അന്നം തരുന്നവൻ്റെ അന്തസ്സ് കാക്കുവാൻ തയ്യാറകണം: യൂജിൻ മോറേലി

104

കല്ലേറ്റുംകര :കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ രാജ്യത്ത് പ്രഖ്യാപനങ്ങൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും അന്നം തരുന്നവൻ്റെ അന്തസ്സ് സംരക്ഷിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി ആവശ്യപ്പെട്ടു. എൽ.ജെ.ഡി.ജില്ലാ കമ്മിറ്റി ഭൗമദിനത്തിൽ നടത്തിയ ഒരു ലക്ഷം പച്ചക്കറിതൈകളുടെ കൃഷിയിറക്കൽ പരിപാടിയുടെ ജില്ലാതലവിളവെടുപ്പ് ഉദ്ഘാടനം കല്ലേറ്റുകരയിൽ ഷാജു വാലപ്പൻ്റെ കൃഷിയിടത്തിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.കാർഷിക വായ്പകൾക്ക് കേന്ദ്ര സർക്കാരിൻ്റെ മൊറോട്ടോറിയം പ്രഖ്യാപനം വൻ തട്ടിപ്പാണ്. വായ്പ കാലാവധി താല്ക്കാലികമായി നീളുമെന്ന തൊഴിച്ചാൽ കർഷകർക്ക് യാതൊരു ഗുണവും ഇതൊ കൊണ്ട് ലഭിക്കുന്നില്ല. പലിശയും മുതലും മടക്കം വൻ സംഖ്യ ഇതു മൂലം പിന്നീട് നല്കേണ്ടി വരും.56 വയസ്സ് കഴിഞ്ഞ രാജ്യത്തെയഥാർത്ഥ കർഷകർക്ക് മാസം തോറും പതിനായിരം രൂപ പെൻഷൻ നല്കണം.കാർഷിക ഉല്പന്നങ്ങൾക്ക് വില സ്ഥിരത ലഭിക്കുന്നതിന് സർക്കാരിൻ്റെ നിയന്ത്രണത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ കർഷക സംഘങ്ങൾ ആരംഭിക്കണം. ഇടനിലക്കാർ ഇല്ലാതെ ഇത്തരം സംഘങ്ങൾ മിനിമം തറവില നിശ്ചയിച്ച് ഉല്പന്നങ്ങൾ വാങ്ങണം.കാർഷിക രംഗത്ത് സർക്കാരുകളുടെ കീഴിലുള്ള നിരവധി സ്ഥാപനങ്ങൾ ഉണ്ടെങ്കിലും ഖജനാവ് കാലിയാക്കുന്ന ഇത്തരം വെള്ളാനകളുടെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. കോടി കണക്കിന് രൂപയാണ് ഉദ്യോഗസ്ഥർക്ക് ശബളമായി നല്കുന്ന സ്ഥാപനങ്ങളെ കൊണ്ട് കർഷകർക്ക് യാതൊരു പ്രയോജനവും ഇല്ല.മലയോര കർഷകരെ സംരക്ഷിക്കുന്നതിന് വന്യമൃഗശല്യം മൂലമുള്ളനഷ്ടപരിഹാരം നാലിരട്ടിയായി വർദ്ധിപ്പിക്കുകയും കൃഷിഭൂമി സൗരോർജ്ജവേലി കെട്ടി സംരക്ഷിക്കുകയും വേണം. അദ്ദേഹം പറഞ്ഞു.പോളി കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു.ഷാജു വാലപ്പൻ, ജോർജ് കെ.തോമസ്, കാവ്യപ്രദീപ്, അഡ്വ.പാപ്പച്ചൻ വാഴപ്പിള്ളി,എം.ഡി. ജോയ് എന്നിവർ പ്രസംഗിച്ചു.

Advertisement