സി. പി .എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി നവോത്ഥാന സന്ദേശ സദസ്സ് സംഘടിപ്പിച്ചു

368

ഇരിങ്ങാലക്കുട-സി പി എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന നവോത്ഥാന സദസ്സുകളുടെ ഭാഗമായി വെറ്റില മൂല ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഊരകം സെന്ററില്‍ നവോത്ഥാന സന്ദേശ സദസ്സ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ടി .ജി ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു.ശശീധരന്‍ തേറാട്ടില്‍ ,മനീഷ് പാറയില്‍ ,ലളിത ബാലന്‍ ,അജിത രാജന്‍ ,മിനി സത്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement