കാട്ടൂർ ഡി വൈ എഫ്ഐ സ്നേഹവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു

53

കാട്ടൂർ: കോവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ കാട്ടൂർ മേഖല കമ്മിറ്റിയുടെ സ്നേഹവണ്ടി സിപിഐഎം കാട്ടൂർ ലോക്കൽ സെക്രട്ടറി എൻ.ബി.പവിത്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു.കാട്ടൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലേയും കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ വാഹനം സജ്ജമാക്കിയത്.കിറ്റ് വിതരണം നടത്തുന്നതിനും മരുന്ന് ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിക്കുന്നതിനും കോവിഡ് രോഗികളെ പരിശോധനക്കും,ചികിത്സക്കുമായി ആശുപത്രിയിൽ എത്തിക്കുന്നതിനും മറ്റുമായ ആവശ്യങ്ങൾക്കാണ് പ്രധാനമായും വാഹനം ഉപയോഗിക്കുക.സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സജീവനാണ് ഡിവൈഎഫ്ഐക്ക് വാഹനം സൗജന്യമായി വിട്ട് നൽകിയത്.മേഖല കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറിഎൻ.എം.ഷിനോ താക്കോൽ ഏറ്റുവാങ്ങി,മേഖല പ്രസിഡന്റ് ഷെഫീക്ക്, ട്രഷറർ ടി.എം.ഷാനവാസ്,മേഖല കമ്മിറ്റി അംഗങ്ങളായ അൻവർ, ഫയാസ്,പഞ്ചായത്ത് അംഗം പി.എസ്.അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement