ഇരിങ്ങാലക്കുട നഗരസഭാ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 150 – ആം വാർഷികാഘോഷ സംഘാടകസമിതി രൂപീകരിച്ചു.

22
Advertisement

ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ 150-ന്റെ നിറവിലേക്ക് കടക്കുകയാണ്. പ്രൗഢ ഗംഭീരമായി വാർഷികം ആഘോഷിക്കാൻ വേണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരിയുടെ അധ്യക്ഷതയിൽസ്വാഗത സംഘ രൂപീകരണം നടന്നു.. യോഗത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോക്ടർ ബിന്ദു നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് ജിഷ ജോബി സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ എം കെ മുരളി ആമുഖപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ . ചാർളി ടി വി ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, സി സി ഷിബിൻ,പാർലമെൻററി പാർട്ടി പ്രതിനിധികളായി അഡ്വക്കേറ്റ് കെ.ആർ. വിജയ, അൽഫോൻസാ തോമസ്, മുൻ നഗരസഭാ ചെയർമാൻ എം പി ജാക്സൺ,OSA പ്രസിഡന്റ്പ്രൊഫ്‌. ജോസ് തേക്കെത്തല, PTA പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ നേർന്നു.പൂർവ്വ അധ്യാപകർ,പൂർവ വിദ്യാർത്ഥികൾ തുടങ്ങിനിരവധി പേർ പങ്കെടുത്തു. പ്രധാനാധ്യാപിക .ലത നന്ദി പറഞ്ഞു

Advertisement