കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനാറോളം പുരുഷ വനിതാ ടീമുകൾ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ ഗവണ്മെന്റ് കോളേജ് കാസറഗോടും വനിതാ വിഭാഗത്തിൽ നൈപുണ്യ കോളേജ് കൊരട്ടി ഒന്നാം സ്ഥാനം നെടി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും വിമല കോളേജ് തൃശൂരും പുരുഷ വനിതാ വിഭാഗങ്ങളിൽ യഥാക്രമം രണ്ടാം സ്ഥാനം കരസ്തമാക്കി. കോളേജ് മാനേജർ ഫാ ജേക്കബ് ഞെരിഞാംപള്ളി, കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആന്റഡ്രൂസ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ, ഇരിഞ്ഞാലക്കുട ഡി വൈ എസ് പി, കോളേജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി കല്യാൺ, ടൂർണമെന്റ് സ്പോൺസർമാരായിട്ടുള്ള കൊട്ടേക്കാട്ട്, തൊട്ടപ്പിള്ളി, പുന്നേലിപ്പറമ്പിൽ കുടുംബാംഗങ്ങൾ, കോർഡിനേറ്റർ കെ ജെ ജോസഫ് എന്നിവർ ചേർന്ന് സമ്മാനദാനം നടത്തി.
ഇരിങ്ങാലക്കുട SNBS സമാജം ശ്രീ. വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം സമാപിച്ചു
ഇരിങ്ങാലക്കുട: SNBS സമാജം ശ്രീ. വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ഇന്ന് 10/2/2023 ആറോട്ടോട് കൂടി സമാപിച്ചു. കാവടി മത്സരത്തിൽ ഒന്നാം സ്ഥാനം കോമ്പാറ വിഭാഗത്തിനും രണ്ടാം സ്ഥാനം പൂല്ലൂർ വിഭാഗത്തിനും മുന്നാം സ്ഥാനം ടൗൺ സെറ്റിനും ലഭിച്ചു. മികച്ച പൂക്കാവടികൾക്കും അച്ചടക്കത്തിനുമുള്ള ട്രോഫികളും കോമ്പാറ വിഭാഗത്തിനാണ് ലഭിച്ചത്.
മെറിറ്റ് ഡേ യിൽ കുട്ടിപ്രതിഭകളെ ആദരിച്ചു
ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് എൽ പി സ്കൂളിൽ FEIER 2K23 മെറിറ്റ് ഡേ യിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച കുട്ടികളെ ആദരിച്ചു. പി ടി എ പ്രസിഡന്റ് സുബീഷ് എം ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത Real Estate Consultant ഉം ആയ നിമ്മി ഡേവിഡ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ പി ടി എ പ്രസിഡന്റ് പി വി ശിവകുമാർ ആശംസകളർപ്പിച്ചു. കുട്ടികളുടെ നൈസർഗിഗമായ കഴിവുകൾ പ്രകടിപ്പിച്ച ദൃശ്യ വിരുന്നു പരിപാടിയുടെ മാറ്റ് കൂട്ടി. ഹെഡ്‌മിസ്ട്രെസ് സിസ്റ്റർ റിനെറ്റ് സ്വാഗതം ആശംസിച്ച യോഗത്തിൽ സ്കൂൾ ലീഡർ ദേവപ്രിയ കെ എച്ച് നന്ദി പ്രകാശിപ്പിച്ചു.
ഗൈഡ്സ് വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം
അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കായികാദ്ധ്യാപകൻ ആൽഡ്രിൻ ജെയിംസിന്റെയും , നീന്തൽ പരിശീലകൻ കെ.പി. ദേവസ്സി മാസ്റ്ററിന്റെയും നേതൃത്വത്തിൽ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി ആരംഭിച്ച പദ്ധതി പ്രിൻസിപ്പാൾ ഡോ. എ. വി. രാജേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. കെ. കൃഷ്ണൻ നമ്പൂതിരി , മാനേജ്‌മെന്റ് പ്രതിനിധി എ.സി. സുരേഷ്, പി.ടി.എ പ്രസിണ്ടന്റ് കെ.എസ്. സജു , ഗൈഡ്സ് ക്യാപ്റ്റൻ പ്രസീദ ടി.എൻ. , സ്റ്റാഫ് സെക്രട്ടറി ജസ്റ്റിൻ ജോൺ കെ., അദ്ധ്യാപകരായ രെജി എം. , ബിബി പി.എൽ എന്നിവർ പ്രസംഗിച്ചു.
കരൂപ്പടന്ന പള്ളിനടയില്‍ ആമ്പുലന്‍സ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ക്ക് പരുക്ക്
ഇരിങ്ങാലക്കുട : കരൂപ്പടന്ന പള്ളിനടയില്‍ ആമ്പുലന്‍സ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ക്ക് പരുക്ക്. വാഹനത്തില്‍ മറ്റു യാത്രികര്‍ ഉണ്ടായിരുന്നില്ലാ.നാട്ടുകാര്‍ വാഹനം വെട്ടി പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി ഓട്ടു പുരയ്ക്കല്‍ വിജയന്‍ മകന്‍ ജ്യോതിസ് (23), സഹായി പുല്ലൂറ്റ് സ്വദേശി പ്രവീണ്‍ (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ജ്യോതിസിനെ ഇരിങ്ങാലക്കുട സഹകരണ ആശുപതിയിലും പ്രവീണിനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. കരൂപ്പടന്ന പാലപ്രക്കുന്ന് ഓണ്‍ ലൈഫിന്റെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്
ഡി വൈ എഫ് ഐ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: അദാനിക്കായി നിലകൊള്ളുന്ന കേന്ദ്രസർക്കാരിനും, പൊതുമേഖല വിൽപ്പനക്കും, സ്വകാര്യ വൽക്കരണത്തിനും, യുവജന വഞ്ചനക്കും എതിരെ ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ബി എസ് എൻ എൽ ഓഫീസിന് മുൻപിൽ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഡി. വൈ. എഫ്. ഐ. ജില്ലാ വൈസ് പ്രസിഡന്റ് സി ആർ കാർത്തിക ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഐ വി സജിത്ത് സ്വാഗതവും, ബ്ലോക്ക് പ്രസിഡന്റ് അതീഷ് ഗോകുൽ അധ്യക്ഷനും ആയിരുന്നു. ഡി വൈ എഫ് ഐ മുൻ ബ്ലോക്ക് സെക്രട്ടറി വി എ അനീഷ്, കർഷക സംഘം ഏരിയ പ്രസിഡന്റ് ടി എസ് സജീവൻ മാസ്റ്റർ, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു പ്രഭാകരൻ,എസ് എഫ് ഐ ഏരിയ സെക്രട്ടറി ദീപക് ദേവ് ബ്ലോക്ക് സെക്രട്ടറിയറ്റ് അംഗങ്ങളായ അഖിൽ ലക്ഷ്മണൻ, എം. എസ്. സഞ്ചയ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രസ്സി പ്രകാശൻ നന്ദി പറഞ്ഞു.
