അശ്ലീല വീഡിയോ കാണിച്ച് പെൺകുട്ടികളെ പീഡിപ്പിക്കാന് ശ്രമിച്ച യുവാവ് അറസ്റ്റിൽ

143

ഇരിങ്ങാലക്കുട:മാളയിൽ എട്ടും ഒമ്പതും വയസ്സായ പെൺകുട്ടികളെ മൊബൈലിൽ അശ്ലീല വീഡിയോ കണിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിലാണ് ശാന്തിനഗർ സ്വദേശി പിണ്ടിയത്ത് സരിത്തിനെ (36 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ബാബു കെ.തോമസ് അറസ്റ്റു ചെയ്തത്. ഹരിജന പീഡന നിയമം, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ മാസം ഏഴാം തിയ്യതിയാണ് കേസ്സിനാസ്പദമായ സംഭവം.കുട്ടികളെ ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചു വരുത്തി മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. ഇയാൾ രണ്ടായിരത്തി പതിമൂന്നിൽ മാള സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസ്സിൽ പ്രതിയായിരുന്നു. മാള ഇൻസ്പെക്ടർ വി.സജിൻശശി, എസ്.ഐ. നീൽ ഹെക്ടർ, സുരേഷ് തച്ചപ്പിള്ളി എ.എസ്.ഐ മാരായ എം.സുമൽ , കെ.വി.ജസ്റ്റിൽ , സീനിയർ സി.പി.ഒ മാരായ എം.എൽ.ജോബി, ഇ.എസ്.ജീവൻ, ജിബിൻ ജോസഫ്, കെ.എസ്.ഉമേഷ് സിന്ധു ജോസഫ് , സാജിത എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.മുങ്ങിയും പൊങ്ങിയും പ്രതി – വിടാതെ പിൻതുടർന്നു പോലീസ് പീഡനക്കേസിൽ പ്രതിയായ ശേഷം സരിത്ത് രണ്ടാഴ്ചയായി പോലീസിനെ വെട്ടിച്ച് ഒളിവിൽ താമസിച്ചിരുന്ന സ്ഥലങ്ങളിൽ പലരുമായി സൗഹൃദം സ്ഥാപിച്ച്‌ അവരിൽ നിന്ന് ബൊബൈൽ നമ്പറുകൾ സംഘടിപ്പിച്ച് ഒരു ദിവസം മാത്രം ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച് അടുത്ത ഒളിസങ്കേതം തേടുകയായിരുന്നു പതിവ്.. ഇങ്ങനെ രണ്ടാഴ്ചക്കുള്ളിൽ ചോറ്റാനിക്കര കോഴിക്കോട്ടു ഉടുപ്പി, കൊല്ലൂർ, ഹുബ്ലി എന്നിവിടങ്ങളിലാണ് ഇയാൾ മുങ്ങി നടന്നിരുന്നത്. ഇടയ്ക്ക് ഒരു സ്ഥലത്ത് മൊബൈൽ ഫോൺ ഓണാക്കി അവിടേക്ക് പോലീസിനെ ആകർഷിച്ച് ഉടൻ തന്നെ മറ്റൊരു സ്ഥലത്തേക്ക് കടക്കും.എന്നാൽ ഇയാളുടെ ഈ കുതന്ത്രത്തിൽ വീഴാതെ കൃത്യമായി വല വിരിച്ച് ഇയാൾക്ക്‌വേണ്ടിയുള്ള ആദ്യ യാത്രയിൽ തന്നെ പോലീസിന് പ്രതിയെ പിടികൂടാനും കഴിഞ്ഞു.

Advertisement