ഇരിങ്ങാലക്കുട: പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ‘സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങളും ഹോമിയോപ്പതിയും’ എന്ന വിഷയത്തില്‍ ബോധവല്ക്കരണ ശില്പശാല സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ്പ്രസിഡന്റുമായ നളിനി ബാലകൃഷണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആമിന അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് അംഗം ഗീത മനോജ് സംസാരിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ കീഴില്‍ തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന ‘സീതാലയം’ പദ്ധതിയിലെ ഡോക്റ്റര്‍മാരായ പാര്‍വ്വതി, ജയ, ദിവ്യ കിഷോര്‍ എന്നിവര്‍ ക്‌ളാസ്സെടുത്തു. നിസി മുംതാസ് സ്വാഗതവും രമിത സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു.
ക്രെസ്റ്റ് എഞ്ചിനീയറംങ്ങ് കോളേജില്‍ വേള്‍ഡ് കപ്പ് ഷൂട്ട് ഔട്ട് മത്സരം
ഇരിങ്ങാലക്കുട : ക്രെസ്റ്റ് എഞ്ചിനീയറംങ്ങ് കോളേജില്‍ വേള്‍ഡ് കപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.അദ്ധ്യപകരും വിദ്യാര്‍ത്ഥികളുമായി 4 ടീമുകള്‍ പങ്കെടുത്തു.ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി ഷൂട്ട് ഔട്ട് ഉദ്ഘാടനം ചെയ്തു.ഒരു ഗോള്‍ ഒരു മാവ് പദ്ധതിയുടെ ഭാഗമായി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സജീവ് ജോണ്‍ മാവിന്‍ തൈ നട്ടു.വിജയികള്‍ക്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര ക്യാഷ് പ്രൈസ് വിതരണം ചെയ്തു.ഫാ.ജോയ് പീണിക്കപറമ്പില്‍,ഫാ.ജോയ് പയ്യപ്പിള്ളി,ഹിങ്ങ്സ്റ്റണ്‍ സേവീയര്‍ എന്നിവര്‍ സംസാരിച്ചു.
ആണ്ടുബലി കുളങ്ങര ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം
നടവരമ്പ് : ആണ്ടുബലി കുളങ്ങര ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം നടന്നു.രാവിലെ മഹാ ഗണപതി ഹോമം, അധിവാസം വിടര്‍ത്തി പൂജ, പരികലശം ആടി പൂജ, അഷ്ട ബന്ധ ലേപനം, ബ്രഹ്മ കലശ അഭിഷേകം, സപരിവാര പൂജ,ശ്രീഭൂത ബലി , ആചാര്യ ദക്ഷിണ, അമൃത ഭോജനം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി കാരുമാത്ര ഗുരുപദം വിജയന്‍ ശാന്തി, മേല്‍ശാന്തി രാധകൃഷ്ണന്‍ ശാന്തി എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കി.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നാലമ്പല തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
