ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ സ്ഥാപകദിനം ആഘോഷിച്ചു.

432
Advertisement

ഇരിങ്ങാലക്കുട : കേരള സര്‍ക്കാര്‍ സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ സ്ഥാപകദിനം ആഘോഷിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ്മേനോന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാനവും, എന്‍ഡോവ്‌മെന്റ് വിതരണവും നടത്തി. കലാനിലയം സെക്രട്ടറി സതീഷ് വിമലന്‍, ഭരണസമിതി അംഗങ്ങളായ കെ നരേന്ദ്രവാര്യര്‍, എം ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്‍, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഥകളി പരിചയപ്പെടുത്തുന്നതിനായ് നടത്തിയ ആസ്വാദഹന കളരിയില്‍ നളചരിതം 2-ാംദിവസത്തിലെ നളനും ദമയന്തിയും എന്ന ഭാഗവും അവതരിപ്പിച്ചു.

 

Advertisement