കൗണ്‍സിലര്‍മാരും ജീവനക്കാരും മാറ്റുരച്ച് കേരള ചരിത്രം ക്വിസ്

359

ഇരിങ്ങാലക്കുട-കേരളപിറവിവാരാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ ജീവനക്കാരുടെ കൂട്ടായ്മയായ മുനിസിപ്പല്‍ എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബിന്റെ (മെര്‍ക്ക്) ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമായി കേരള ചരിത്രം ക്വിസ് മത്സരം സംഘടിപ്പിച്ചു. നഗരസഭാ സെക്രട്ടറി ശ്രീ. കെ.എസ്. അരുണ്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വെച്ച് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി രാജേശ്വരി ശിവരാമന്‍ നായര്‍ ക്വിസ് മല്‍സരം ഉദ്ഘാടനം ചെയ്തു. മല്‍സരത്തില്‍ ശ്രീമതി. ശാലിനി കെ.എസ്., ഒന്നാം സ്ഥാനവും ശ്രീ. അജി പൂപ്പത്തി രണ്ടാം സ്ഥാനവും ശ്രീമതി രഞ്ജിനി.പി.ആര്‍., ശ്രീമതി. ദീപ്തി.കെ.വി., ശ്രീമതി. രാധിമോള്‍. കെ. ആര്‍. എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മല്‍സരത്തിന് ശ്രീ. പി. ആര്‍. സ്റ്റാന്‍ലി നേതൃത്വം നല്‍കി. ക്ലബ്ബ് പ്രസിഡണ്ട് ശ്രീ. ഇ .ബി. വല്‍സകുമാര്‍ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി ശ്രീ. കെ.എം. സുനില്‍ കുമാര്‍ നന്ദിയും രേഖപ്പെടുത്തി.

 

Advertisement