കൗണ്‍സില്‍ തീരുമാനത്തിനെത്തുന്ന അജണ്ടകളില്‍ പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ ബി. ജെ. പി. അംഗങ്ങളുടെ വിയോജനകുറിപ്പ്

85

ഇരിങ്ങാലക്കുട :കൗണ്‍സില്‍ തീരുമാനത്തിനെത്തുന്ന അജണ്ടകളില്‍ പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ ബി. ജെ. പി. അംഗങ്ങളുടെ വിയോജനകുറിപ്പ്. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ അജണ്ടകളില്‍ പൂര്‍ണ്ണ വിവരങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തില്‍ മുനിസിപ്പല്‍ സെക്രട്ടറി അടിയന്തിര ശ്രദ്ധ കാണിക്കണമെന്നും സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. പൂര്‍ണ്ണമായ വിവരങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബി. ജെ. പി. അംഗങ്ങള്‍ വിയോജനകുറിപ്പ് നല്‍കി. നഗരസഭാ പ്രദേശത്തെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് ബി. ജെ. പി. അംഗം ടി. കെ. ഷാജു പറഞ്ഞു. നഗരസഭ ബസ്സ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ ഉടന്‍ തുറന്നു നല്‍കണമെന്ന് ബി. ജെ. പി. അംഗം ആര്‍ച്ച അനീഷ് ആവശ്യപ്പെട്ടു. നഗരസഭയിലെ 2018-2019 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രത്യേക യോഗം വിളിച്ചു ചര്‍ച്ച ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്റെ ചുമതല വഹിക്കുന്ന മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി. ടി. ജോര്‍ജജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ കെ. ആര്‍. വിജയ, അഡ്വ ജിഷ ജോബി, സന്തോഷ് ബോബന്‍, ആര്‍ച്ച അനീഷ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement