പടിയൂരിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോററ്റിയ്ക്ക് മുന്നില്‍ ധര്‍ണ്ണ

636
Advertisement

ഇരിങ്ങാലക്കുട : വര്‍ഷങ്ങളായി നീണ്ടു പോകുന്ന സമഗ്രകുടിവെള്ള പദ്ധതി നടപ്പിലാക്കി പഞ്ചായത്തിലെ അംബേദ്കര്‍ കോളനിയില്‍ കുടിവെള്ളവിതരണ കണക്ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റിയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ടി വി വിപിന്‍ അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണ സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു.എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി കെ പി കണ്ണന്‍,എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ സി ബിജു,കെ വി രാമകൃഷ്ണന്‍,കെ എസ് രാധകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Advertisement