വനിതാ ദിനത്തിൽ സുബീനക്ക് അഭിനന്ദനം നേർന്ന് എം .പി പ്രതാപൻ

256

ഇരിങ്ങാലക്കുട : എസ് .എൻ .ബി .എസ് സമാജം മുക്തിസ്ഥാൻ പൊതുശ്മശാനത്തിൽ ജോലി ചെയ്യുന്ന സുബീന റഹ്‌മാന്‌ അഭിനന്ദനം അർപ്പിക്കാൻ തൃശൂർ എം .പി ടി .എൻ പ്രതാപൻ എത്തി .സുബീനയുടെ മന സാന്നിദ്ധ്യത്തെയും എന്തും നേരിടാനുള്ള ചങ്കുറപ്പിനെയും എം .പി പ്രത്യേകം അഭിനന്ദിച്ചു .ആണുങ്ങൾ പോലും ജോലി ചെയ്യാൻ മടിക്കുന്ന ശ്മശാനത്തിലെ ജോലി ഏറ്റെടുത്തു ചെയ്യാൻ തയ്യാറായ സുബീനക്ക് തൻറെ എല്ലാവിധ പിന്തുണയും സഹായവും ഉണ്ടായിരിക്കുമെന്ന് എം .പി പ്രതാപൻ പറഞ്ഞു .

Advertisement