാജം എച്ച് എസ് എസില്‍ സാഹിത്യകൃതികളുള്ള കവര്‍ ചിത്ര രചനാ മത്സരവും ,കയ്യെഴുത്തു മാസിക മത്സരവും അവയുടെ പ്രദര്‍ശനവും നടത്തി.ഉദ്ഘാടനം സുധീഷ് അമ്മ വീട് കുട്ടികളുമൊത്തുള്ള ഗാനമഞ്ജരി പരിപാടിയിലൂടെ നടത്തി
വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ദിവസങ്ങളിലായി നടത്തിയ രചനാ മത്സരങ്ങള്‍ ,സാഹിത്യ ക്വിസ് ,സംസ്കൃതം പ്രശ്നോത്തരി ,ഖുറാന് പാരായണം ,ഹിന്ദി പോസ്റ്റര്‍ നിര്‍മ്മാണം ,ഇംഗ്ലീഷ് ഔട്ട്ലൈന് സ്റ്റോറി ,വായനമത്സരങ്ങള്‍ എന്നിവയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
പ്രധാനാധ്യാപകനായ പി ജി സാജന് ,അധ്യാപകരായ സി പി സ്മിത ,ടി ആര് കാഞ്ചന ,പി കെ സിമി എന്നിവര്‍ സംസാരിച്ചു
അതിരപ്പിള്ളിയില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവന് രക്ഷിച്ച മാപ്രാണം സ്വദേശിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആദരം കൈമാറി.
ഇരിങ്ങാലക്കുട : അതിരപ്പിള്ളി തുമ്പൂര്‍മൊഴിയില്‍ ചുഴിയിലകപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ സ്വജീവന്‍ പണയം വെച്ച് രക്ഷിച്ച മാപ്രാണം കുന്നുമ്മക്കര തൊമ്മന വീട്ടില്‍ ചാക്കോയുടെ മകന് അബിന്‍ ചാക്കോ രാഷ്ട്രപതിയുടെ ജീവന് രക്ഷാപതകിന് അര്‍ഹനായിരുന്നു.ഇ വരുന്ന ആഗസ്റ്റ് 15 ന് ഡല്‍ഹിയില്‍ വെച്ച് രാഷ്ട്രപതി നേരീട്ട് ജീവന് രക്ഷാപതക് കൈമാറും.അതിന് മുന്‍പായി സമ്മാനതുകയായ ഒരു ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ ആയച്ച് നല്കിയതും സംസ്ഥാന സര്‍ക്കാര്‍ നല്കിയ 9000 രൂപയും താലൂക്ക് വികസനസമിതി യോഗത്തിന്റെ ആദരമായ മൊമന്റോയും ശനിയാഴ്ച്ച നടന്ന വികസനസമിതി യോഗത്തില്‍ എം എല്‍ എ പ്രൊഫ.കെ യു അരുണന് അബിന്ചാക്കോയ്ക്ക് കൈമാറി.ഇരിങ്ങാലക്കുട ആര് ട്ടി ഓ എം സി റെജില്‍,താസില്ദാര് മധുസൂധനന്,വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര,ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്,പഞ്ചായത്ത് പ്രസിഡന്റ്മാരായ ഇന്ദിര തിലകന്,കെ എസ് ബാബു എന്നിവര്‍ അബിന്‍ ചാക്കോയെ അഭിനന്ദിച്ചു.മാപ്രാണത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങള്‍ വൃത്തിയാക്കി വളര്‍ന്ന് വരുന്ന തലമുറയ്ക്ക് നീന്തല്‍ പരിശീലനം നല്കാന് അധികൃതര്‍ തയ്യാറാകണമെന്ന് ഉപഹാരം ഏറ്റുവാങ്ങിയ അബിന്‍ അഭ്യര്‍ത്ഥിച്ചു.
ടി. എന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ് നാടന്‍പാട്ട് -ഓണക്കളി കലാക്കാരന് തേശ്ശേരി നാരായണന്
സ്വാതന്ത്രസമരസേനാനിയും സി പി ഐ നേതാവും സാംസ്ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ടി എന്‍ നമ്പൂതിരിയുടെ സ്മരണക്കായി മികച്ച കലാക്കാരന്മക്കാര്‍ക്കു നല്കി വരാറുള്ള ടി എന്‍ നമ്പൂതിരി സ്മാരക അവാര്‍ഡിനു ഈ വര്‍ഷം നാടന്‍പാട്ട് -ഓണക്കളി കലാക്കാരന് തേശ്ശേരി നാരായണന് അര്‍ഹനായി.ടി എന്‍ നമ്പൂതിരിയുടെ 40-ാം ചരമവാര്‍ഷികദിനമായ ജൂലായ് 18 ന് ഇരിങ്ങാലക്കുട എസ് .ആന്റ് .എസ് ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ വച്ച് തേശ്ശേരി നാരായണന് അവാര്‍ഡ് സമര്‍പ്പിക്കും പന്ത്രണ്ടാം വയസ്സുമുതല്‍ ഓണക്കളി രംഗത്ത് പ്രവേശിച്ച തേശ്ശേരി നാരായണന് ഈ രംഗത്ത് വിപുലമായ ശിഷ്യ സമ്പത്തിനും ഉടമയാണ് .എഴുപതില്‍ പരം സംഘങ്ങളിലായി 1500 ല്‍ പരം ശിഷ്യന്മാരുടെ ആശാനാണ് തേശ്ശേരി.ഓണക്കളിയാണ് മുഖ്യകര്മ്മരംഗമെങ്കിലും നാടന്‍പാട്ട് ,ശാസ്താംപാട്ട് ,ചിന്തുപാട്ട് ,പൊറാട്ട് നാടകം എന്നീ മേഖലകളിലും സജീവമാണ് .500 ല്‍ പരം നാടന്‍പാട്ടുകള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം ഓണക്കളിക്കാരുടെ ജില്ലാ അസോസിയേഷന് പ്രസിഡന്റാണ് .ഓണക്കളിരംഗത്തെ മികച്ച പ്രകടനത്തിനായി നിരവധി പുരസ്ക്കാരങ്ങള്‍ തേശ്ശേരിക്ക് ലഭിക്കുകയുണ്ടായി .ദ്രാവിഡ സാംസ്ക്കാരിക സമിതി അവാര്‍ഡ് ,കണ്ണൂര്‍ ഫോക് ലോര്‍ അവാര്‍ഡ് ,സാംസ്ക്കാരിക വകുപ്പിന്റെ ഫോക് ലോര്‍ അവാര്‍ഡ് എന്നിവ അവയില്‍ ഉള്‍പ്പെടുന്നു.
കൊടകരക്കടുത്തു തേശ്ശേരി ഗ്രാമത്തില്‍ പള്ളിയുടെയും കുറുമ്പക്കുട്ടിയുടെയും മകനായി ജനിച്ച ഈ അറുപത്തെട്ടുകാരന് പ്രൈമറി വിദ്യാഭ്യാസം മാത്രമെ ലഭിച്ചിട്ടുള്ളു.ഇപ്പോള്‍ ആളൂരില്‍ താമസിക്കുന്ന ഇദ്ദേഹം ചെറുപ്പം മുതല്‍ ഇടതുപക്ഷ അനുഭാവിയാണ്.ഇപ്പോള്‍ സി പി ഐ ആളൂര്‍ ബ്രാഞ്ച് അംഗമാണ് .ഭാര്യ കുറുമ്പക്കുട്ടി തൊഴിലുറപ്പ് തൊഴിലാളിയാണ് .ഏകമകന് ഷൈജു കാറ്ററിംഗ് തൊഴിലാളിയും .
എസ്.എന്‍ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മതമൈത്രീ നിലയത്തില്‍ നടത്തിയ വായനാ പക്ഷാചരണം സമാപിച്ചു
ഇരിങ്ങാലക്കുട: എസ്.എന്‍ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മതമൈത്രീ നിലയത്തില്‍ നടത്തിയ വായനാ പക്ഷാചരണം സമാപിച്ചു. സമാപന വേളയില്‍ എസ്.എന്‍.ഹയര്‍ സെക്കണ്ടറി സ്ക്കൂള് എന്‍.എസ്.എസ്.വളണ്ടിയേഴ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിച്ച് നല്കി.ക്വിസ് മല്‍സരം സംഘടിപ്പിച്ചു. പി.കെ.ഭരതന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കുകയും ഷീന ടീച്ചര്‍ നേതൃത്യം നല്‍കുകയും ചെയ്തു.
സാന്ദ്രയ്ക്കും അവിനും ആശംസകള്‍
ചിറമ്മല്‍ കോലംങ്കണ്ണി ഡെയ്സി തോമസിന്റെയും തോമസ് കോലംങ്കണ്ണിയുടെയും മകള്‍ സാന്ദ്രയും ,കോനത്ത് ഹൗസ് ചാലംപാടം മരിയ ആന്റോ ,ആന്റോ കോനത്തിന്റെയും മകന് അവിനും -ആശംസകള്‍
ഇരിങ്ങാലക്കുട ജയില്‍ അന്തേവാസികളുടെ യോഗ പരീശിലനം സമാപിച്ചു
ഇരിങ്ങാലക്കുട : ജയില്‍ അന്തേവാസികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി അമൃതാനന്ദമയി മഠത്തിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട സബ് ജയിലില്‍ മൂന്ന് ദിവസമായി നടന്നുവന്നിരുന്ന അമൃതയോഗ-ധ്യാന പരിശീലനത്തിന് സമാപനമായി.ജയില്‍ സുപ്രണ്ട് രാജു എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അമൃതാനന്ദമയി മഠം ബ്രഹ്മചാരി ചന്ദ്രമോഹന് ഉദ്ഘാടനം നിര്‍വഹിച്ചു.ബ്രഹ്മചാരിണി പ്രീതി അനുഗ്രഹ പ്രഭാഷണം നടത്തി.ഡെപ്യൂട്ടി പ്രീസണ്‍ ഓഫീസര്‍ കെ ജെ ജോണ്സണ് സ്വാഗതവും ആല്‍ബി കെ ആര് നന്ദിയും പറഞ്ഞു.
ജാതീയ അസമത്വത്തിനെതിരെയുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുഖ്യപങ്ക് വഹിച്ചിരുന്നു ; എം എ ബേബി
ഇരിങ്ങാലക്കുട : കേരളത്തില്‍ നിലനിന്നിരുന്ന ജാതീയ അസമത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കമ്മൂണിസ്റ്റ് മന്വുവെസ്റ്റോ മുഖ്യപങ്ക് വഹിച്ചിരുന്നതായും അതിനായി പലരും രക്തസാക്ഷിത്വം വരിച്ചത് വിസ്മരിക്കരുതെന്നും കുട്ടന്‍കുളം സമരം പോലുള്ളവ അതിന് ഉദാഹരണങ്ങളാണെന്നും സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അഭിപ്രായപ്പെട്ടു.കുട്ടംകുളം സമരത്തിന്റെ 72-ാം വാര്‍ഷികം സി പി ഐ (എം) ന്റെ നേതൃത്വത്തില്‍ ആചരിക്കുന്നതിന്റെ ഭാഗമായി ‘ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഇരുപതാം നുറ്റാണ്ടിലെ സാമൂഹ്യ സമരങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.സി പി ഐ (എം) ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ്,പ്രൊഫ. കെ യു അരുണന് എം എല്‍ എ,കഥാകൃത്ത് അശോകന് ചെരുവില്‍,ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍,ജില്ലാകമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്,കെ ആര് വിജയ തുടങ്ങിയവര്‍ സംസാരിച്ചു.
ജെ .സി. ഐ ഇരിങ്ങാലക്കുട 14-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ക്ലീന്‍ ഇരിങ്ങാലക്കുട ‘പദ്ധതിക്ക് തുടക്കമായി
ഇരിങ്ങാലക്കുട:ജെ .സി. ഐ ഇരിങ്ങാലക്കുടയുടെ 14-ാം വാര്‍ഷികം ജെ സി ഐ വേള്‍ഡ് കോണ്‍ഗ്രസ്സ് ഡയറക്ടര്‍ സ്റ്റാന്‍ലി ദേവസ്സി നിര്‍വ്വഹിച്ചു.ജെ സി ഐ പ്രസിഡന്റ് ലിഷോണ്‍ ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ചാര്‍ട്ടര്‍ പ്രസിഡന്റ് അഡ്വ ജോണ്‍ നിധിന് തോമസ് മുഖ്യാതിഥിയായിരുന്നു,മുന്‍ പ്രസിഡന്റുമാരായ ജെറാള്‍ഡ് ആലപ്പാട്ട് ,അഡ്വ .ഹോബി ജോളി ,ലിജോ പൈലപ്പന് ,ടെല്‍സണ്‍ കോട്ടോളി ,എബിന് മാത്യു,ഡോ .സിജോ പട്ടത്ത് ,ഡയസ് ജോസഫ് ,സുനില്‍ ചെരടായി ,ജീസന്‍ പി ഒ ,ജെയിംസ് അക്കരക്കാരന്‍ ,സെക്രട്ടറി അജോ ജോണ്‍ ,സെനറ്റര്‍ ഷാജു പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ക്ലീന്‍ ഇരിങ്ങാലക്കുട എന്ന പദ്ധതി ആരംഭിച്ചു
പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനം സംരക്ഷിക്കുവാനും ചുറ്റുമുള്ള കാനകള്‍ ശുദ്ധീകരിക്കുവാനും മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ പ്രദേശത്ത് വെള്ളക്കെട്ടുകള്‍ ഒഴിവാക്കി റോഡുകളും തോടുകളും സംരക്ഷിച്ചും നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മൈ സ്ട്രീറ്റ് എന്ന പദ്ധതിയിലൂടെ വിവിധ റോഡുകള്‍ ഏറ്റെടുത്ത് മാലിന്യം ഒഴിവാക്കി വശങ്ങളില് ചെടികള്‍ വെച്ച് പിടിപ്പിക്കുന്നു.തൃശ്ശൂര്‍ റോഡിന് അഭിമുഖമായി വരുന്ന ക്രൈസ്റ്റ്കോളേജിലേക്കുള്ള പോക്കറ്റ് റോഡ് മൈ സ്ട്രീറ്റ് പദ്ധതിയിലുള്‍പ്പെടുത്തി ജെ സി ഐ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ആയതിന്റെ പ്രഖ്യാപനം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നി
ജീവനിയുടെ സൗജന്യ കര്‍ക്കടക ഔഷധക്കഞ്ഞിക്കുട്ട് വിതരണം 15ന്
ആറാട്ടുപുഴ: ആയുര്‍വേദത്തിന്റെ അനന്ത സാദ്ധ്യതകള്‍ സാധാരണക്കാര്‍ക്ക് പ്രാപ്തമാക്കുന്നതിനു വേണ്ടിയുള്ള ജീവനിയുടെ പ്രയാണത്തിന്റെ ഭാഗമായി തൃശ്ശൂര്‍ തൈക്കാട്ട് മൂസ്വക എസ. എന്‍. എ ഔഷധ ശാലയുടേയും ജീവനിയുടേയും സംയുക്താഭിമുഖ്യത്തില്‍ ജൂലൈ 15 ഞായറാഴ്ച രാവിലെ 8 മണിക്ക് ആറാട്ടുപുഴ ശാസ്താ കൃപയില്‍ വെച്ച് കര്‍ക്കടക ഔഷധ കഞ്ഞിക്കൂട്ട് സൗജന്യമായി വിതരണം ചെയ്യുന്നു. മുന്‍കൂട്ടി പേരുകള്‍ റജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 500 കുടുംബങ്ങള്‍ക്കാണ് ഇത് ലഭ്യമാകുന്നത്. രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധ സമ്പന്നമായ ഈ കര്‍ക്കടക കഞ്ഞിക്കൂട്ട് വിതരണം രാവിലെ 8 മുതല്‍ 11 വരെയാണ്. കഞ്ഞിക്കിറ്റിന് താല്പര്യമുള്ളവര് ജീവനിയുടെ ആസ്ഥാനമായ ആറാട്ടുപുഴ ശാസ്താകൃപയില് നിന്നും ജൂലൈ 12ന് മുമ്പ് മുന്‍ഗണനാ കൂപ്പണുകള്‍ കൈപ്പറ്റേണ്ടതാണ്.
