തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനം; കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു

306
Advertisement

ഇരിങ്ങാലക്കുട :തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനം ഇരിങ്ങാലക്കുടയിലേക്ക് മാറുന്നതിനോടനുബന്ധിച്ചുള്ള കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപന കര്‍മം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു.എം എല്‍ എ പ്രൊഫ.കെ .യു അരുണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ ഐ.പി.എസ് മുഖ്യാതിഥിതിയായിരുന്നു.തൃശ്ശൂര്‍ റൂറല്‍ പോലീസ് മേധാവി കെ പി വിജയകുമാര്‍,നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യ ഷിജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ അംബിക, ഡി.വൈ.എസ്.പി പി.സി ഹരിദാസന്‍, അഡീഷണല്‍ എസ്.പി ദേവമനോഹര്‍, തൃശൂര്‍ ജില്ല റൂറല്‍ കമ്മറ്റി സെക്രട്ടറി കെ.രാധാകൃഷ്ണന്‍,തൃശൂര്‍ ജില്ല റൂറല്‍ കമ്മറ്റി പ്രസിഡന്റ് ബിനയന്‍, ഇരിങ്ങാലക്കുട എസ്.ഐ നിസാം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

Advertisement