കൃത്രിമ കൈ വികസിപ്പിക്കാന്‍ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് രണ്ട് ലക്ഷം രൂപയുടെ ഫണ്ടിംഗ്
ഇരിങ്ങാലക്കുട: അംഗ പരിമിതർക്കായി കുറഞ്ഞ ചെലവിൽ കൃത്രിമ കൈ വികസിപ്പിച്ചെടുക്കാനുള്ള പ്രോജക്ടിന് ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് കേരള സ്റ്റാർട്ട് അപ്പ് മിഷൻ്റെ രണ്ട് ലക്ഷം രൂപയുടെ ഫണ്ടിംഗ്. വിദ്യാര്‍ഥികളായ ഷോൺ എം സന്തോഷ്, ഐശ്വര്യ എബി, അലീന ജോൺ ഗ്രേഷ്യസ്, ഐവിൻ ഡയസ് എന്നിവരുടെ സംഘം ഐഡിയ ഫെസ്റ്റിൽ നടത്തിയ അവതരണത്തിന് ആണ് അംഗീകാരം. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം അസിസ്റ്റൻ്റ് പ്രഫസറും ഐ ഇ ഡി സി നോഡൽ ഓഫീസറുമായ ഒ രാഹുൽ മനോഹർ ആണ് ടീമിൻ്റെ മെൻ്റർ. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. കാരൻ ബാബുവാണ് കോ-മെൻ്റർ. കല്ലേറ്റിൻകര നിപ്മറുമായി സഹകരിച്ച് ഒരു വർഷം മുൻപ് ആരംഭിച്ച പ്രോജക്ടിൻറ അടുത്ത ഘട്ടത്തിനായി ആണ് തുക വിനിയോഗിക്കുക. കെ കൃഷ്ണൻ, എസാജ് വിൽസൺ എന്നിവരടങ്ങുന്ന സംഘം ഇതിൻ്റെ ബീറ്റാ പ്രോട്ടോടൈപ് വികസിപ്പിച്ചിരുന്നു. ഈ പ്രോജക്ടിന് ലഭിച്ച അംഗീകാരം സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകൾ ഏറ്റെടുക്കാൻ വിദ്യാർഥികൾക്ക് പ്രചോദനമാകുമെന്ന് എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ ജോയിൻ്റ് ഡയറക്ടർമാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ ആൻ്റണി ഡേവിസ്, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ എന്നിവർ അഭിനന്ദിച്ചു.
രണ്ടാമത് കലാഭവൻ കബീർ മെമ്മോറിയൽ ഷട്ടിൽ ടൂർണമെന്റ് സമാപിച്ചു
വാശിയേറിയ ഫൈനൽ മത്സരത്തിൽ അജിത് കുമാർ, മനോജ് മേനോൻ സഖ്യം 21-18,21-14 ഹാഫി അറക്കൽ സഖ്യത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. നോൺ മെഡലിസ്റ്റ് വിഭാഗത്തിൽ അബ്രഹാം സ്റ്റാൻലി, മാസ്റ്റർ ശ്രീക്കുട്ടൻ സഖ്യം ഫാദർ ബിജു സഖ്യത്തെ പരാജയപ്പെടുത്തി. ടൂർണമെന്റിൽ പങ്കെടുത്ത സൂപ്പർ സീനിയർ കളിക്കാരായ സാംസൺ എബ്രഹാം എന്നവരെ ആദരിച്ചു. കണ്ണൂർ ജില്ലാ ജഡ്ജ് ജോമോൻ ജോൺ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്റ്റാൻലി മാമ്പിള്ളി പ്രസിഡണ്ട് ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമി, പീറ്റർ, ജോസഫ്,സീനിയർ വൈസ് പ്രസിഡണ്ട് തൃശ്ശൂർ ജില്ല ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ, ജലീൽ കായംകുളം,അഡ്വക്കേറ്റ് ഡേവിസ് നെയ്യൻ എന്നിവർ സംസാരിച്ചു.
ഇരിങ്ങാലക്കുട നഗരസഭാ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 150 – ആം വാർഷികാഘോഷ സംഘാടകസമിതി രൂപീകരിച്ചു.
ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ 150-ന്റെ നിറവിലേക്ക് കടക്കുകയാണ്. പ്രൗഢ ഗംഭീരമായി വാർഷികം ആഘോഷിക്കാൻ വേണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരിയുടെ അധ്യക്ഷതയിൽസ്വാഗത സംഘ രൂപീകരണം നടന്നു.. യോഗത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോക്ടർ ബിന്ദു നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് ജിഷ ജോബി സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ എം കെ മുരളി ആമുഖപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ . ചാർളി ടി വി ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, സി സി ഷിബിൻ,പാർലമെൻററി പാർട്ടി പ്രതിനിധികളായി അഡ്വക്കേറ്റ് കെ.ആർ. വിജയ, അൽഫോൻസാ തോമസ്, മുൻ നഗരസഭാ ചെയർമാൻ എം പി ജാക്സൺ,OSA പ്രസിഡന്റ്പ്രൊഫ്. ജോസ് തേക്കെത്തല, PTA പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ നേർന്നു.പൂർവ്വ അധ്യാപകർ,പൂർവ വിദ്യാർത്ഥികൾ തുടങ്ങിനിരവധി പേർ പങ്കെടുത്തു. പ്രധാനാധ്യാപിക .ലത നന്ദി പറഞ്ഞു
അനുവദനീയമായ വിഹിതം കേരളത്തിന് നൽകുന്നത് അനിവാര്യം -സി എൻ ജയദേവൻ
ഇരിങ്ങാലക്കുട :കേരളത്തിലെ ജനങ്ങളുടെ വിദേശ സാമ്പത്തിക വിനിമയത്തിന് ആനുപാതികമായി കേന്ദ്രം കേരളത്തിന് അനുവതിച്ചു തരേണ്ട റേഷൻ വിഹിതം ക്രമേണ കുറവ് വരുത്തിക്കൊണ്ട്, കേരള ജനതയോട് കാണിക്കുന്ന അവഗണന കേന്ദ്ര സർക്കാർ നിർത്തലാക്കണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ ആവശ്യപ്പെട്ടു. കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയിലെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ പടിയൂർ ലോക്കൽ കമ്മിറ്റി കാക്കാത്തുരുത്തിയിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ ജനങ്ങളുടെ പറമ്പരാഗതമായ വിശ്വാസപ്രമാണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയും,ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യത്തിനും, രാഷ്രീയ നേട്ടത്തിനും വേണ്ടി കേന്ദ്ര സർക്കാർ നിരന്തര ശ്രമം തുടരുന്നതായും അദ്ദേഹം കൂട്ടിച്ചർത്തുകെ വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, വി ആർ രമേശ്, ലത സഹദേവൻ, അനിത രാധാകൃഷ്ണൻ,കെ പി. കണ്ണൻ എന്നിവർ പ്രസംഗിച്ചു.കാറളത്ത് മുന്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു,കെ എസ്. ബൈജു അധ്യക്ഷത വഹിച്ചു, ടി വി. വിപിൻ, ഷീല അജയഘോഷ്, മോഹനൻ വലിയാട്ടിൽ, പ്രിയ സുനിൽ എന്നിവർ പ്രസംഗിച്ചു.ഇരിങ്ങാലക്കുട ആല്‍ത്തറക്കല്‍ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട് ടി.കെ സുധീഷ് ഉത്ഘാടനം ചെയ്തു ,കെ എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു, ബെന്നി വിൻസെന്റ്, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ, കെ സി. മോഹൻലാൽ, വർദ്ധനൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്
ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ കരിദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് ചേർന്ന പൊതു സമ്മേളനം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. വി സി വർഗീസ്, വിജയൻ ഇളയേടത്ത്, പോൾ കരുമാലിക്കൽ, സിജു യോഹന്നാൻ, എ സി സുരേഷ്, ബിജു പോൾ അക്കരക്കാരൻ, ജെയ്സൺ പാറെക്കാടൻ, ശ്രീറാം ജയബാലൻ തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു.
ബജറ്റിൽ തിളങ്ങി ഇരിങ്ങാലക്കുട; സമഗ്ര വളർച്ചയ്ക്ക് കുതിപ്പേകും: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട: തിളക്കമാർന്ന ബജറ്റാണ് ഇരിങ്ങാലക്കുടയ്ക്ക് എൽഡിഎഫ് സർക്കാർ രണ്ടാംകുറിയും സമ്മാനിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഏതാണ്ട് 650 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിനായും ശുപാർശ ചെയ്‌തിരിക്കുന്നത്. കാർഷികമേഖലക്കും പശ്ചാത്തലസൗകര്യത്തിനും ഗതാഗതമേഖലയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജലസേചന സൗകര്യങ്ങൾക്കും സാംസ്‌കാരികരംഗത്തിനും സമതുലിതമായ ഊന്നൽ നൽകുന്ന മാതൃകാ ബജറ്റാണ് ഇരിങ്ങാലക്കുടക്ക് ഇതെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.മുഖ്യമായും കാർഷികമേഖലയായ മണ്ഡലത്തിന്റെ കാർഷികവളർച്ചയ്ക്ക് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ നടത്തിയിരിക്കുന്നത്. കോന്തിപുലം പാടത്ത് സ്ഥിരം തടയണ കർഷകരുടെ ദീർഘകാലാവശ്യമാണ്. ബജറ്റിൽ അതിനായി 12.21 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പടിയൂർ പൂമംഗലം കോൾ വികസനത്തിന് മൂന്നുകോടി നീക്കിവെച്ചു. മണ്ഡലത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന് ഇരുപതു കോടി രൂപ അനുവദിച്ചതും ഈ ദിശയിലുള്ള വലിയ കാൽവെപ്പാണ്. മണ്ഡലത്തിന്റെ സമഗ്ര കാർഷികവികസനം മുൻനിർത്തി നടപ്പാക്കുന്ന ‘പച്ചക്കുട’ പദ്ധതിക്ക് വലിയ പ്രോത്സാഹനമാകും ബജറ്റിലെ കാർഷികനിർദേശങ്ങളെന്നും മന്ത്രി പറഞ്ഞു. ‘പച്ചക്കുട’ പദ്ധതിയ്ക്ക് ഒരു കോടി നീക്കിവെക്കാനും ബജറ്റിൽ ശുപാർശയുണ്ട്. ഭിന്നശേഷി പുനരധിവാസരംഗത്തെ കേരളത്തിലെ അഭിമാനസ്ഥാപനമായ ‘നിപ്മറി’ന് പന്ത്രണ്ടു കോടി രൂപയുണ്ട് ബജറ്റിൽ. ഉണ്ണായി വാരിയർ കലാനിലയത്തിന് അരക്കോടി രൂപ നീക്കിവെച്ചത് ഇരിങ്ങാലക്കുടയുടെ സാംസ്കാരികവളർച്ചക്കാകെ ഊർജ്ജം പകരും. ഇരിങ്ങാലക്കുട നാടകക്കളരി തിയറ്റര്‍ സമുച്ചയത്തിനു പത്തു കോടി നീക്കിവെക്കാനും ബജറ്റ് ശുപാർശ ചെയ്യുന്നു. കൊമ്പിടിഞ്ഞാമാക്കല്‍ ജംഗ്ഷന്‍ വികസനം (50 കോടി), ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് ചുറ്റുമതില്‍ (അഞ്ചു കോടി), കിഴുത്താണി ജംഗ്ഷന്‍ നവീകരണം മനപ്പടി വരെ കാനകെട്ടല്‍ (ഒരു കോടി), കാട്ടൂര്‍ കമ്മ്യൂണിറ്റി ഹെൽത് സെന്ററിന് പുതിയ കെട്ടിടം (രണ്ടു കോടി), നന്തി ടൂറിസം പദ്ധതി (പത്തു കോടി), അവുണ്ടര്‍ചാല്‍ പാലം (24 കോടി), കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡ് (85.35 കോടി), വെള്ളാനി പുളിയംപാടം സമഗ്ര പുനരുദ്ധാരണ പദ്ധതി (3.25 കോടി), കെ എൽ ഡി സി കനാല്‍- ഷണ്‍മുഖം കനാല്‍ സംയോജനം (ഇരുപത് കോടി), ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് നിര്‍മ്മാണം (അമ്പത് കോടി), ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഇഎം ആർ ഐ – സി ടി സ്‌കാൻ ഉള്‍പ്പെടെ സ്കാനിംഗ് യൂണിറ്റ് (പതിനഞ്ചു കോടി), ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയം (പത്തു കോടി), ഇരിങ്ങാലക്കുട-മൂരിയാട്-വേളൂക്കര കുടിവെള്ള പദ്ധതി (72 കോടി), ജുഡീഷ്യല്‍ കോര്‍ട്ട് കോംപ്ലക്സ് രണ്ടാം ഘട്ട നിര്‍മ്മാണം (67 കോടി), ആളൂര്‍ ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി (അമ്പതു കോടി), ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന്‍ നവീകര-ഭിന്നശേഷി സൗഹൃദമാക്കൽ-ലിഫ്റ്റ് നിര്‍മ്മാണ പ്രവൃത്തികൾ (രണ്ടു കോടി), ആളൂര്‍ ഗവ.കോളേജ് (25 കോടി), കാറളം ആലുക്കകടവ് പാലം (16കോടി), പടിയൂര്‍-പൊരിഞ്ഞനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം നിര്‍മ്മാണം (ആറു കോടി), ഇരിങ്ങാലക്കുട നഗരസഭ പൂമംഗലം പഞ്ചായത്ത് വേളൂക്കര പഞ്ചായത്ത് എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന കുളത്തുംപടിപാലം (രണ്ടര കോടി), കനോലി കനാല്‍ വീതിയും ആഴവും കൂട്ടല്‍ (50 കോടി), കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ് നിര്‍മ്മാണം (15 കോടി) എന്നിവ ബജറ്റിൽ ഇടം നേടിയതും സന്തോഷകരമാണ് – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഠാണ ചന്തക്കുന്ന് റോഡ് വികസനം പുനരധിവാസ ഹിയറിംഗ് പൂർത്തിയായി: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുടയിലെ ഠാണ ചന്തക്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന പുനരധിവാസ പാക്കേജിന്റെ ഹിയറിംഗ് നടപടികൾ പൂർത്തിയായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.പാർക്ക് റോഡ് ലയൺസ് ക്ലബ് ഹാളിൽ നടന്ന ഹിയറിംഗിൽ നേരിട്ടെത്തി മന്ത്രി ബിന്ദു സ്ഥിഗതികൾ വിലയിരുത്തി. ഹിയറിംഗിൽ പ്രദേശത്തെ ഭൂരിപക്ഷം ആളുകളും പങ്കെടുത്തു.പദ്ധതിപ്രദേശത്ത് വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂർണ്ണമായും നഷ്ടപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പാക്കാനായി നടത്തിയ ഹിയറിംഗ് വിജയകരമായിരുന്നുവെന്ന് മന്ത്രി ഡോ.ബിന്ദു പറഞ്ഞു.പദ്ധതിയുടെ അഡ്മിനിസ്ട്രേറ്ററായ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഹിയറിംഗ് നടപടികൾ പൂർത്തീകരിച്ചത്. ഹിയറിങ്ങിന്റെ അടിസ്ഥാനത്തിൽ പുനരധിവാസ പാക്കേജ് തയ്യാറാക്കി ലാൻഡ് റവന്യു കമ്മിഷണർക്ക് സമർപ്പിക്കും.തുടർന്ന് ലാൻഡ് റവന്യു കമ്മിഷണർ അംഗീകരിച്ച പാക്കേജ് ആയിരിക്കും ഗുണഭോക്താക്കൾക്ക് ലഭ്യമാകുക. അതിനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കും.മുഴുവൻ ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നും നാടിന്റെ വികസനത്തിനായി മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും എത്രയും വേഗം നടപടികൾ പൂർത്തിയാക്കി നാടിന്റെ ചിരകാലാഭിലാഷം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി ഡോ ആർ. ബിന്ദു വ്യക്തമാക്കി.
