സിവിൽ സർവീസ് പരീക്ഷയിൽ 66-ാം റാങ്ക് നേടിയ അഖിലിനെ വീട്ടിലെത്തി അഭിനന്ദനമറിയിച്ച് മന്ത്രി ഡോ ആർ.ബിന്ദു

72

ഇരിങ്ങാലക്കുട : ഐ.എ. എസ് നേടി നാടിന്റെ അഭിമാനമായി മാറിയ അഖിൽ വി.മേനോന് നാടിനേയും നാട്ടുകാരേയും ചേർത്ത് പിടിച്ച് ഏറ്റവും മനുഷ്യതപരമായി സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയട്ടെയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയിൽ 66-ാം റാങ്ക് നേടിയ അഖിലിനെ വീട്ടിലെത്തി അഭിനന്ദനമറിയിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . സന്ദർശനത്തിന് മന്ത്രിയോടൊപ്പം സി.പി.ഐ ( എം) ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി ജയൻ അരിമ്പ്ര , ലോക്കൽ കമ്മിറ്റിയംഗങ്ങളായ എം. അനിൽകുമാർ, വി.സി. മണി എന്നിവരും ഉണ്ടായിരുന്നു.

Advertisement