ഇരിങ്ങാലക്കുട : ജൂലൈ 17(കര്‍ക്കിടകം 1) മുതല്‍ ആരംഭിക്കുന്ന ഒരു മാസത്തെ നാലമ്പല തീര്‍ത്ഥാടനത്തിന് ക്ഷേത്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായി ഒരുക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ദേവസ്വം കൊട്ടിലായ്ക്കല്‍ പറമ്പില്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് നാലമ്പലം പില്‍ഗ്രിമേജ് സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തി പുതിയതായി നിര്‍മ്മിച്ചു നല്‍കിയ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ജൂലൈ 17 ന് രാവിലെ 11 മണിക്ക് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.ഇത് കൂടാതെ ഭക്തര്‍ക്കായി സ്ഥിരം ശൗചാലയങ്ങള്‍,പാര്‍ക്കിംങ്ങ് ഗ്രൗണ്ട് ക്വാറി വെയ്സ്റ്റ് അടിച്ച് ബലപെടുത്തി പേഷ്‌ക്കാര്‍ റോഡിലേയ്ക്ക് പുതിയ റോഡ് നിര്‍മ്മിച്ച് കാറുകളും ബൈക്കുകളും ഇതിലെ കടത്തി വിടുന്നതിലുടെ ഗതാഗതതിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.ക്ഷേത്രത്തില്‍ ഭക്തര്‍്ക്ക് മഴയേല്‍ക്കാതെ വരി നില്‍ക്കുന്നതിനായി പന്തലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. കെ എസ് ആര്‍ ടി സി യുടെ രണ്ട് ബസുകള്‍ സ്ഥിരമായും അവധി ദിവസങ്ങളില്‍ ഒരു ബസ് അധികമായും സര്‍വ്വീസ് നടത്തുന്നു. 106 രൂപയാണ് ചാര്‍ജ്. രാവിലെ 6 മണിക്കും 6 :30ക്കും കൂടല്‍മാണിക്യക്ഷേത്രനടയില്‍ നിന്നും ഒരു ബസ് തൃശ്ശൂരില്‍ നിന്നുമാണ് സര്‍വ്വീസ് നടത്തുക.നാലമ്പല തീര്‍ത്ഥാടനത്തിലെ നാല് ക്ഷേത്രങ്ങളേയും ഉള്‍പ്പെടുത്തിയുള്ള യാത്രയാണിത്. ഇത്തവണ തീര്‍ത്ഥാടകരായ സീനിയര്‍ സിറ്റിസന് 10 രൂപ ചാര്‍ജില്‍ മുന്‍കൂട്ടി റിസര്‍വഷനും ഉണ്ട്.
ഇരിങ്ങാലക്കുട ബാറില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ച ഗുണ്ടാ സംഘം പിടിയില്‍
ഇരിങ്ങാലക്കുട : ജൂലൈ 4 – തിയ്യതി രാത്രി കല്ലട ബാറിന്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ച ഗുണ്ടാസംഘാങ്ങളായ കടുക് എന്നറിയപെടുന്ന പൊറത്തുശ്ശേരി ദേശത്ത് മണപ്പെട്ടി പ്രസാദ് , കടുപ്പശ്ശേരി തളിയ കാട്ടില്‍ ഉദയ സൂര്യന്‍ , ആനന്ദപുരം കാനാട്ട് വീട്ടില്‍ മോഹനന്‍ എന്നിവരെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി.ഇരിങ്ങാലക്കുടയിലെ ബാറിലെ വാഹനം പാര്‍ക്ക് ചെയ്ത സമയം ദേഹത്ത് മുട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.ഗുണ്ടാ ആക്രമണത്തില്‍ പരിക്കുപറ്റിയ രഞ്ജിത്തിന്റെ 5 പല്ലുകള്‍ നഷ്ടപെടുകയും, ശരീരത്തില്‍ മറ്റ് മുറിവുകള്‍ പറ്റുന്നതിനും ഇടയായിരുന്നു.പരിക്ക് പറ്റിയ രജ്ഞിത്ത് ഇരിഞ്ഞാലക്കുട സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു.ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ ഗുണ്ടാസംഘങ്ങളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച CCTV ക്യാമറകള്‍ പരിശോധന നടത്തിയതില്‍ നിന്നുമാണ് പോലീസിന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.കടുക് പ്രസാദിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ 5 ഓളം അടിപിടി കേസുകള്‍ നിലവിലുണ്ട്.
