ഇരിങ്ങാലക്കുട ജയില്‍ അന്തേവാസികളുടെ യോഗ പരീശിലനം സമാപിച്ചു

710
Advertisement

ഇരിങ്ങാലക്കുട : ജയില്‍ അന്തേവാസികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി അമൃതാനന്ദമയി മഠത്തിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട സബ് ജയിലില്‍ മൂന്ന് ദിവസമായി നടന്നുവന്നിരുന്ന അമൃതയോഗ-ധ്യാന പരിശീലനത്തിന് സമാപനമായി.ജയില്‍ സുപ്രണ്ട് രാജു എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അമൃതാനന്ദമയി മഠം ബ്രഹ്മചാരി ചന്ദ്രമോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ബ്രഹ്മചാരിണി പ്രീതി അനുഗ്രഹ പ്രഭാഷണം നടത്തി.ഡെപ്യൂട്ടി പ്രീസണ്‍ ഓഫീസര്‍ കെ ജെ ജോണ്‍സണ്‍ സ്വാഗതവും ആല്‍ബി കെ ആര്‍ നന്ദിയും പറഞ്ഞു.