കരുവന്നൂര്‍ പുഴയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം : നാട്ടുക്കാര്‍ രക്ഷപെടുത്തി .

2960
Advertisement

കരുവന്നൂര്‍: ചൊവ്വാഴ്ച്ച രാവിലെ 8:30 തോടെയാണ് കരുവന്നൂര്‍ പഴയപാലത്ത് മുകളില്‍ നിന്ന് യുവാവ് പുഴയിലേയ്ക്ക് ചാടുന്നത് നാട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത് .ഉടന്‍ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ച് നാട്ടുക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. കയറില്‍ കുടുക്ക് തീര്‍ത്ത് പുഴയിലിറങ്ങി യുവാവിനെ കുടുക്കിലകപെടുത്തി രക്ഷിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ ആമ്പുലന്‍സില്‍ ഇയാളെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആറാട്ടുപുഴ സ്വദേശിയാണെന്നും ചിറയുമ്മേല്‍ റിനില്‍ (33) എന്നാണ് ഇയാള്‍ വിലാസം നല്‍കിയിരിക്കുന്നത് .ഇയാളുടെ മനോനില തകരാറുള്ളതായി സംശയിക്കുന്നു.

Advertisement