കുഞ്ഞു മനസ്സുകളിൽ സന്തോഷം നിറക്കാൻ കളിപ്പാട്ടങ്ങളുമായ് തവനിഷ്

31
Advertisement

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ടോയ്‌സ് ചലഞ്ച് വഴി സമാഹരിച്ച കളിപ്പാട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അങ്കണവാടികൾക്ക് കൈ മാറി ഉൽഘാടനം നിർവഹിച്ചു. പൈതൃകം അങ്കണവാടിയിലെ ശോഭന ടീച്ചർ, ക്രൈസ്റ്റ് നഗർ അങ്കണവാടിയിലെ ഷീജ ടീച്ചർ എന്നിവർ കളിപ്പാട്ടങ്ങൽ ബിന്ദു ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ് പീണിക്കപറമ്പിൽ ആശംസകൾ അർപ്പിച്ചു. തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ഏയ്ഞ്ചൽ ജോൺ സ്വാഗതവും തവനിഷ് സ്റ്റുഡന്റ് പ്രസിഡന്റ്‌ ആന്റണി നന്ദിയും പറഞ്ഞു. ഡോ. സോണി ജോൺ, ഡോ. വിനിത, ഡോ സേവിയർ ജോസഫ്, പ്രൊഫ. വി. പി. ആന്റോ, ഡോ. വിൻസെന്റ് ഇ. ജെ, ഡോ. ഷീബ വർഗീസ്, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റേഴ്‌സ് ആയ പ്രൊഫ. മുവിഷ് മുരളി, പ്രൊഫ. റീജ യൂജിൻ, പ്രൊഫ. അയന വി. പി. ഡോ. സുബിൻ ജോസ്, ഡോ. സുരേഷ് ഗോവിന്ദ്, അമ്പതോളം തവനിഷ് വളന്റീയേഴ്‌സും പങ്കെടുത്തു.

Advertisement