നവരയരി, ചെറുപുന്നയരി, കൊത്തമ്പാലയരി, കുടകപ്പാലരി, വിഴാലരി, കാര്‍കോകിലരി, ഏലത്തരി , ജീരകം, മല്ലി, പെരുംജീരകം, ഉലുവ, ആശാളി, തിപ്പലി, കാട്ടുതിപ്പലിവേര്, ചുക്ക്, കുറുവേലി, അയമോദകം, ഇന്തുപ്പ് , ചെറൂള, ദേവദാരം എന്നിവയുടെ കൂട്ടാണ് കര്‍ക്കടക ഔഷധക്കഞ്ഞി .ഈ ഔഷധക്കഞ്ഞി കര്‍ക്കടകം ഒന്നു മുതല്‍ 7വരെ ഉപയോഗിച്ചാല്‍ ശരീരക്ഷീണം, വിശപ്പില്ലായ്മ, വാതസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ തുടങ്ങിയവ അകറ്റി ശരീരത്തിന് ബലവും ഉന്മേഷവും പ്രദാനം ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്ക്
സെക്രട്ടറി,
‘ജീവനി’,
ആറാട്ടുപുഴ,
തൃശ്ശൂര്‍ 680562
എന്ന വിലാസത്തിലോ 9447476185, 9496346565എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ് .
കേരളത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കള്‍ച്ചറല്‍ ഷോക്ക് :ഡോ കെ ജി പൗലോസ്
ഇരിങ്ങാലക്കുട :ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു കള്‍ച്ചറല്‍ ഷോക്കാണ് ലഭിക്കുന്നതെന്നു ഡോ കെ ജി പൗലോസ് അഭിപ്രായപ്പെട്ടു.ഒരു സെന്‍സ് ഓഫ് ഡിഗ്നിറ്റി കേരളത്തിന്റെ സംസ്ക്കാരത്തിലുണ്ട് .അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു തരുന്നുണ്ടെങ്കിലും അങ്ങിനെ ജീവിക്കുന്നത് മലയാളികളാണ് .കേരളത്തിന്റെ നവോത്ഥാനം നമ്മുടെ സംസ്ക്കാരത്തിനു തന്ന പുണ്യങ്ങളില്‍ ഒന്നാണു ഈ സെന്‍സ് ഓഫ് ഡിഗ്നിറ്റി എന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.ഇരിങ്ങാലക്കുട ക്രൈസ്ററ് കോളേജില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പങ്കെടുത്ത് സാഹിത്യം ,സംസ്ക്കാരം ,സമൂഹം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
പ്രിന്‍സിപ്പാള്‍ ഡോ മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രേറിയന്‍ ഫാ സിബി ഫ്രാന്‍സിസ് സ്വാഗതവും ,ഡോ വിനിത ഇ ആമുഖവും ,രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അര്ജ്ജുന് നന്ദിയും പറഞ്ഞു.കോളേജ് ലൈബ്രറിയും ,ലൈബ്രറി സയന്‍സ് ,സംസ്കൃതം എന്നീ വിഭാഗങ്ങളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്
കെസിയ റോസ് ചിറ്റിലപ്പിള്ളിക്ക് ജന്മദിനാശംസകള്
കെസിയ റോസ് ചിറ്റിലപ്പിള്ളിക്ക് ജന്മദിനാശംസകള്
പടിയൂരിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോററ്റിയ്ക്ക് മുന്നില്‍ ധര്‍ണ്ണ
ഇരിങ്ങാലക്കുട : വര്‍ഷങ്ങളായി നീണ്ടു പോകുന്ന സമഗ്രകുടിവെള്ള പദ്ധതി നടപ്പിലാക്കി പഞ്ചായത്തിലെ അംബേദ്കര്‍ കോളനിയില്‍ കുടിവെള്ളവിതരണ കണക്ഷന് നല്‍കണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റിയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ടി വി വിപിന്‍ അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണ സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു.എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി കെ പി കണ്ണന്,എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ സി ബിജു,കെ വി രാമകൃഷ്ണന്,കെ എസ് രാധകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇരിങ്ങാലക്കുടയില്‍ മകന് പകരം അച്ഛനെ വെട്ടികൊലപെടുത്തിയ കേസില്‍ പ്രതികളെ രക്ഷപെടാന്‍ സഹായിച്ചയാളും പിടിയില്‍
ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് ചുണ്ണാബ് ദേഹത്ത് വീണത് സംബദ്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ചെട്ടിപറമ്പ് കനാല്‍ ബേസ് കോളനിയില്‍ രാത്രി വീട്ടില്‍ കയറി മകന് പകരം അച്ഛനായ മൊന്തച്ചാലില്‍ വിജയന് (58) നെ വെട്ടികൊലപെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയിലായി.നടവരമ്പ് ഡോക്ടര്‍പടി സ്വദേശി എലൂപറമ്പില്‍ സനല്‍ ദാസന് (20) ആണ് സി.ഐ എം കെ സുരേഷ്കുമാറും സംഘവും പിടികൂടിയത്.സംഭവത്തില്‍ പ്രധാനപ്രതിയടക്കം 12 പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എറണാകുളത്ത് നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കൊലയാളി സംഘാങ്ങളെ കൊല നടന്ന സ്ഥലത്തേക്കും,കൊലക്കു ശേഷം പിറ്റേന്ന് തമിഴ്നാട്ടിലെ മധുരയിലേക്കും രക്ഷപെടാനായി ഓട്ടോയില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുചെന്നാക്കിയ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഗുണ്ടാതലവന്‍ രഞ്ജുവും, ബോംബ് ജിജോയും, മെജോ എന്നിവരെയാണ് സനല്‍ദാസ് രക്ഷപെടാന്‍ സഹായിച്ചത്.പിന്നീട് ബോംബ് ജിജോയെ കണ്ണൂര്‍ തില്ലങ്കേരിയിലെ മുടകുഴി മലയില്‍ നിന്നും, രഞ്ജും, മെജോ എന്നിവരെ മറ്റ് ഒളിസങ്കേതത്തില്‍ നിന്നും പ്രത്യേക അന്യേഷണ സംഘം പിടികൂടിയിരുന്നു.ഇതോടെ വിജയന് വധകേസ്സില്‍ 13 പേര് പോലീസിന്റെ പിടിയിലായി റിമാന്റില്‍ കഴിഞ്ഞുവരികയാണ്.പ്രത്യേക അന്യേഷണ സംഘത്തില്‍ എസ് ഐ കെ എസ് സുശാന്ത്, സ്ക്കാഡ് അംഗങ്ങളായ മുരുകേഷ് കടവത്ത് , സുജിത്ത് കുമാര്‍ , എ കെ മനോജ്, എ കെ രാഹുല്‍ എന്നിവരാണ് ഉണ്ടായിരുന്നത് .കൊലപാതകത്തിന് നേരിട്ട് പങ്കെടുത്തവരെയും, കൊലപാതകത്തിന് ആയുധങ്ങൾ നൽകിയവരേയും, രക്ഷപെടാൻ സഹായം നൽകിയവരടക്കം മുഴുവൻ പേരേയും അറസ്റ്റു ചെയ്യുമെന്നു CI പറഞ്ഞു.