മോര്‍ച്ചറി നവീകരണത്തില്‍ നഗരസഭയുടെ വീണ്ടുവിചാരം ഒഴിവാക്കി മുഴുവന്‍ നവീകരണം ഏറ്റെടുത്ത് ബാലന്‍ മാസ്റ്റര്‍ ട്രസ്റ്റ്
ഇരിങ്ങാലക്കുട : താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം സംബ്ദധിച്ച വിവാദങ്ങള്‍ക്കവസാനമായി തിങ്കളാഴ്ച്ച മുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും.കഴിഞ്ഞ ദിവസം ചേര്‍ന്ന എച്ച് എം സി യോഗത്തില്‍ നവീകരണം പി ആര്‍ ബാലന്‍ മാസ്റ്റര്‍ ട്രസ്റ്റിനെ ഏല്‍പ്പിക്കാന്‍ ധാരണയായിരുന്നു.വെള്ളിയാഴ്ച്ച രാവിലെ ട്രസ്റ്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ മുഴുവന്‍ നവീകരണപ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ ഇവര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ നഗരസഭ അധീകാരികള്‍ക്കുണ്ടായ വീണ്ടുവിചാരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റിയറിംങ്ങ് കമ്മിറ്റി കൂടി മോര്‍ച്ചറി നവീകരണത്തിനായി പ്ലാന്‍ ഫണ്ടില്‍ വകയിരിത്തിയിരിക്കുന്ന 5 ലക്ഷം രൂപയുടെ നവീകരണം മുന്‍കൂര്‍ അനുമതിയോടെ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അറ്റകുറ്റ പണികള്‍ക്കായി ട്രസ്റ്റിനും പിന്നീട് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭയ്ക്കായും മോര്‍ച്ചറി വീണ്ടും അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായിരുന്നു ഇത് എന്നാണ് .ഉച്ചതിരിഞ്ഞ് ചേര്‍ന്ന അടിയന്തിര എച്ച് എം സി യോഗത്തില്‍ അധികൃതരുടെ വിശദീകരണം.നഗരസഭയുടെ പ്ലാന്‍ അനുസരിച്ചുള്ള എല്ലാ നവീകരണ പ്രവര്‍ത്തനങ്ങളും പി ആര്‍ ബാലന്‍ മാസ്റ്റര്‍ ട്രസ്റ്റ് ഏറ്റെടുത്ത് നടത്താം എന്ന ഉറപ്പില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റിനെ ഏല്‍പിക്കുകയായിരുന്നു.തിങ്കളാഴ്ച്ച മുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ട്രസ് വര്‍ക്ക്,പുതിയ റൂം നിര്‍മ്മിച്ച് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി ഫ്രീസര്‍ സംവീധാനം,പോസ്റ്റ്മാര്‍ട്ടം ടേബിള്‍ നവീകരണം തുടങ്ങി അത്യധുനിക രീതിയിലേയ്ക്ക് മോര്‍ച്ചറിയെ മാറ്റുമെന്ന് ബാലന്‍ മാസ്റ്റര്‍ ട്രസ്റ്റ് പ്രതിനിധികള്‍ അറിയിച്ചു.മോര്‍ച്ചറി നവീകരണത്തിനായി നഗരസഭ മാറ്റിവെച്ച ഫണ്ട് മറ്റ് പദ്ധതികള്‍ക്കായി ചിലവഴിക്കും.മോര്‍ച്ചറിയില്‍ എത്തുന്ന മൃതദേഹങ്ങള്‍ എലി ഉള്‍പെടെയുള്ള ജീവികള്‍ കടിക്കുന്നുവെന്ന പോലീസ് ഉദ്യോഗസ്ഥന്റെ ആരോപണത്തെ തുടര്‍ന്നാണ് മോര്‍ച്ചറി നവീകരണത്തിനായി അടച്ചിട്ടത്.എന്നാല്‍ മോര്‍ച്ചറി അടച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നഗരസഭ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാതെ പോസ്റ്റ്മാര്‍ട്ടം പോലും നടത്താന്‍ കഴിയാതെ താലൂക്ക് വികസനസമിതിയോഗത്തില്‍ വീണ്ടും വിമര്‍ശനം ഏറ്റ സാഹചര്യത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധസംഘടനകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
കേന്ദ്ര ഗവണ്‍മെന്റിന്റെ മോഹിനിയാട്ട വിഭാഗത്തിലെ സ്‌കോളര്‍ഷിപ്പിന് ഇരിങ്ങാലക്കുടക്കാരി സാന്ദ്ര പിഷാരടി അര്‍ഹയായി.
ഇരിങ്ങാലക്കുട : കേന്ദ്ര ഗവണ്‍മെന്റിന്റെ മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ വിഭാഗം വിവിധ മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന യുവകലാകാരന്മാര്‍ക്ക് നല്‍കി വരുന്ന 2 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് മോഹിനിയാട്ട വിഭാഗത്തില്‍ സാന്ദ്ര പിഷാരടിക്ക് ലഭിച്ചു. 17 വര്‍ഷമായി ഇരിങ്ങാലക്കുട നടന്ന കൈശികി മോഹിനിയാട്ട ഗുരുകുലത്തിലെ പ്രശസ്ത ഗുരുവായ നിര്‍മ്മല പണിക്കരുടെ കിഴില്‍ മോഹിനിയാട്ടം അഭ്യസിച്ചു വരുന്നു. 2007 മുതല്‍ തുടര്‍ച്ചയയായി സി സി ആര്‍ ടി സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട് 2017 ല്‍ ചെന്നൈ ആസ്ഥാനമായ് പ്രവര്‍ത്തിച്ചുവരുന്ന കലാവാഹിനി ട്രസ്റ്റിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പും ലഭിച്ചീട്ടുണ്ട്.സൂര്യ ഫെസ്റ്റിവല്‍, സ്വരലയ ഫെസ്റ്റിവല്‍, നൃത്യതി ഫെസ്റ്റിവല്‍ തുടങ്ങി ഒട്ടേറെ കലാവേദികളില്‍ മോഹിനിയാട്ടം അവതരിപ്പിച്ചീട്ടുണ്ട് 2010 ജപ്പാനിലും 2017 ല്‍ ഓസ്ട്രേലിയായിലും മോഹിനിയാട്ടം അവതരിപ്പിച്ചു. കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും മോഹിനിയാട്ടം നടത്തിയീട്ടുണ്ട്. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ഫയല്‍ ഇയര്‍ എം എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ് ഇരിങ്ങാലക്കുട വടക്കെപിഷാരത്ത് രാധാകൃഷ്ണന്റെയും റാണി രാധാകൃഷ്ണന്റെയും ഏക മകളാണ് സാന്ദ്ര പിഷാരടി.
എടക്കുളം സ്‌കൂളില്‍ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു
എടക്കുളം: എടക്കുളം എസ്.എന്‍.ജിഎസ്.എസ്.യു.പി.സ്‌കൂളില്‍ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു. ജൂലൈ 13 ന് രാവിലെ നടന്ന മഹോത്സവം വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സിന്ധുഗോപന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍കെ.കെ.വത്സന്‍, എ.ആര്‍.ആശാലത, കെ.എസ്.തമ്പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ദീപ ആന്റണി സ്വാഗതവും സീഡ് കോ-ഓഡിനേറ്റര്‍ സി.ആര്‍.ജിജി. നന്ദിയും പറഞ്ഞു. മികച്ച കര്‍ഷകനായ പി.കെ.ധര്‍മ്മനെ കേരള കാര്‍ഷികസംഘം പഞ്ചാത്തംഗം സെക്രട്ടറിയും, സ്‌കൂള്‍ മാനേജരുമായ കെ.വി.ജിനരാജദാസന്‍ ആദരിച്ചു. ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഔഷധ സസ്യപ്രദര്‍ശനവും വില്‍പ്പനയും, നാടന്‍ പച്ചക്കറി വിത്തുകളുടെ വിതരണവും വില്‍പ്പനയും, നാടന്‍ ഭക്ഷ്യമേളയും ഉണ്ടായിരുന്നു. ‘ആരോഗ്യ മേഖലയിലെ അന്ധവിശ്വാസ ചൂഷണങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ച് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ഇരിങ്ങാലക്കുട മേഖല സെക്രട്ടറി റഷീദ് കാറളത്തിന്റെ ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.
നങ്ങ്യാര്‍കൂത്ത് മഹോത്സവത്തില്‍ രാസക്രീഡ അരങ്ങേറി.
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്ത് മഹോത്സവത്തില്‍ ബുധനാഴ്ച രാസക്രീഡ അരങ്ങേറി. വൈകീട്ട് ആറിന് നടന്ന മഹോത്സവത്തില്‍ കലാമണ്ഡലം സംഗീത രാസക്രീഡ വിവരിക്കുന്ന 123 മുതല്‍ 133 വരെയുള്ള ശ്ലോകങ്ങള്‍ അഭിനയിച്ചു. കൃഷ്ണന്‍ യമുനാതീരത്ത് രാധയോടും മറ്റ് ഗോപസ്ത്രീകളോടുമപ്പം നൃത്തം ചെയ്യാന്‍ ക്ഷണിക്കുന്നു. രാധ രാത്രി യമുനയുടെ തീരത്ത് എത്തി പുലര്‍ച്ചെ കൃഷ്ണനോട് കലഹിക്കുന്നു. സത്യം മനസിലാക്കിയ രാധ മറ്റ് ഗോപികമാരും പിറ്റേന്ന് രാത്രി കൃഷ്ണനോടൊപ്പം രാസക്രീഡയാടുന്നതാണ് ഇതിവ്യത്തം. ഇവിടെ നടി രാധയെ ഗോപികമാര്‍ അലങ്കരിപ്പിക്കുന്നതും തുടര്‍ന്ന് യമുനാതീരത്ത് കൃഷ്ണനെ കാത്തിരിക്കുമ്പോള്‍ രാധയ്ക്കുണ്ടാകുന്ന കാമപാരാവശ്യവും വികാരവിചാരങ്ങളും വിസ്തരിച്ച് പകര്‍ന്നാടി. കലാമണ്ഡലം രതീഷ്ദാസ്, ജയരാജ്, രാഹുല്‍ എന്നിവര്‍ മിഴാവിലും കലാമണ്ഡലം അശ്വതി, നീല തുടങ്ങിയവര്‍ താളത്തിലുമായി പശ്ചാത്തലമേളമൊരുക്കി.
തെരിവുകള്‍ കീഴടക്കി ഡി.വൈ.എഫ്.ഐ ചുവരെഴുത്ത് സമരം.
ഇരിങ്ങാലക്കുട : ‘വര്‍ഗ്ഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരിവുകളില്‍ എഴുതി കൊണ്ടുള്ള ചുവരെഴുത്ത് സമരം ഇരിങ്ങാലക്കുടയില്‍ 15 മേഖലകമ്മിറ്റികളിലും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ ടൗണ്‍ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ, വി.എന്‍.കൃഷ്ണന്‍കുട്ടി എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നിതീഷ് മോഹന്‍ അദ്ധ്യക്ഷത വഹിച്ച സമരത്തില്‍ കെ.കെ.ശ്രീജിത്ത് സ്വാഗതവും എ.എസ്.സാംരംഗ് നന്ദിയും പറഞ്ഞു.മാപ്രാണത്ത് സംഘടിപ്പിച്ച സമരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വിവേക്, കരുവന്നൂരില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സി.ഡി.സിജിത്ത്, ടൗണ്‍ ഈസ്റ്റില്‍ ജില്ലാ കമ്മിറ്റി അംഗം പി.സി. നിമിത, കാട്ടൂരില്‍ ബ്ലോക് പ്രസിഡണ്ട് വി.എ.അനീഷ്, പൂമംഗലത്ത് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ധനുഷ്, കാറളത്ത് ജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ പ്രസിഡണ്ട് വല്‍സല ബാബു, കിഴുത്താനിയില്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി കെ.വി.മദനന്‍, വേളൂക്കര ഈസ്റ്റില്‍ ഡി.വൈ.എഫ്.ഐ മുന്‍ ബ്ലോക്ക് പ്രസിഡണ്ടും കെ.സി.ഇ.യു ഏരിയ പ്രസിഡണ്ടുമായ ഇ.ആര്‍.വിനോദ്, എടതിരിഞ്ഞിയില്‍ ഡി.വൈ.എഫ്.ഐ മുന്‍ ബ്ലോക് ട്രഷറര്‍ സി.വി.ഷിനു, പുല്ലൂര്‍ ബ്ലോക് ജോ: സെക്രട്ടറി ആര്‍.എല്‍.ജീവന്‍ലാല്‍, വേളൂക്കര വെസ്റ്റില്‍ ബ്ലോക്ക് വൈ. പ്രസിഡണ്ട് പി.കെ. മനുമോഹന്‍, പടിയൂരില്‍ ബ്ലോക്ക് വൈ. പ്രസിഡണ്ട് ഐ.വി. സജിത്ത്, മുരിയാട് ബ്ലോക് സെക്രട്ടേറിയറ്റ് അംഗം വി.എച്ച്.വിജീഷ്, പൊറത്തിശ്ശേരിയില്‍ കര്‍ഷക സംഘം ഏരിയ ജോ: സെക്രട്ടറി കെ.ജെ.ജോണ്‍സണ്‍ എന്നിവര്‍ മേഖലാ കേന്ദ്രങ്ങളില്‍ സമരം ഉദ്ഘാടനം ചെയ്തു.
