ഇരിങ്ങാലക്കുട ബാറില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ച ഗുണ്ടാ സംഘം പിടിയില്‍

2957
Advertisement

ഇരിങ്ങാലക്കുട : ജൂലൈ 4 – തിയ്യതി രാത്രി കല്ലട ബാറിന്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ച ഗുണ്ടാസംഘാങ്ങളായ കടുക് എന്നറിയപെടുന്ന പൊറത്തുശ്ശേരി ദേശത്ത് മണപ്പെട്ടി പ്രസാദ് , കടുപ്പശ്ശേരി തളിയ കാട്ടില്‍ ഉദയ സൂര്യന്‍ , ആനന്ദപുരം കാനാട്ട് വീട്ടില്‍ മോഹനന്‍ എന്നിവരെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി.ഇരിങ്ങാലക്കുടയിലെ ബാറിലെ വാഹനം പാര്‍ക്ക് ചെയ്ത സമയം ദേഹത്ത് മുട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.ഗുണ്ടാ ആക്രമണത്തില്‍ പരിക്കുപറ്റിയ രഞ്ജിത്തിന്റെ 5 പല്ലുകള്‍ നഷ്ടപെടുകയും, ശരീരത്തില്‍ മറ്റ് മുറിവുകള്‍ പറ്റുന്നതിനും ഇടയായിരുന്നു.പരിക്ക് പറ്റിയ രജ്ഞിത്ത് ഇരിഞ്ഞാലക്കുട സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു.ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ ഗുണ്ടാസംഘങ്ങളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച CCTV ക്യാമറകള്‍ പരിശോധന നടത്തിയതില്‍ നിന്നുമാണ് പോലീസിന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.കടുക് പ്രസാദിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ 5 ഓളം അടിപിടി കേസുകള്‍ നിലവിലുണ്ട്.

 

Advertisement