നിര്‍ധനയായ വീട്ടമ്മക്ക് വീട് ഒരുക്കാന്‍ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്

29

ഇരിങ്ങാലക്കുട : നിര്‍ധനയായ വീട്ടമ്മയുടെ സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്.കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഭര്‍ത്താവ് മരണപ്പെട്ട പെരുമ്പിളളി വീട്ടില്‍ ബിന്ദു സുബ്രഹ്‌മണ്യന്‍ എന്ന നിര്‍ധന യുവതിക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.ഏകദേശം 600 സ്‌ക്വയര്‍ ഫീറ്റുള്ള വീടാണ് മണ്ണാര്‍മൂല കോളനിയില്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ പണിത് നല്‍കുന്നത്. വിദ്യാര്‍ഥികളായ മാളവിക, മിഥുന്‍ എന്നിവരടങ്ങുന്നതാണ് ബിന്ദുവിന്റെ കുടുംബം.ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് അഡ്വൈസര്‍ ജോണ്‍സന്‍ കോലങ്കണ്ണി തറകല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.അഡ്വ.ക്ലമന്‍സ് തോട്ടാപ്പിള്ളി അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ്ബ് റീജിയണ്‍ ചെയര്‍മാന്‍ എന്‍.സത്യന്‍, സോണ്‍ ചെയര്‍മാന്‍ സി.ജെ ആന്റോ, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പ്രഫ.കെ.ആര്‍.വര്‍ഗ്ഗീസ്,ട്രഷറര്‍ ബിജു കൊടിയന്‍,വര്‍ഗ്ഗീസ് പട്ടത്ത്,മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement