കാട്ടൂര്‍ ആശുപത്രി സംരക്ഷിക്കാന്‍ ജനകീയ സംരക്ഷണ സമിതി രൂപികരിച്ചു

414

കാട്ടൂര്‍:കാട്ടൂര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ, കാട്ടൂര്‍-പൊഞ്ഞനം സമഭാവന യില്‍ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചു.രാഷ്ട്രീയ പ്രവര്‍ത്തകരും, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും, ജനങ്ങളും പങ്കെടുത്ത വിപുലമായ യോഗത്തില്‍, ആശുപത്രിയുടെ ഇന്നത്തെ ദുരവസ്ഥയില്‍ അപലപിച്ചു. കാട്ടൂരിലെയും പരിസര പഞ്ചായത്തുകളിലേയും സാധാരണക്കാരുടെ ആശ്രയമായിരുന്ന ആശുപത്രിയെ പഴയ പ്രൗഢിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍, കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് ഒറ്റകെട്ടായി നില്‍ക്കുമെന്നും, രാത്രിയില്‍ ഡോക്ടര്‍ സൗകര്യവും കിടത്തി ചികിത്സയും പുനരാരംഭിക്കുന്നത് വരെ, ജനകീയ സമരവുമായി മുന്നോട്ടു പോകാന്‍ യോഗത്തില്‍ തീരുമാനമെടുത്തു.ജനകീയ സംരക്ഷണ സമിതിയുടെ സെക്രട്ടറി പ്രദീപ് കെ. എ,പ്രസിഡന്റ് ജോമോന്‍ വലീയവീട്ടില്‍,ജോ. സെക്രട്ടറി ജോര്‍ജ്ജ് പള്ളിപ്പാട് & വിജയന്‍ കളപ്പുരക്കല്‍,വൈസ് പ്രസിഡന്റ് ജയറാം പുനത്തില്‍ & അബ്ദുള്ള വി. എം.ഖജാന്‍ജി ഹാഷിം കെ. ഇബ്രാഹിം,തുടങ്ങി, 20 ഓളം എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

Advertisement