Advertisement

ഇരിങ്ങാലക്കുട: ഓഖി കൊടുങ്കാറ്റ് നാശം വിതച്ച എറിയാട് മേഖലയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെയും, സെന്റ് ജോസഫ്‌സ് കോളേജിലേയും എന്‍.എസ്.എസ്. വളണ്ടിയേര്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. മണല്‍ കേറി വാസയോഗ്യമല്ലാതായിത്തീര്‍ന്ന പ്രദേശങ്ങളിലെ മണല്‍ നീക്കിയും മറ്റും എന്‍.എസ്.എസ്. വോളണ്ടിയേര്‍സ് മാതൃകയായി. എഴുപതോളം വരുന്ന എന്‍.എന്‍.എസ്. പ്രവര്‍ത്തകര്‍ക്ക് പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ.അരുണ്‍ ബാലകൃഷ്ണന്‍, പ്രൊഫ. അഞ്ജു ആന്റണി, പ്രൊഫ. ബീന എന്നിവരും സ്റ്റുഡന്റ് വോളണ്ടിയര്‍മാരായ പ്രഭ, ജോബി, കിരണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.