സഹകരണ മേഖല സാധാരണക്കാരൻറെ അത്താണി:പ്രൊഫ: സി.രവീന്ദ്രനാഥ്

68

പുല്ലൂർ:‌ സമൂഹം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന കാലഘട്ടങ്ങളിലെല്ലാം സഹകരണ മേഖല അതിജീവനത്തിനായി അതിശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്‌ അഭിപ്രായപ്പെട്ടു .പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻറെ സ്മാർട്ട് പുല്ലൂർ പദ്ധതിയുടെ ഭാഗമായി ബാങ്ക് അതിർത്തിയിൽ പെട്ട പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഒന്ന് മുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥി ചലഞ്ച് കിറ്റ് വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി ക്ഷോഭങ്ങളുടെ കാലഘട്ടത്തിലും മഹാമാരിയുടെ കാലഘട്ടത്തിലും ജനങ്ങളെ സഹായിക്കാൻ,അവർക്ക് കൈത്താങ്ങാകാൻ സഹകരണ പ്രസ്ഥാനം എന്നും മുന്നോട്ട് വന്നിട്ടുണ്ട് . പ്രളയനാന്തര പുനരധിവാസത്തിനായി സഹകരണ മേഖല നടത്തിയ ഇടപെടൽ ഇതിന് ഉത്തമ ഉദാഹരണമാണ്.ഈ കോവിഡ് കാലത്തും ജനങ്ങളെ സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് സഹകരണ മേഖല ഏറ്റെടുത്തിട്ടുള്ളതെന്നും,ഗ്രീൻ പുല്ലൂരിന്റെ പ്രവർത്തനങ്ങൾ ഇത്തരുണത്തിൽ ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ചടങ്ങിൽ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ബാങ്ക് പ്രസിഡന്റുമായ ജോസ് .ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു .ബാങ്ക് അതിർത്തിയിലെ ഏകദേശം 1250 വിദ്യാർത്ഥികൾക്കാണ് തുണിസഞ്ചിയും, കുടയും, പുസ്തകവും,പേനയും,മാസ്ക്കും പച്ചക്കറിവിത്തുമടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യുന്നത് . ഭരണസമിതി അംഗങ്ങളായ രാജേഷ് പി .വി ,എൻ .കെ കൃഷ്‌ണൻ ,തോമസ് കാട്ടൂക്കാരൻ ,ഐ.എൻ രവി , രാധ സുബ്രൻ , വാസന്തി അനിൽകുമാർ , ഷീല ജയരാജ് ,സുജാത മുരളി , അനൂപ് പായമ്മൽ ,അനീഷ് എൻ .സി ,ശശി ടി .കെ തുടങ്ങിയവർ ആശംസകൾ നേർന്നു . ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരൻ സ്വാഗതവും സെക്രട്ടറി സപ്ന സി .എസ് നന്ദിയും പറഞ്ഞു .കോവിഡ് നിബന്ധനകൾക്കകത്ത് നിന്ന് കൊണ്ട് വാർഡ് അടിസ്ഥാനത്തിൽ സാമൂഹിക അകലവും ശുചിത്വവും പാലിച്ച് കൊണ്ടാണ് വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥി ചലഞ്ച് കിറ്റ് വിതരണം നടത്തുന്നത്.

Advertisement