കാറളം കൃഷി ഭവനിൽ സ്ഥിരം കൃഷി ഓഫിസറെ നിയമിച്ച് കർഷകരുടെ ദുരിതത്തിന് അറുതി വരുത്തണം കർഷക കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി
കാറളം: കൃഷി ഭവനിൽ സ്ഥിരം കൃഷി ഓഫിസറെ നിയമിച്ച് കർഷകരുടെ ദുരിതത്തിന് അറുതി വരുത്തണം എന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാറളം കൃഷി ഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.മുൻ കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ പരിപാടി ഉൽഘാടനം ചെയ്തു.കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് കെ ബി ഷമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷക കോൺഗ്രസ്സ് മുൻ ജില്ലാ പ്രസിഡൻ്റ് എൻ എം ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.കോൺഗ്രസ്സ് നേതാക്കളായ തിലകൻ പൊയ്യാറ,സുബീഷ് കാക്കനാടൻ, വി ഡി സൈമൺ, വേണു കുട്ടശാംവീട്ടിൽ, ഇ ബി അബ്ദുൾ സത്താർ,സണ്ണി തട്ടിൽ,ലൈജു ആൻ്റണി,സുനിൽ ചെമ്പിപറമ്പിൽ,ജോയ് നടക്കലാൻ,രാംദാസ് വെളിയംകോട്ട്,പ്രമീള അശോകൻ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര ബജറ്റിനെതിരെ യുവജന പ്രതിഷേധം
കേന്ദ്രബജറ്റിലെ യുവജന വിരുദ്ധതയ്ക്കും കേരളത്തിനെതിരെയുള്ള അവഗണനയ്ക്കും എതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ ആർ എൽ ശ്രീലാൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് അതീഷ് ഗോകുൽ അധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി ഐ വി സജിത്ത് സ്വാഗതവും ബ്ലോക്ക് ട്രെഷറർ വിഷ്ണു പ്രഭാകരൻ നന്ദിയും പറഞ്ഞു.സെക്രട്ടേറിയറ്റ് അംഗങ്ങളായ ശരത് ചന്ദ്രൻ, കെ ഡി യദു, അഖിൽ ലക്ഷ്മണൻ, രഞ്ജു സതീഷ്, എം എസ് സഞ്ചയ്, എസ് എഫ് ഐ ഏരിയ സെക്രട്ടറി അഷ്‌റിൻ കളക്കാട്ട്, ഏരിയ പ്രസിഡന്റ് കെ വി മിഥുൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു വീടിന് ഒരു കോഴി, ഒരു ക്ലാസ്സിന് ഒരു ആട് എന്ന പദ്ധതി ഉത്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : വിദ്യാർത്ഥികളിലെ സമഗ്ര വളർച്ച ലക്ഷ്യം വച്ചു കൊണ്ട് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തോടൊപ്പം സമ്പാദ്യശീലം സഹജീവി സ്നേഹം തുടങ്ങിയവയിലൂടെ കുട്ടികളെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന് ‘ ഒരു വീടിന് ഒരു കോഴി, ഒരു ക്ലാസ്സിന് ഒരു ആട് ‘ എന്ന പദ്ധതി താണിശ്ശേരി ഡോളേഴ്സ് ചർച്ചിലെ സെ . വിൻസെന്റ് -ഡി -പോൾ സംഘടനയും സോഷ്യൽ ആക്ഷൻ നും കൈകോർത്തതിന്റെ ഫലമായി താണിശ്ശേരി എൽ.എഫ്.എൽ.പി.സ്കൂളിൽ നടപ്പിലായി. 120 – ഓളം കോഴികളെയും ആടുകളെയും നൽകുന്ന സംരംഭം വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ലിജു പോൾ പറമ്പത്ത് , ഹെഡ് മിസ്ട്രസ് മോളി കെ.ജെ, സെന്റ്. വിൻസെന്റ് ഡി പോൾ പ്രസിഡന്റ് ജെൻസൻ ചക്കാലക്കൽ, സോഷ്യൽ ആക് ഷൻ പ്രസിഡന്റ് ബൈജു കൂനമ്മാവ്, പി.ടി.എ.പ്രസിഡന്റ് അരുൺ ജോസഫ് ,എം.പി.ടി.എ.പ്രസിഡന്റ് ജിലു സിനോജ്, വിമി വിൻസന്റ് എന്നിവർ പ്രസംഗിച്ചു.
