എടക്കുളം സ്‌കൂളില്‍ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു

372
Advertisement

എടക്കുളം: എടക്കുളം എസ്.എന്‍.ജിഎസ്.എസ്.യു.പി.സ്‌കൂളില്‍ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു. ജൂലൈ 13 ന് രാവിലെ നടന്ന മഹോത്സവം വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സിന്ധുഗോപന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍കെ.കെ.വത്സന്‍, എ.ആര്‍.ആശാലത, കെ.എസ്.തമ്പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ദീപ ആന്റണി സ്വാഗതവും സീഡ് കോ-ഓഡിനേറ്റര്‍ സി.ആര്‍.ജിജി. നന്ദിയും പറഞ്ഞു. മികച്ച കര്‍ഷകനായ പി.കെ.ധര്‍മ്മനെ കേരള കാര്‍ഷികസംഘം പഞ്ചാത്തംഗം സെക്രട്ടറിയും, സ്‌കൂള്‍ മാനേജരുമായ കെ.വി.ജിനരാജദാസന്‍ ആദരിച്ചു. ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഔഷധ സസ്യപ്രദര്‍ശനവും വില്‍പ്പനയും, നാടന്‍ പച്ചക്കറി വിത്തുകളുടെ വിതരണവും വില്‍പ്പനയും, നാടന്‍ ഭക്ഷ്യമേളയും ഉണ്ടായിരുന്നു. ‘ആരോഗ്യ മേഖലയിലെ അന്ധവിശ്വാസ ചൂഷണങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ച് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ഇരിങ്ങാലക്കുട മേഖല സെക്രട്ടറി റഷീദ് കാറളത്തിന്റെ ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു.

 

Advertisement