ഡി വൈ എഫ് ഐ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു

32

ഇരിങ്ങാലക്കുട: അദാനിക്കായി നിലകൊള്ളുന്ന കേന്ദ്രസർക്കാരിനും, പൊതുമേഖല വിൽപ്പനക്കും, സ്വകാര്യ വൽക്കരണത്തിനും, യുവജന വഞ്ചനക്കും എതിരെ ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ബി എസ് എൻ എൽ ഓഫീസിന് മുൻപിൽ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു.ഡി. വൈ. എഫ്. ഐ. ജില്ലാ വൈസ് പ്രസിഡന്റ് സി ആർ കാർത്തിക ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി ഐ വി സജിത്ത് സ്വാഗതവും, ബ്ലോക്ക്‌ പ്രസിഡന്റ് അതീഷ് ഗോകുൽ അധ്യക്ഷനും ആയിരുന്നു. ഡി വൈ എഫ് ഐ മുൻ ബ്ലോക്ക്‌ സെക്രട്ടറി വി എ അനീഷ്, കർഷക സംഘം ഏരിയ പ്രസിഡന്റ് ടി എസ് സജീവൻ മാസ്റ്റർ, എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു പ്രഭാകരൻ,എസ് എഫ് ഐ ഏരിയ സെക്രട്ടറി ദീപക് ദേവ് ബ്ലോക്ക്‌ സെക്രട്ടറിയറ്റ് അംഗങ്ങളായ അഖിൽ ലക്ഷ്മണൻ, എം. എസ്. സഞ്ചയ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പ്രസ്സി പ്രകാശൻ നന്ദി പറഞ്ഞു.

Advertisement