അവിട്ടത്തൂർ ഉത്സവം സമാപിച്ചു
അവിട്ടത്തൂർ: മഹാദേവ ക്ഷേത്രത്തിലെ പത്തു ദിവസം നീണ്ടു നിന്ന ഉത്സവം വ്യാഴാഴ്ച ആറാട്ടോടെ സമാപിച്ചു. ക്ഷേത്ര കുളമായ അയ്യൻച്ചിറയിൽ നടന്ന ആറാട്ടിന് നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രം തന്ത്രി വടക്കെടത്ത് പെരുമ്പ്ടപ്പ് ദാമോദരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. പതിമൂന്ന് പ്രദക്ഷിണത്തിനു ശേഷം കൊടിയിറക്കി. ഭക്തജനങ്ങൾക്ക് ആറാട്ട് കഞ്ഞി വിതരണം നടത്തി.
ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് ഇരിങ്ങാലക്കുടയിൽ സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: സി പി ഐ എം സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് ഇരിങ്ങാലക്കുടയിൽ സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു. ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ,കെ സി പ്രേമരാജൻ, അഡ്വ.കെ ആർ വിജയ എന്നിവർ പ്രസംഗിച്ചു. മാർച്ച 5 ന് വൈകീട്ട് അഞ്ചിന് മുൻ സിപ്പൽ മൈതാനത്താണ് സ്വീകരണം. ഭാരവാഹികൾ – മന്ത്രി ഡോ.ആർ ബിന്ദു, പ്രൊഫ.കെ യു അരുണൻ (രക്ഷാധികാരികൾ ) അശോകൻ ചരുവിൽ (ചെയർമാൻ) വി എ മനോജ് കുമാർ (കൺവീനർ) ഉല്ലാസ് കളക്കാട്ട് (ട്രഷറർ)
ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ ആൻഡ് ഇലകട്രോണിക്സ് വിഭാഗത്തിൻ്റെ പൂർവ വിദ്യാർത്ഥി സംഗമം നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് ഇലക്ട്രിക്കൽ ആൻഡ് ഇലകട്രോണിക്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. ഫിസിക്സ് വിഭാഗം മുൻ പ്രഫസർ എൻ ആർ പ്രേമകുമാർ സംഗമം ഉദ്ഖാടനം ചെയ്തു. കഴിഞ്ഞ നാല് വർഷങ്ങളിലായി ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ തങ്ങളുടെ പഠന തൊഴിൽ മേഖലകളിലെ അനുഭവങ്ങൾ പങ്കിട്ടത് നവ്യാനുഭവമായി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. എ എൻ രവിശങ്കർ, പ്രൊഫസ്സർ എം നന്ദകുമാർ, അലുംനി അസോസിയേഷൻ വൈസ് പ്രസിഡൻ്റ് എ വി റോസ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ നിതിൻ കെ എസ്, ഫെബിൻ രാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാരിയർ സമാജം സ്ഥാപിത ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിത ദിനം ആചരിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ് പതാക ഉയർത്തി. സ്ഥാപിത ദിന സന്ദേശം നൽകി. യൂണിറ്റ് ജോ : സെക്രട്ടറി എസ്.കൃഷ്ണകുമാർ, എ.അച്ചുതൻ , മാപ്രാണം കൃഷ്ണകുമാർ, ദുർഗ്ഗ ശ്രീകുമാർ , കെ.വി.രാജീവ് വാരിയർ , കെ.വി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മധുരം നൽകി.