ജില്ല സ്കൂൾ കലോൽസവം മീഡിയ ഹബ്ബ്, സ്റ്റുഡിയോ തുറന്നു

37

ഇരിങ്ങാലക്കുട: ജില്ല സ്കൂൾ കലോത്സവത്തിന്റെ മീഡിയ ഹബ്, സ്റ്റുഡിയോ നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ , മുൻസിപ്പൽ വൈസ് ചെയർമാൻ ടി.വി.ചാർളി, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ അഡ്വ.ജിഷ ജോബി, കൗൺസിലർമാരായ അഡ്വ.. കെ.ആർ. വിജയ , പി.ടി. ജോർജ് ,മീഡിയ വൈസ് ചെയർമാൻ എ.സി. സുരേഷ്, പബ്ലിളിസിറ്റി കൺവീനർ കെ.കെ.ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement