പട്ടേപ്പാടം : താഷ്‌ക്കന്റ് ലൈബ്രറിയുടേയും ഗവ. ഹോമിയോ ഡിസ്പന്‍സറി വേളൂക്കരയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും പട്ടേപ്പാടം എ യു പി സ്‌ക്കൂളില്‍ നടന്നു.പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആമിന അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ച സെഷനില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വേളൂക്കര ഗവ. ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി വിഷ്ണു മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്ലാസ് നടത്തി. വേളൂക്കര ഡിസ്പന്‍സറി പൂര്‍ണ്ണ അധിക ചുമതല വഹിക്കുന്ന പടിയൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ജെ അനിഷ ക്യാമ്പിന് നേതൃത്വം നല്‍കി. ക്ലബ് ഭാരവാഹികളായതിലകന്‍ സ്വാഗതവും രമിത നന്ദിയും . പറഞ്ഞു.70 രോഗികള്‍ക്ക് മരുന്നും 250 പേര്‍ക്ക് പ്രതിരോധ മരുന്നും വിതരണം ചെയ്തു. ജീവനക്കാരായനജീബ് ,വൃന്ദ ,എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.