സൈബര്‍ പോരാളി ഡേവീസ് തെക്കേക്കര ഓര്‍മ്മയായിട്ട് ഒരു വര്‍ഷം
മുരിയാട് :മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും നവമാധ്യമലോകത്തെ ഇടതുപക്ഷ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ സൂഷ്മ നിരീക്ഷകനും സംവാദകനും ആയിരുന്ന ഡേവീസ് തെക്കേക്കര ഓര്‍മ്മയായിട്ട് ജൂലൈ 14 ന് ഒരു വര്‍ഷം തികയുന്നു. ഡേവീസ് തെക്കേക്കര രാഷ്ട്രീയ സാമൂഹികരംഗങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വലുപ്പം അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തില്‍ അറിഞ്ഞതിനേക്കാള്‍ അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം അനുശോചനംരേഖപ്പെടുത്താന്‍ വന്ന രാഷ്ടീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരിലൂടെ ആണ് ജനം തിരിച്ചറിഞ്ഞത്. ആരാധകരുടേയും അനുയായികളുടേയും മനസ്സില്‍ ഇന്നും അനീതിക്കെതിരായ സാമൂഹ്യ ഇടപെടലുകളുടെ രക്തനക്ഷത്രമായി അദ്ദേഹം ശോഭിക്കുന്നു. ജൂലൈ 14ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ആനന്ദപുരം ഇ.എം.എസ്.ഹാളില്‍ നടത്തുന്ന അനുസ്മരണ സമ്മേളനം മുന്‍ നിയമസഭാസ്പീക്കറും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ‘മാനവീയം-നവമാധ്യമങ്ങളുടെ ലോകത്ത് ‘ എന്ന വിഷയത്തെ ആസ്പദമാക്കി ദേശാഭിമാനി റസി.എഡിറ്റര്‍, പി.എം.മനോജ് വിഷയാവതരണം നടത്തും. ഡേവീസ് തെക്കേക്കരയുടെ ജീവിതം ആസ്പദമാക്കി മകന്‍ ഡെലിന്‍ ഡേവീസ് നിര്‍മ്മിച്ച ഡോക്യുമെന്ററി ചിത്രം പ്രദര്‍ശനവും ഉണ്ടായിരിക്കും. വിദ്യഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.
കൈപിടിയിലൊതുക്കാം സിവില്‍സര്‍വ്വീസ് അനുഭവസാക്ഷ്യവുമായി ശ്രീഹരി കള്ളിക്കാട്ട് സെന്റ് ജോസഫ്‌സില്‍
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളും സിവില്‍സര്‍വ്വീസ്‌ക്ലബ്ബും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീഹരികള്ളിക്കാട്ടിന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി. അദ്ദേഹത്തിന്റെ ജീവിതാനുഭവം കുട്ടികളില്‍ ഒരു പുത്തന്‍ ഉണര്‍വേകി. ഇതോടനുബന്ധിച്ച് പെയിന്‍ആന്റ് പേലിയേറ്റീവ് കെയര്‍ യൂണിറ്റിലെ അംഗങ്ങളെ സഹായിക്കുന്നതിനായി കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. സിവില്‍ സര്‍വ്വീസ് ക്ലബ്ബ് ജോ.കോഡിനേറ്റര്‍ ഡോ.മനോജ്.എ.എല്‍., എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍മാരായ ബീന.സി.എ., ഡോ.ബിനു.ടി.വി,എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വെളിയത്ത് കൊച്ചക്കന്‍ മകന്‍ ധര്‍മ്മദാസ് (85) നിര്യാതനായി.
ഇരിങ്ങാലക്കുട : പാട്ടമാളിറോഡില്‍ വെളിയത്ത് കൊച്ചക്കന്‍ മകന്‍ ധര്‍മ്മദാസ് (85) നിര്യാതനായി. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്ജിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായിവിട്ടു കൊടുത്തു. മക്കള്‍ : കല(BARC മുംബൈ), ഹേംനാഥ് (മുംബൈ),ഹര്‍ഷന്‍ (ദുബായ്). മരുമക്കള്‍ : പ്രസാദ്,സോണിയ, അല്‍പന,
കാട്ടുങ്ങച്ചിറയില്‍ മലമ്പാമ്പിനെ പിടികൂടി
ഇരിഞ്ഞാലക്കുട : കാട്ടുങ്ങച്ചിറ ഗ്യാസ്‌ഗോഡൗണിനു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നും 9 അടി നീളവും 10 കിലോയോളം തൂക്കവും വരുന്ന മലമ്പാമ്പിനെ കാട്ടുങ്ങച്ചിറ പള്ളിക്കാട് സ്വദേശികളായ സച്ചു, നിധീഷ്, അനൂപ്, ഫഹദ്, അല്‍ത്താഫ് എന്നിവരാണ് പിടികൂടിയത്. പറമ്പ് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്ന പണിക്കരാണ് മലമ്പാമ്പിനെ ആദ്യം കണ്ടത്. ഉടന്‍ തന്നെ സച്ചുവിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഏകദേശം 2 മണിയോടെയാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ മലമ്പാമ്പിനെ ഫോറെസ്റ്റ് അധികൃതര്‍ക്ക് കൈമാറി
ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ സ്ഥാപകദിനം ആഘോഷിച്ചു.
ഇരിങ്ങാലക്കുട : കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ സ്ഥാപകദിനം ആഘോഷിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ്മേനോന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാനവും, എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. കലാനിലയം സെക്രട്ടറി സതീഷ് വിമലന്‍, ഭരണസമിതി അംഗങ്ങളായ കെ നരേന്ദ്രവാര്യര്‍, എം ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഥകളി പരിചയപ്പെടുത്തുന്നതിനായ് നടത്തിയ ആസ്വാദഹന കളരിയില്‍ നളചരിതം 2-ാംദിവസത്തിലെ നളനും ദമയന്തിയും എന്ന ഭാഗവും അവതരിപ്പിച്ചു.
അഖില കേരള ഡോണ്‍ ബോസ്‌കോ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന് ജൂലൈ 20ന് ആരംഭിയ്ക്കും.
ഇരിങ്ങാലക്കുട : ഡോണ്‍ബോസ്‌കോ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന 27-ാമത് അഖില കേരള ഡോണ്‍ബോസ്‌കോ പ്രൈസ് മണി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റും ഇന്റര്‍സ്‌കൂള്‍ ടേബിള്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പും സമാരംഭിക്കുന്നു. സ്‌കൂളിലെ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഫ്‌ലഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജൂലൈ 20 ,21 ,22 ,തിയ്യതികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ജൂലൈ 20 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട ഡി വൈ എസ പി ഫേമസ് വര്‍ഗ്ഗിസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 9 മുതല്‍ രാത്രി 8 30 വരെയാണ് മത്സരങ്ങള്‍.ഒരുസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടത്തപെടുന്ന ഏക റാങ്കിങ് ടൂര്‍ണമെന്റ്,ടൂര്ണമെന്റിനോടൊപ്പം തന്നെ ഇന്റര്‍ സ്‌കൂള്‍ ചാംപ്യന്‍ഷിപ്പും അരങ്ങേറുന്ന സംസ്ഥാനത്തെ ഏകമത്സരം. മുന്നൂറോളം സംസ്ഥാന ദേശിയ ടേബിള്‍ ടെന്നീസ് പ്രതിഭകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം സ്‌കൂള്‍ മാനേജര്‍ ഫാ. മാനുവല്‍ മേവട നിര്‍വ്വഹിക്കും.
എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഇരിങ്ങാലക്കുടയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ഇരിങ്ങാലക്കുട : കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, വിലക്കയറ്റം തടയുക, വര്‍ഗീയതയെ ചെറുക്കുക, P F R DA നിയമം പിന്‍വലിക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകളെ പിന്തുണയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഇരിങ്ങാലക്കുടയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പൂതംകുളം പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ഹാള്‍ പരിസരത്ത് അവസാനിച്ചു. ധര്‍ണ്ണ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഇ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം ഇ.നന്ദകുമാര്‍ അധ്യക്ഷം വഹിച്ചു.ജില്ല ജോ. സെക്രട്ടറി പി.ബി.ഹരിലാല്‍ സ്വാഗതം പറഞ്ഞു.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു.
ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ അഭിയാന്‍ ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. ബി.ആര്‍.സി ഹാളില്‍ വച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ കൗസിലര്‍ സോണിയാ ഗിരി അധ്യക്ഷയായിരുന്നു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ അബ്ദുള്‍ ബഷീര്‍, മുഖ്യാതിഥിയായി. കൗണ്‍സിലര്‍മാരായ രമേഷ്‌കുമാര്‍, കെ. ഗിരിജ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇരിങ്ങാലക്കുട എ.ഇ.ഒ ടി.ടി.കെ ഭരതന്‍ സ്വാഗതവും ബി.പി.ഒ സുരേഷ്ബാബു എന്‍.എസ് നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. ജയേഷ്, ഡോ. മോളി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കാഴ്ച പരിമിതി, ശ്രവണപരിമിതി, ചലന പരിമിതി, മാനസിക വൈകല്യങ്ങള്‍, പഠനവൈകല്യം തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ക്യാമ്പുകള്‍ വിവിധ ദിവസങ്ങളിലായി നടക്കുന്നതാണ്.
ഇരിങ്ങാലക്കുട രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായകാരുണ്യ ശുശ്രൂഷക സംഗമം
ഇരിങ്ങാലക്കുട : രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാരുണ്യഭവനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നവരുടെ സംഗമം ഇരിങ്ങാലക്കുട രൂപതാഭവനത്തില്‍ വെച്ച് നടന്നു. രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വികാരി ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍ അദ്ധ്യക്ഷനായിരുന്നു. നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി. യു. തോമസ് തന്റെ അനുഭവം പങ്കുവെച്ചു. മോണ്‍. ജോയ് പാലിയേക്കര, റവ. ഫാ.ഡേവീസ് കിഴക്കുംതല എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഫാ. ജോസ് റാഫി അമ്പൂക്കന്‍ സ്വാഗതം ആശംസിച്ച യോഗത്തിന് ഫാ. സെബി കൂട്ടാലപ്പറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു. ഡോ. സിസ്റ്റര്‍ ഷെല്‍വി ഒ.പി. ക്ലാസ് നയിച്ചു.
നൂറുശതമാനം വിജയം നേടിയ ഇരിങ്ങാലക്കുട ശാന്തിനികേതനില്‍ വിജയാഘോഷം നടത്തി.
ഇരിങ്ങാലക്കുട : എസ് എല്‍ എല്‍ സി,പ്ലസ് ടു പരിക്ഷയില്‍ നൂറുശതമാനം വിജയം നേടിയ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ വിജയദിനാഘോഷം കലാമണ്ഡലം വൈസ്ചാന്‍സലര്‍ ഡോ.ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.എന്‍ സി എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ പി എന്‍ ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എസ് എന്‍ ഇ എസ് പ്രസിഡന്റ് കെ കെ കൃഷ്ണാനന്ദ ബാബു.സെക്രട്ടറി എ കെ ബിജോയ്,വൈസ് ചെയര്‍മാന്‍ എ എ ബാലന്‍,വൈസ് പ്രസിഡന്റ് പി കെ പ്രസന്നന്‍,ട്രഷറര്‍ എം വി ഗംഗാധരന്‍,ജോ.സെക്രട്ടറി കെ വി ജ്യോതിസ്,മനോജര്‍ എം എസ് വിശ്വനാഥന്‍,എം കെ അശോകന്‍ വൈസ് പ്രിന്‍സിപ്പാള്‍ നിഷാജിജോ,പി ടി എ പ്രസിഡന്റ് റീമ പ്രകാശ് എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും ഗുരുവന്ദനവും നടത്തി.