സെന്റ് ജോസഫ്‌സ് കോളേജില്‍ മാലിന്യസംസ്‌ക്കരണത്തെക്കുറിച്ച് അവബോധക്ലാസ്സ് സംഘടിപ്പിച്ചു

127
Advertisement

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍എസിഎസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വീടുകളിലെ മാലിന്യസംസ്‌ക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി അവബോധക്ലാസ്സ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാകേഷ് കെ.ഡി. ക്ലാസ്സ് നയിച്ചു. എന്‍എസ്എസില്‍ പുതിയതായി അംഗത്വമെടുത്തവരുടെ എന്റോള്‍മെന്റും, പച്ചക്കറി വിത്ത് വിതരണവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. പരിപാടികള്‍ക്ക് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബീന.സി.എ., ഡോ.ബിനു.ടി.വി, ബാസില ഹംസ, ആതിര കൃഷ്ണന്‍, ശ്രീലക്ഷ്മി.യു.ടി, എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement