ഗൈഡ്സ് വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം

30

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കായികാദ്ധ്യാപകൻ ആൽഡ്രിൻ ജെയിംസിന്റെയും , നീന്തൽ പരിശീലകൻ കെ.പി. ദേവസ്സി മാസ്റ്ററിന്റെയും നേതൃത്വത്തിൽ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി ആരംഭിച്ച പദ്ധതി പ്രിൻസിപ്പാൾ ഡോ. എ. വി. രാജേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ. കെ. കൃഷ്ണൻ നമ്പൂതിരി , മാനേജ്‌മെന്റ് പ്രതിനിധി എ.സി. സുരേഷ്, പി.ടി.എ പ്രസിണ്ടന്റ് കെ.എസ്. സജു , ഗൈഡ്സ് ക്യാപ്റ്റൻ പ്രസീദ ടി.എൻ. , സ്റ്റാഫ് സെക്രട്ടറി ജസ്റ്റിൻ ജോൺ കെ., അദ്ധ്യാപകരായ രെജി എം. , ബിബി പി.എൽ എന്നിവർ പ്രസംഗിച്ചു.

Advertisement