ഊരകം പള്ളിയിൽ സ്മാർട്ട് ക്ലാസ് റൂം സമർപ്പിച്ചു

348
Advertisement
പുല്ലൂർ: ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ വിദ്യാർഥികൾക്കായി സ്മാർട്ട് ക്ലാസ് റൂം സമർപ്പണം നടത്തി. ശതോത്തര സുവർണ ജൂബിലിയാഘോഷ സ്മാരകമായി നിർമിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ മോൺ. ഡോ.ലാസർ കുറ്റിക്കാടൻ നിർവഹിച്ചു.വികാരി ഫാ.ഡോ. ബെഞ്ചമിൻ ചിറയത്ത് അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ തോമസ് തത്തംപിള്ളി, ഡിഡിപി കോൺവെന്റ് സുപ്പീരിയർ മദർ വിമൽ മരിയ, ബ്രദർ പ്രവീൺ വെള്ളാട്ടുപറമ്പിൽ, പി.എൽ.ജോസ്, കെ.പി.പിയൂസ്, ജോൺ ജോസഫ് ചിറ്റിലപ്പിള്ളി, ജോസ് അച്ചങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
Advertisement