കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്

24
Advertisement

ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ കരിദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരത്ത് ചേർന്ന പൊതു സമ്മേളനം മണ്ഡലം കോൺഗ്രസ്‌ പ്രസിഡണ്ട് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സമ്മേളനം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. വി സി വർഗീസ്, വിജയൻ ഇളയേടത്ത്, പോൾ കരുമാലിക്കൽ, സിജു യോഹന്നാൻ, എ സി സുരേഷ്, ബിജു പോൾ അക്കരക്കാരൻ, ജെയ്സൺ പാറെക്കാടൻ, ശ്രീറാം ജയബാലൻ തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു.

Advertisement