ജ്യോതിസ് കോളേജിലെ വിദ്യാർത്ഥികൾ ആഡ് ഓൺ കോഴ്സായ ടാലി എസ്സെൻഷ്യൽ ലെവൽ വൺ സർട്ടിഫിക്കറ്റ് നേടി

21
Advertisement

ഇരിങ്ങാലക്കുട: ജ്യോതിസ് ഐ ടി ജ്യോതിസ് കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ആഡ് ഓൺ കോഴ്സിന്റെ ഭാഗമായി ടാലി എസ്സെൻഷ്യൽ ലെവൽ വൺ കോഴ്സിന്‍റെ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ.എം വർഗ്ഗീസ് സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ടാലിയുടെയും മറ്റ് ആഡ് ഓൺ കോഴ്സുകളുടെയും ജോലി സാധ്യതകളെക്കുറിച്ചും സംസാരിച്ചു.ഇരിഞ്ഞാലക്കുടയിലെ ടാലി എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ട് സെന്ററിന്റെ കോഡിനേറ്റർ ഹുസൈൻ എം.എ സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ ബിജു പൗലോസ് ടാലി സർട്ടിഫിക്കറ്റിന് ഗവൺമെൻറ് അംഗീകാരം ലഭിച്ചതിനെ കുറിച്ചും ടാലിയും കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസും(കെയ്സ് ) ചേർന്ന് ഡിസംബർ മൂന്നിന് തൃശ്ശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്ന ജോബ് ഫെയർ 2022 നെ കുറിച്ചും വിശദീകരിച്ചു. ചടങ്ങിൽ അധ്യാപികമാരായ സുരയ്യ കെ.എം, ബിസിനി അജീഷ് ,നിത്യ പി.ബി തുടങ്ങിയവർ സംസാരിച്ചു. അനിത ടി.ആർ നന്ദിയും പറഞ്ഞു.

Advertisement