സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

37

അവിട്ടത്തൂർ : ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികവും, സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക സീ മോൾ പോൾ .സി ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഫോട്ടോ അനാച്ഛാദനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ എ.സി. സുരേഷ്, പി.ടി.എ.പ്രസിഡണ്ട് വി. ബിന്ദു, പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ് മാസ്റ്റർ മെ ജോ പോൾ, പി.ഗോപിനാഥൻ, കെ.കെ. കൃഷ്ണൻ നമ്പൂതിരി, സീ മോൾ പോൾ . സി, കെ.ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു.

Advertisement