ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് രാജീവ് ഗാന്ധി അനുസ്മരണം നടത്തി

57
Advertisement

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി മന്ദിരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം പി ജാക്സൺ അനുസ്മരണ പ്രഭാഷണം നടത്തി. ഡി സി സി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡണ്ടുമാരായ ടി.വി ചാർളി, കെ കെ ജോൺസൺ, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, മുനിസിപ്പൽ ചെയർ പേഴ്സൺ നിമ്മ്യ ഷിജു, എം ആർ ഷാജു, സുജ സഞ്ചീവ് കുമാർ, എസി സുരേഷ്, കെ എം ധർമ്മരാജൻ, ജസ്റ്റിൻ ജോൺ, സിജു യോഹന്നാൻ തുടങ്ങിയവർ നേതൃത്വം നൽകി. രാജീവ് ഗാന്ധിയുടെ ഇരുപത്തി ഒൻപതാം രക്തസാക്ഷിത്വ ദിനത്തിൽ എല്ലാ പ്രവർത്തകരും സമഭാവനാ പ്രതിജ്ഞ എടുത്തു. മണ്ഡലത്തിലെ എല്ലാ വാർഡ് കമ്മറ്റികളുടെയും നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുകയും സമഭാവനാ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

Advertisement