റണ്ണേഴ്സ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നാഷണൽ & സ്റ്റേറ്റ് അത്‌ലറ്റിക്സിനു സ്വീകരണം നൽകി

39
Advertisement

ഇരിങ്ങാലക്കുട: ഈ കഴിഞ്ഞ നാഷണൽ ജൂനിയർ മീറ്റ് & സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റ് ചാമ്പ്യൻമാരായ മീര ഷിബു ,സെബാസ്റ്റ്യൻ ,മുഹമ്മദ് ബാദുഷ, സൈഫുദ്ദീൻ ,സാന്ദ്ര ബാബു ,ദിവ്യ ഷാജു, തുടങ്ങിയവരെ റണ്ണേഴ്സ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ആദരിച്ചു. സോണി സേവ്യറിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ ജോയ് പീനിക്കപറമ്പിൽ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് അത്‌ലറ്റിക് കോച്ച് സേവ്യർ ,റണ്ണേഴ്സ് ഇരിങ്ങാലക്കുട ഭാരവാഹികളായ ജിജിമോൻ, ആഗേഷ് ,മുഹമ്മദ് ബാദുഷ തുടങ്ങിയവർ സംസാരിച്ചു.

Advertisement