കൊലക്കേസിലെ പ്രതികൾ മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ

445
Advertisement

അന്തിക്കാട്: പോലീസ് സ്റ്റേഷൻ പരിധിയിൽ താന്ന്യത്ത്‌ ഇന്നലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക മൂലം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 9 പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. താന്ന്യം കുറ്റിക്കാട്ട് സുരേഷിന്റെ മകൻ മക്കു എന്ന് വിളിക്കുന്ന ആദർശ് (29 വയസ്),എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് 9 പ്രതികളെ പിടികൂടിയത്. 1. ഹിരത്ത് @ മനു,S/O സുധാകരൻ, പെരിങ്ങാട്ട് വീട്, മുറ്റിച്ചൂർ, അയ്യപ്പൻ കാവ് അമ്പലത്തിന്റെ അടുത്ത്.2. നിജിൽ @ കുഞ്ഞപ്പു, S/O ഉദയൻ,കൂട്ടാല വീട്, പടിയം P O, മുറ്റിച്ചുർ.3. ഷനിൽ, 23 വയസ്, S/O റാഫി, താണിക്കൽ വീട്, കണ്ടശാംകടവ്, കപ്പേളക്ക് അടുത്ത്.4.പ്രജിൽ, 24 വയസ്, S/O അശോകൻ, ഇത്തിപറമ്പിൽ വീട്, ചാവക്കാട്, പോലീസ് ക്വാർട്ടേഴ്‌സ്.5.ഷിബിൻ, 21 വയസ്, S/O ശിവൻ, ചക്കാണ്ടി വീട്, മുറ്റിച്ചൂർ.6. നിമേഷ്,22 വയസ്സ്, S/O ഉദയൻ, കൂട്ടാല വീട്, മുറ്റിച്ചൂർ.7.നിതിൻ @ അപ്പു, S/O ഉദയൻ, കൂട്ടാല വീട്, മുറ്റിച്ചൂർ, പടിയം വില്ലേജ്.8.ബ്രഷ്നവ്, 27 വയസ്, S/O പീതാംബരൻ, വാലപറമ്പിൽ വീട്, മുറ്റിച്ചൂർ, കോക്കാൻ മുക്ക്.9. ഷിഹാബ്, S/O സലാം, പണിക്കവീട്ടിൽ വീട്, മുറ്റിച്ചൂർ.എന്നിവരെ തൃശൂർ റേഞ്ച് D I G ശ്രീ. S. സുരേന്ദ്രൻ IPS ന്റെ മേൽനോട്ടത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. R. വിശ്വനാഥ്‌.IPS ന്റെ നിർദ്ദേശപ്രകാരം, ഇരിഞ്ഞാലക്കുട DYSP ശ്രീ. ഫേമസ് വർഗീസ്, സ്‌പെഷ്യൽ ബ്രാഞ്ച് DYSP ശ്രീ.M. K. ഗോപാലകൃഷ്ണൻ, റൂറൽ DCRB DYSP ശ്രീ. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ISHO ബിജോയ്. P.R, അന്തിക്കാട് S .I സുശാന്ത്, ജില്ലാ ക്രൈം ബ്രാഞ്ച് S.I മുഹമ്മദ് റാഫി M. P, ASI മാരായ ജയകൃഷ്ണൻ, ജോബ്, സതീശൻ,മുഹമ്മദ് അഷ്റഫ്, ഗോപി, SCPO മാരായ ഷെഫീർ ബാബു, സൂരജ് V ദേവ്, ലിജു ഇയ്യാനി, ബിനു, ഉമേഷ്, ഷിജോ തോമസ്, സോണി, ഷറഫുദ്ദീൻ, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്‌ ഉദ്യോഗസ്ഥനായ റഷീദ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.